ഈന്ത്

കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്

കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn [1]) തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ്‌ ഈന്തിന്റെ ഏറ്റവും വലിയ ആകർഷണം. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തോടോടുകൂടിയ ഈന്തിൽ കായ ആണിതിന്റെ ഫലം. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഈന്തിൻ കായ വെട്ടി ഉണക്കി ഈന്തിൻ പുടി എന്ന വിശിഷ്ട വിഭവം തയ്യാർ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിൻ പട്ടകൾ ഓല മടയുന്ന പോലെ മടഞ്ഞ് കുട്ടികൾ കുട്ടിപ്പുരകൾക്ക് മേൽക്കൂര നിർമ്മിക്കാനും, ആഘോഷങ്ങൾക്ക് തോരണങ്ങൾ ചാർത്താനും ഉപയോഗിക്കുന്നു. കേരകർഷക കുടുംബങ്ങളിൽ ഓല മടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിൻ പട്ട മടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു. ഏതാണ്ട് നൂറുവർഷത്തോളം ജീവിത ദൈർ‌ഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.[1]

ഈന്ത്
ഈന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. circinalis
Binomial name
Cycas circinalis
Synonyms
  • Cycas circinalis var. angustifolia Miq.
  • Cycas circinalis f. gothanii J.Schust.
  • Cycas circinalis f. undulata (Desf. ex Gaudich.) J.Schust.
  • Cycas rumphii f. undulata (Desf. ex Gaudich.) Kaneh.
  • Cycas squamosa Lodd. ex Dyer
  • Cycas squarrosa Lodd. ex Loudon
  • Cycas undulata Desf. ex Gaudich.
  • Cycas wallichii Miq. Synonym H
  • Palma polypodiifolia Mill.


പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പന (വിവക്ഷകൾ) എന്ന താൾ കാണുക. പന (വിവക്ഷകൾ)

വിത്തുവിതരണം

തിരുത്തുക

പ്രധാനമായും വാവലുകൾ അഥവാ കടവാതിൽ (വവ്വാൽ) ആണ് ഈന്തിന്റെ വിത്തുവിതരണം നടത്തുന്നത്. കായ്കൾ ഭക്ഷിക്കുന്ന വാവൽ കായിയുടെ പുറംകവചം മാത്രം ദഹിപ്പിക്കുകയും വിത്ത് വിസർജ്ജിക്കുകയും ചെയ്യുന്നു. തത്ഫലമായി വിത്ത് പലസ്ഥലങ്ങളിലായി വിതരണം ചെയ്യപ്പെടുന്നു.

ആയൂർ‍വേദ മരുന്ന്

തിരുത്തുക

ഈന്തിന്റെ വിത്തുകളും ഇലയും ആയൂർ‍വേദ ഗുണങ്ങളുള്ളവയായി കരുതപ്പെടുന്നു. വാദം, പിത്തം, നീരുവീക്കം എന്നീ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.[2] Archived 2011-10-15 at the Wayback Machine.

ഈന്തിൻ പുടി ഉണ്ടാക്കുന്ന വിധം

തിരുത്തുക

പഴുത്ത് പാകമായ ഈന്തിൻ കായ കുറുകെ വെട്ടി വെള്ളത്തിൽ മുങ്ങി കിടക്കത്തക്കവിധം ഇടുക. ഏഴുദിവസം വെള്ളം മാറി കൊടുക്കണം. (കട്ട് പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.) പിന്നീട് വെയിലത്ത് ഉണങ്ങാൻ വയ്ക്കുക, നല്ല ചൂടുള്ള കാലത്ത് നാലോ അഞ്ചോ ദിവസം വെയിലത്ത് ഇടുക. ഉണക്കം പാകമായാൽ കായ പൊടിച്ച് (അരി പൊടി പോലെ)വെള്ളം ചേർത്ത് കുഴച്ച് മാവു പോലേ ആക്കി ചെറിയ ചെറിയ ഉരുളകൾ ആക്കി അടുപ്പിൽ വെച്ച തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക.

ചിത്രശാല

തിരുത്തുക


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-28. Retrieved 2008-12-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഈന്ത്&oldid=3818557" എന്ന താളിൽനിന്ന് ശേഖരിച്ചത്