പ്രധാന മെനു തുറക്കുക

ബറാക്ക് ഒബാമ

അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു.
(ഒബാമ, ബാരാക് ഹുസൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബറാക്ക് ഹുസൈൻ ഒബാമ (pronounced /bəˈrɑːk huːˈseɪn oʊˈbɑːmə/)[1] അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടു തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്ടായിട്ടുണ്ട് [2][3]. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കൻ സെനറ്റ് അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ[4]. 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു.[2] 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്[5]. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്.[6]

ബറാക്ക് ഒബാമ
Obama standing with his arms folded and smiling

പദവിയിൽ
January 20, 2009 – January 20, 2017
വൈസ് പ്രസിഡണ്ട് Joe Biden
മുൻ‌ഗാമി George W. Bush
പിൻ‌ഗാമി Donald Trump

പദവിയിൽ
January 3, 2005 – November 16, 2008
മുൻ‌ഗാമി Peter Fitzgerald
പിൻ‌ഗാമി Roland Burris

Illinois സംസ്ഥാനത്തെ സെനറ്റ് അംഗം
13th ഡിസ്ട്രിക്റ്റിൽനിന്ന്
പദവിയിൽ
January 8, 1997 – November 4, 2004
മുൻ‌ഗാമി Alice Palmer
പിൻ‌ഗാമി Kwame Raoul
ജനനം (1961-08-04) ഓഗസ്റ്റ് 4, 1961 (പ്രായം 58 വയസ്സ്)
Honolulu, Hawaii, U.S.
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Michelle Robinson (വി. 1992–ഇപ്പോഴും) «start: (1992-10-03)»"Marriage: Michelle Robinson to ബറാക്ക് ഒബാമ" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B4%B1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%92%E0%B4%AC%E0%B4%BE%E0%B4%AE)
കുട്ടി(കൾ)
 • Malia
 • Sasha
പുരസ്കാര(ങ്ങൾ)Nobel Peace Prize (2009)
Profile in Courage Award (2017)
വെബ്സൈറ്റ്
ഒപ്പ്
Barack Obama signature.svg

1996-ലാണ് ഒബാമ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷത്തിന് ശേഷം യു.എസ്. പ്രതിനിധിസഭയിലേക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെടുകയുണ്ടായി. പക്ഷേ അദ്ദേഹം എതിരാളികളില്ലാതെയാണ് 2002-ഇലെ സംസ്ഥാന സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2002 മുതൽ തന്നെ ഇദ്ദേഹം ഇറാഖ് യുദ്ധത്തെ എതിർത്തിരുന്നു. 2004-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺ‌വെൻഷനിൽ നൽകിയ പ്രസംഗമാണ് ഇദ്ദേഹത്തെ രാജ്യ വ്യാപകമായി പ്രസിദ്ധനാക്കിയത്. ആ തിരഞ്ഞെടുപ്പിലാവട്ടെ മുഴുവൻ വോട്ടിന്റെ 70% നേടി തന്റെ എതിരാളിയെ ഇദ്ദേഹം അട്ടിമറിച്ചു. 2007 ഫെബ്രുവരി 10ന് ഇല്ലിനോയിയിലെ സ്പ്രിങ്ഫീൽഡിൽ വച്ച് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി പാർട്ടി സ്ഥാനാർത്ഥിയായി. 2008 നവംബർ നാലിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയിലെ ജോൺ മക്കെയ്നെ പരാജയപ്പെടുത്തി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരത്തിലെത്തി. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ ലഭിച്ചു. ഇലക് ട്രൽ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണയായിരുന്നു ജയത്തിനാവശ്യമായിരുന്നത്[7].

ഒബാമ കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ നിന്നും, ഹാർവാർഡ് ലോ സ്കൂളിൽ നിന്നുമാണ്‌ വിദ്യാഭ്യാസം നേടിയത്. ഹാർവാർഡ് ലോ റിവ്യൂയുടെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയായിരുന്നു. നിയമപഠനത്തിനു ചേരുന്നതിനു മുൻപ് ചിക്കാഗോയിൽ സാമൂഹ്യപ്രവർത്തകനായും, ഇല്ലിനോയിയിൽ സെനറ്റ് അംഗമായി 1997 മുതൽ 2004 വരെ തെരഞ്ഞെടുക്കപ്പെടുന്നതു വരെ സിവിൽ നിയമ അറ്റോർണറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 മുതൽ 2004 വരെ ചിക്കാഗോ ലോ സ്കൂളിൽ ഒരു അദ്ധ്യാപകനായും ഒബാമ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

ജനനം, ആദ്യ കാലം...തിരുത്തുക

ഹവായിയിലെ ഹൊണോലൂലുവിലാണ് ഒബാമ ജനിച്ചത്. മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കൾ. പിതാവ് ബറാക്ക് ഹുസൈൻ ഒബാമ കെനിയൻ മുസ്‌ലിമും മാതാവ് ആൻ ഡൺഹം കൻസാസ് സ്വദേശിനിയായ വെള്ളക്കാരിയും[അവലംബം ആവശ്യമാണ്]. ഹവായ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് ഒബാമയുടെ മാതാപിതാക്കൾ വിവാഹിതരാകുന്നത്. അച്ഛൻ അവിടെ വിദേശ വിദ്യാർത്ഥിയായിരുന്നു.

ഒബാമയ്ക്കു രണ്ടു വയസ് മാത്രമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി. അച്ഛൻ കെനിയയിലേക്കു മടങ്ങുകയും ചെയ്തു. അമ്മ ഹവായ് സർവകലാശാലയിലെ തന്നെ ഒരു ഇന്തോനേഷ്യൻ വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒബാമയ്ക്ക് ഒരു അർദ്ധ സഹോദരിയുണ്ട്. അമ്മയുടെ രണ്ടാം വിവാഹശേഷം ജക്കാർത്തയിലേക്കു പോയ ഒബാമ പത്താം വയസുവരെ അവിടെയാണു പഠിച്ചത്. പിന്നീട് ഹൊണോലൂലുവിൽ തിരിച്ചെത്തി അമ്മയുടെ കുടുംബത്തോടൊപ്പം വളർന്നു. ഒബാമയ്ക്ക് 21 വയസുള്ളപ്പോൾ പിതാവ് കെനിയയിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛൻ നൽകിയ സ്വപ്നങ്ങൾ” (Dreams from My Father) എന്ന പേരിൽ ഒബാമ 1995-ൽ ഒരു ഓർമ്മപുസ്തകമിറക്കി. ബഹുവംശ പൈതൃകം ഒബാമയിൽ വരുത്തിയ മാറ്റങ്ങൾ പ്രസ്തുത പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. വെള്ളക്കാരിയായ അമ്മയുടെയും ബന്ധുക്കളുടെയും ഇടയിൽ കറുത്തവനായി വളർന്ന തന്റെ ബാല്യകാലത്ത് ബഹുവംശപൈതൃകം വലിയ പ്രശ്നമായിരുന്നില്ലെന്ന് ഒബാമ പറയുന്നു. എങ്കിലും ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള അച്ഛനെക്കുറിച്ചുള്ള ചിന്ത അലട്ടിയിരുന്നു. അസ്തിത്വത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ സംശയങ്ങൾ മൂലം കൌമാരകാലത്ത് കൊക്കെയിൻ മാരിജുവാന തുടങ്ങിയ ലഹരികൾക്ക് അടിമയായിരുന്നതായും അദ്ദേഹം പുസ്തകത്തിൽ തുറന്നു പറയുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊളംബിയ സർവകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ബിരുദം നേടി. രാജ്യാന്തരബന്ധങ്ങളായിരുന്നു ഐച്ഛികവിഷയം. 1985-ൽ ഷിക്കാഗോയിലെത്തിയ ഒബാമ പ്രാദേശികദേവാലയങ്ങളുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ മേൽനോട്ടക്കാരനായി പ്രവർത്തിച്ചു.

1988ൽ ഹവാർഡ് ലോ സ്കൂളിൽ നിയമ പഠനത്തിനു ചേർന്നു. 1990 ഫെബ്രുവരിയിൽ ഹാർവഡ് ലോ ജേണലിന്റെ കറുത്തവർഗക്കാരനായ ആദ്യ എഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒബാമ ദേശീയശ്രദ്ധ നേടി. ഹവാർഡിലെ പഠനശേഷം ഷിക്കാഗോയിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു നിയമസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. 1993 മുതൽ 2004-ൽ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടും വരെ ഷിക്കാഗോ സർവകലാശാലയുടെ നിയമപഠനകേന്ദ്രത്തിൽ ഭരണഘടനാനിയമങ്ങൾ പഠിപ്പിച്ചിരുന്നു.

സംസ്ഥാന നിയമസഭതിരുത്തുക

1996-ഇൽ ഹൈഡ് പാർക്കും അതിനു സമീപമുള്ള സ്ഥലങ്ങളും ചേർന്ന പതിമൂന്നാം ജില്ലയിൽ നിന്ന് ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003ഇലാവട്ടെ ആരോഗ്യ, മനുഷ്യ സേവന വിഭാഗത്തിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. എയ്ഡ്സ് പ്രതിരോധം, നികുതി, ആരോഗ്യ ഇൻഷുറൻസ് മുതലായ കാര്യങ്ങൾക്ക് ശ്രദ്ധേയമായ സഹായങ്ങൾ ചെയ്തു.

രണ്ടായിരത്തിൽ, യൂ.എസ് പ്രതിനിധി സഭയിലേക്ക് ബോബി റഷിന് എതിരായി മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയുണ്ടായി[8]. റഷ് ആവട്ടെ ഒരു മുൻ‌കാല ബ്ലാക്ക് പാന്തർ അംഗവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഇദ്ദേഹം ഒബാമയുടെ പരിചയക്കുറവിനെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ റഷിന് 61% വോട്ടും ഒബാമക്ക് 30% മാത്രം വോട്ടും ലഭിച്ചു. ഈ പരാജയത്തിന് ശേഷം, ഒബാമ സംസ്ഥാന സെനറ്റിൽ കൂടുതൽ സജ്ജിവമായി പ്രവർത്തിക്കുവാൻ തുടങ്ങി. സംസ്ഥാനത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റവാളികളുടെ ചോദ്യം ചെയ്യൽ വീഡിയോ രേഖപ്പെടുത്തണമെന്ന നിയമം ഇദ്ദേഹമാണ് കൊണ്ടുവന്നത്. അതിന് ശേഷം 2002-ഇലെ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടായിരത്തിയേഴ് ഫെബ്രുവരിയിൽ ഒബാമയുടെ രാഷ്ട്രീയ ജീവിതത്തെ വിശകലനം ചെയ്ത വാഷിങ്ടൺ പോസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളോടൂം ഡെമോക്രാറ്റ് പാർട്ടി അനുഭാവികളോടും ഒരുപോലെ പ്രവർത്തിക്കാനും ഇരുകക്ഷി ഐക്യം വളർത്താനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയുണ്ടായി.

2004-ഇലെ ദേശീയ ഡെമോക്രാറ്റിക് കൺ‌വെൻഷനിലെ പ്രസംഗംതിരുത്തുക

2004-ഇലെ യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ, ഒബാമ മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽനടന്ന ദേശീയ ഡെമോക്രാറ്റിക് കൺ‌വെൻഷനിലെ മുഖ്യ പ്രസംഗം തയ്യാറാക്കി പ്രസംഗിക്കുകയുണ്ടായി.

ഈ പ്രസംഗത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത തന്റെ മാതൃ പിതാവിന്റെ അനുഭവങ്ങൾ വിവരിച്ചതിന് ശേഷം ഒബാമ ഇങ്ങനെ പറഞ്ഞു:

“ഇല്ല, ജനങ്ങൾ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും സർക്കാരിനു പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ നമ്മുടെ മുൻ‌തൂക്കങ്ങളിൽ അല്പം മാറ്റങ്ങൾ വരുത്തിയാൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും ജീവിതത്തിൽ നല്ല അവസരങ്ങൾ കിട്ടുമെന്നും അവസരങ്ങളുടെ വാതിൽ എല്ലാവർക്കായും തുറക്കാമെന്നും അവർ അറിയുന്നു. നമുക്ക് ഇതിലും നന്നാവാമെന്നും അറിയാം. അവർക്ക് അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രവും വേണം.”

ഇറാഖ് യുദ്ധം കൈകാര്യം ചെയ്ത ബുഷ് ഭരണകൂടത്തെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ച ഒബാമ, സീമസ് അഹെർൻ എന്ന ശിപ്പായിയെക്കുറിച്ച്(കോർപ്പറൽ) ചോദിച്ചു. “സീമസ് നമ്മെ സേവിക്കുന്നതുപോലെ നാം അദ്ദേഹത്തേ സേവിക്കുന്നുണ്ടോ?” അദ്ദേഹം തുടർന്നു:

“നാം നമ്മുടെ യൂവാക്കളേയും യുവതികളേയും അപകടത്തിലേക്ക് പറഞ്ഞു വിടുമ്പോൾ, അവർ പോകുന്നിടത്തേക്കുറിച്ച് സത്യം മറച്ച് വയ്ക്കുകയോ അവിടത്തെ കണക്കുകൾ തെറ്റിക്കുകയോ ചെയ്യാതെ, അവരുടെ കുടുംബത്തെ നോക്കുകയും, യുദ്ധം ജയിക്കാൻ ആവശ്യത്തിനുള്ള സൈന്യമില്ലാതെ യുദ്ധത്തിനു പോകാതിരിക്കാനും, സമാധാനം സ്ഥാ‍പിക്കാനും ശ്രമിക്കണം, ലോകത്തിന്റെ ആദരവ് വാങ്ങുവാനും നമുക്ക് വലിയ ചുമതലയുണ്ട്."

ഒടുവിൽ രാഷ്ട്രത്തിന്റെ ഒരുമയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:

വിശകലന വിദഗ്ദ്ധർ നമ്മുടെ രാജ്യത്തെ ചുവന്ന സംസ്ഥാനങ്ങൾ എന്നും നീല സംസ്ഥാനങ്ങൾ എന്ന് വേർതിരിച്ചിരിക്കുന്നു; ചുവന്ന സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികൾക്കും, നീല സംസ്ഥാനങ്ങൾ ഡെമോക്രാറ്റ് പാർട്ടി അനുഭാവികൾക്കും. പക്ഷേ ഞാൻ അവർക്ക് ഒരു വാർത്ത കൊണ്ടുവന്നിട്ടുണ്ട്. നാം നീല സംസ്ഥാനങ്ങളിൽ ഭീതിജനകമായ ഒരു ദൈവത്തെ ആരാധിക്കുന്നു, ചുവന്ന സംസ്ഥാനങ്ങളിലാവട്ടെ ഫെഡറൽ പ്രതിനിധികൾ നമ്മുടെ വായനശാലകളിൽ കയറുന്നത് നമുക്ക് ഇഷ്ടമല്ല. നീല സംസ്ഥാനങ്ങളിൽ നാം ചെറിയ ലീഗുകളിൽ പരിശീലിപ്പിക്കുന്നു, ചുവന്ന സംസ്ഥാനങ്ങളിൽ ആവട്ടെ സ്വവർഗരതിക്കാരായ സുഹ്രുത്തുക്കളും ഉണ്ട്. ഇറാഖ് യുദ്ധത്തെ എതിർക്കുന്ന രാജ്യസ്നേഹിക്കുന്നവരും പിന്തുണക്കുന്ന രാജ്യസ്നേഹികളും ഉണ്ട്. നാം എല്ലാം ഒരു ജനമാണ്, നക്ഷത്രത്തിനോടും വരകളോടും സൗഹാർദം രേഖപ്പെടുത്തുന്നവർ, അമേരിക്കൻ ഐക്യനാടുകളെ സംരക്ഷിക്കുന്നവർ.

ഈ പ്രസംഗം ഒബാമയെ അമേരിക്ക മുഴുവനും പരിചയപ്പെടുത്തിക്കൊടുത്തു. ഈ പ്രസംഗത്തിന്റെ രാജ്യവ്യാപകമായ പ്രക്ഷേപണം ഒബാമയെ അമേരിക്ക മുഴുവൻ പ്രശസ്തനാക്കി."[9]

സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണംതിരുത്തുക

രണ്ടായിരത്തിനാലിൽ, ഒബാ‍മ യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേയിൽ ഒബാമ കോടീശ്വരനായ ബ്ലെയർ ഹളിനും ഇല്ലിനോയിയുടെ ചെലവ് പരിശോധകനായിരുന്ന ഡാൻ ഹൈൻസിനും പിറകിലായിരുന്നു. എന്നാൽ കുടുംബ പീഡയുടെ പേരിൽ ഹളിന്റെ ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു.

ഒബാമയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് ഷിക്കാഗോ മേയറായിരുന്ന ഹാരൊൾഡ് വാഷിംഗ്ടണും യൂ.എസ്. സെനറ്റർ ആയിരുന്ന പോൾ സൈമൺ അടക്കമുള്ളവർ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളും പോൾ സൈമണിന്റെ പുത്രിയുടെ സഹായവും ഷിക്കാഗോ ട്രിബ്യൂണിലും ഷിക്കാഗോ സൺ‌റ്റൈംസിലും വന്ന രാഷ്ട്രീയ വാർത്തകളും ആയിരുന്നു. ഏഴ് സ്ഥാനാർത്ഥികളുടെ ഇടയിൽ നിന്ന് ഒബാമക്ക് 52% ശതമാനം വോട്ടുകൾ ലഭിച്ചു.

അതിന് ശേഷം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ജാക്ക് റായനെതിരെയാണ് മത്സരിച്ചത്. പക്ഷേ ചില ലൈഗിക അപവാദങ്ങൾ കാരണം റായൻ തന്റെ സ്ഥാനാത്ഥിത്വം പിൻ‌വലിച്ചു. എങ്കിലും തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രമുള്ളപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി അലൻ കീയ്സ് സ്ഥാനാർത്ഥിത്വം ഏറ്റെടുത്തു. എന്നാൽ തിരഞ്ഞെടുപ്പിൽ ഒബാമക്ക് 70% വോട്ടും ലഭിച്ചു. അലൻ കീയ്സിനാവട്ടെ 27% വോട്ടേ ലഭിച്ചുള്ളു.

സെനറ്റ് ജീവിതംതിരുത്തുക

രണ്ടായിരത്തിയഞ്ച് ജനുവരി നാലാം തിയതി ഒബാമ ഇല്ലിനോയിയുടെ സെനറ്റർ ആയി പ്രതിജ്ഞയെടുത്തു.

പ്രസിഡ്ന്റ് തിരഞ്ഞെടുപ്പ് പ്രചരണംതിരുത്തുക

 
ഒബാമ / ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം

2007 ഫെബ്രുവരിയിൽ ഇല്ലിനോയിലെ സ്പ്രിങ്ഫീല്ഡിലുള്ള ഓൾഡ് സ്റ്റേറ്റ് ക്യാപ്പിറ്റൊൾ കെട്ടിടത്തിൽവച്ച്, ഒബാമ 2008-ൽ നടക്കുവാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഇല്ലിനോയിലെ തന്റെ സെനറ്റ് ജീവിതത്തെക്കുറിച്ച് പരാമർശിച്ചതിന് ശേഷം തന്റെ സ്ഥാനാർത്ഥിത്വത്തെ എബ്രാഹം ലിങ്കന്റെ ഹൗസ് ഡിവൈഡഡ് പ്രസംഗവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഒബാമ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

ഒബാമയുടെ പ്രചരണപരിപാടിക്ക് 2007-ന്റെ മധ്യത്തോടെതന്നെ 58 മില്യൺ അമേരിക്കൻ ഡോളർ സംഭാവനയായി ലഭിക്കുകയുണ്ടായി. ഇത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനശേഖരണവും(ആദ്യ ആറുമാസത്തിൽ) മറ്റ് സ്ഥാനര്ത്ഥികൾക്ക് ലഭിച്ചതിൽനിന്ന് വളരെ അധികവുമായിരുന്നു.

പുസ്തകങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. "How to Pronounce Barack Hussein Obama". Inoglo. ശേഖരിച്ചത് 2007-12-26.
 2. 2.0 2.1 ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌
 3. "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക. 2012 നവംബർ 16. ശേഖരിച്ചത് 2013 മാർച്ച് 03. Check date values in: |accessdate= (help)
 4. "Barack Obama wins presidential election". CNN. ശേഖരിച്ചത് 2008-11-05.
 5. "The Nobel Peace Prize 2009". Nobel Foundation. ശേഖരിച്ചത് 2009-10-09.
 6. തിരഞ്ഞെടുപ്പിന് മുമ്പേ ഒബാമയുടെ വോട്ട്
 7. ഒബാമ തന്നെ
 8. "തെരഞ്ഞെടുപ്പുകാലത്തെ അമേരിക്ക" (PDF). മലയാളം വാരിക. 2012 നവംബർ 02. ശേഖരിച്ചത് 2013 ഫെബ്രുവരി 11. Check date values in: |date= (help)
 9. Obama, Barack (2004-07-27). "Keynote Address at the 2004 Democratic National Convention" (text or video). BarackObama.com. ശേഖരിച്ചത് 2008-11-05.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഔദ്യോഗിക സൈറ്റുകൾ
Site directory
മാധ്യമങ്ങളിൽ
"https://ml.wikipedia.org/w/index.php?title=ബറാക്ക്_ഒബാമ&oldid=3103024" എന്ന താളിൽനിന്ന് ശേഖരിച്ചത്