ബ്ലാക്ക് പാന്തർ (ചലച്ചിത്രം)

(ബ്ലാക്ക് പാന്തർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാൾവൽ കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു 2018 അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ബ്ലാക്ക് പാന്തർ. മാർവെൽ സ്റ്റുഡിയോസ് നിർമ്മാണവും വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് ആണ് വിതരണം ചെയ്തത്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ പതിനെട്ടാമത് ചലച്ചിത്രമാണ് ബ്ലാക്ക് പാന്തർ. ജോ റോബർട്ട് കോല്ലുമായി തിരക്കഥയൊരുക്കിയ റിയാൻ കൂഗ്ലർ ആണ് ചിത്രം സംവിധാനം ചെയ്തത്. ബ്ലാക്ക് പാന്തർ ആയി ചെഡ്വിക്ക് ബോസ്മാൻ പ്രധാന വേഷത്തിൽ എത്തുന്നു. മൈക്കിൾ ബി. ജോർദ്ദാൻ, ലുപ്പിത ന്യൂയോൺ, ഡാനായ് ഗുർറ, മാർട്ടിൻ ഫ്രീമാൻ, ഡാനിയൽ കലൂവിയ, ലെറ്റീറ്റ റൈറ്റ്, വിൻസ്റ്റൺ ഡ്യൂക്ക്, ആഞ്ചെലെ ബസ്സറ്റ്, ഫോറസ്റ്റ് വിറ്റക്കർ, ആൻഡി സെർക്കിസ് എന്നിവരാണ്‌ മറ്റ് അഭിനേതാക്കൾ. കറുത്തവംശജൻ സൂപ്പർ ഹീറോയായ ചിത്രം, കറുത്തവംശജൻ സംവിധാനം ചെയ്ത ചിത്രം തുടങ്ങിയ പ്രത്യേകതകൾ ബ്ലാക്ക് പാന്തറിനുണ്ട്.

ബ്ലാക്ക് പാന്തർ
Theatrical release poster
സംവിധാനംറിയാൻ കൂഗ്ലർ
നിർമ്മാണംകെവിൻ ഫിഗെ
ആസ്പദമാക്കിയത്കോമിക്സ്
അഭിനേതാക്കൾ
സംഗീതംലുഡ്വിഗ് ഗോൺസൺ
ഛായാഗ്രഹണംറേച്ചൽ മോറിസൺ
ചിത്രസംയോജനം
  • മൈക്കിൾ പി. ഷാവെവർ
  • ഡെബിയെ ബെർമാൻ
സ്റ്റുഡിയോമാൽവൽ സ്റ്റുഡിയോ
വിതരണംവാൾട്ട് ഡിസ്നി
റിലീസിങ് തീയതി2018,01,29
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$200–210
സമയദൈർഘ്യം134 minutes
ആകെ$1.347

1992ൽ തുടങ്ങി വച്ച ഒരു പ്രൊജക്റ്റ്‌ ആയിരുന്നു ബ്ലാക്ക് പാന്തർ. പല കാരണത്താൽ തുടങ്ങാൻ സാധിക്കാതെ വരികയും പിന്നീട് 2005ൽ മാർവൽ സ്റ്റുഡിയോസ് വീണ്ടും തുടങ്ങി വച്ചു. 2014 ഒക്ടോബറിൽ ബ്ലാക്ക് പാന്ഥർ ക്യാപ്റ്റൻ അമേരിക്ക എന്ന സിനിമയിൽ ഒരു കഥാപാതമയി പ്രത്യക്ഷപ്പെട്ടു. 2018 ജനുവരി 29 ന് ബ്ലാക്ക് പാന്ഥർ ലോസ് ആഞ്ചലസിൽ പ്രദർശിപ്പിച്ചിരുന്നു, കൂടാതെ ഫെബ്രുവരി 16 ന് 2D, 3D, IMAX ഫോർമാറ്റുകളിൽ അമേരിക്കയിലെ തീയറ്ററിക്കായി പുറത്തിറക്കി. ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, അഭിനയം, ഡിസൈൻ, പ്രൊഡക്ഷൻ , സൗണ്ട് ട്രാക്ക് എന്നിവ വിമർശകരുടെ പ്രശംസ പിടിച്ചുപറ്റി. 2018ലെ മികച്ച ചലച്ചിത്രമായി ബ്ലാക്ക് പാന്തർ മാറി.

ഈ ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 91-മത് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ബെസ്റ്റ് പിക്ചർ അടക്കം ഏഴ് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സൂപ്പർഹീറോ ചിത്രമാണ് ബ്ലാക്ക് പാന്തർ. ആൺകോയ്മ, ഫെമിനിസം, കറുത്തവരുടെ രാഷ്ട്രീയ-സാമൂഹിക ജീവിതം, വംശീയ പ്രശ്‌നങ്ങൾ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഉൾകൊള്ളുന്നതാണ് ബ്ലാക്ക് പാന്തർ.

കഥാസംഗ്രഹം

തിരുത്തുക

അന്യഗ്രഹ ലോഹമായ വൈബ്രേനിയത്തിന്റെ (വൈബ്രേനിയം എന്നത് ഒരു സാങ്കൽപിക ലോഹമാണ്) ഉൽക്കാശിലയ്ക്കു വേണ്ടി നൂറ്റാണ്ടുകൾക്കു മുൻപ് അഞ്ച് ആഫ്രിക്കൻ ഗോത്രങ്ങൾ യുദ്ധത്തിനു പോയി. ഇവരിൽ ഒരു യോദ്ധാവ് ഔഷധച്ചെടി കഴിക്കാനിടയായി. അതോടെ അയാൾ അതിമാനുഷമായ കഴിവുകൾ നേടി. ഇയാളാണ് ആദ്യ ബ്ലാക്ക് പാന്തർ. ഇയാൾ ഗോത്രങ്ങളെ ഒരുമിപ്പിച്ചു വഖാണ്ഡ എന്നൊരു രാഷ്ട്രം രൂപീകരിച്ചു. ലോകത്തിൽനിന്നും മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ ഒറ്റപ്പെട്ടിരിക്കുന്ന ഒരു സാങ്കൽപ്പിക ആഫ്രിക്കൻ രാഷ്ട്രമാണു വഖാണ്ഡ.സാങ്കേതികമായി മുന്നേറിയ ഒരു രാജ്യം കൂടിയാണ് വഖാണ്ഡ.

പിതാവിന്റെ മരണശേഷം ടിഷാല (ചാഡ്വിക് ബോസ്മാൻ) ആഫ്രിക്കൻ രാജ്യമായ വഖാണ്ഡയിലേക്കു മടങ്ങുന്നു. രാജ്യത്തിന്റെ കിരീടാവകാശി കൂടിയാണു ടിഷാല. എന്നാൽ ടിഷാലയ്‌ക്കെതിരേ ശക്തനായൊരു എതിരാളി വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ബ്ലാക്ക് പാന്തറെന്ന നിലയിലും രാജാവ് എന്ന നിലയിലും ടിഷാല പരീക്ഷിക്കപ്പെടുകയാണ്. ടിഷാല ഒരു സംഘർഷത്തിലേക്കു കടക്കുമ്പോൾ അതു വഖാണ്ഡയെ മാത്രമല്ല, ലോകം മുഴുവനേയും അപകടത്തിലാക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ട് യുവരാജാവായ ടിഷാല തന്റെ സഖ്യകക്ഷികളെയും അനുയായികളെയും സംഘടിപ്പിച്ചും ശത്രുക്കളെ പരാജയപ്പെടുത്തി, തന്റെ ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

സജ്ജീകരണം

തിരുത്തുക

വസ്ത്രലങ്കാരം

തിരുത്തുക
കെനിയയിലെ മാസായി ജനത

വിവിധ ആഫ്രിക്കൻ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കാൻ കോസ്റ്റ്യൂമറായ ഡോറ മില്ലോജ് ചുവപ്പ് വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. പരമ്പരാഗത ആഫ്രിക്കൻ കലകൾ, തുണിത്തരങ്ങൾ, മുടി കെട്ടുന്ന രീതികൾ, കരകൌശല വസ്തുക്കൾ എന്നിവ വസ്ത്രലങ്കാരത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.

സ്പെഷ്യൽ എഫക്സ്റ്റ്

തിരുത്തുക