എ (ഇംഗ്ലീഷക്ഷരം)
ലത്തീൻ അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരമാണ് A. ഇംഗ്ലീഷിൽ ഏ(pronounced /eɪ/) എന്നാണ് ഇതിന്റെ പേര്.
ലത്തീൻ അക്ഷരമാല | |||||
---|---|---|---|---|---|
Aa | Bb | Cc | Dd | ||
Ee | Ff | Gg | Hh | Ii | Jj |
Kk | Ll | Mm | Nn | Oo | Pp |
Rr | Ss | Tt | Uu | Vv | |
Ww | Xx | Yy | Zz |
ധ്വനിമൂല്യം
തിരുത്തുകഇംഗ്ലീഷിൽ A എന്ന അക്ഷരം ഒന്നിലധികം സ്വനിമങ്ങളെ പ്രതിനിധീകരിക്കുന്നു.
- നിമ്‌നോച്ചമായ അഗ്ര അവർത്തുളിതസ്വരം(ⓘ) - (/æ/ -padഎന്നതിലെ ഉച്ചാരണം
- നിമ്‌നമായ മൂല അവർത്തുളിതസ്വരം(ⓘ)- /ɑː/)-father എന്നതിലെ ഉച്ചാരണം
- /eɪ/ എന്ന ദ്വിസ്വരം-ace, major തുടങ്ങിയവയിലെ ഉച്ചാരണം. അക്ഷരത്തിന്റെ പേരിനും ഈ ഉച്ചാരണംതന്നെ. മധ്യകാല ഇംഗ്ലീഷിൽനിന്ന് ആധുനിക ഇംഗ്ലീഷിനു വന്ന പ്രധാനപ്പെട്ട ഒരു ഉച്ചാരണപരിണാമമാണിത്. Aഇംഗ്ലീഷിൽ ഇവ്വിധം ദ്വിസ്വരമാകാനുണ്ടായ കാരണങ്ങളെ ഓട്ടോ ജെസ്പേഴ്സന്റെ വ്യാപകസ്വരപരിണാമസിദ്ധാന്തം വിവരിക്കുന്നുണ്ട്.
- ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു മിക്ക ഭാഷകളിലും A നിമ്‌നമായ കേന്ദ്ര അവർത്തുളിതസ്വരമായോ നിമ്‌നമായ മൂല അവർത്തുളിതസ്വരമായോ ആണ് ഉച്ചരിക്കുന്നത്.
ദീർഘസ്വനിമങ്ങളെയും ഹ്രസ്വസ്വനിമങ്ങളെയും A കൊണ്ടാണ് ഇംഗ്ലീഷിൽ സൂചിപ്പിക്കുന്നത്.
ഉപയോഗം
തിരുത്തുകഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലത്തീൻ അക്ഷരങ്ങളിൽ Aയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ മൂന്നാം സ്ഥാനമാണ്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ A-യുടെ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലീഷിൽ ആകെ ഉപയോഗിക്കുന്നതിൽ ഏകദേശം 8.2% അക്ഷരങ്ങളും സ്പാനിഷിൽ 6.2% അക്ഷരങ്ങളും ഫ്രഞ്ചിൽ 4% അക്ഷരങ്ങളും A-യാണ്.[1]
കമ്പ്യൂട്ടിങ് കോഡുകൾ
തിരുത്തുകയൂണികോഡിൽ വലിയക്ഷരത്തിന് U+0041 -ഉം ചെറിയക്ഷരത്തിന് U+0061-ഉം ആണ് കോഡുകൾ.[2]
ഇവ കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Percentages of Letter frequencies per Thousand words". Archived from the original on 2007-01-25. Retrieved 2006-05-01.
- ↑ "Javascript Unicode Chart" (in ഇംഗ്ലീഷ്). Archived from the original on 2009-02-24. Retrieved 2009-03-08.