എ. പ്രദീപ് കുമാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പതിനാലാം കേരളനിയമസഭയിലെ അംഗമാണ് എ. പ്രദീപ് കുമാർ (15 മേയ് 1964). കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പന്ത്രണ്ടാം നിയമസഭയിൽ കോഴിക്കോട് -1 നിയമസഭാമണ്ഡലത്തിൽ നിന്നും പതിമൂന്നാം നിയമസഭയിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എ. പ്രദീപ് കുമാർ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
പിൻഗാമി | തോട്ടത്തിൽ രവീന്ദ്രൻ |
മണ്ഡലം | കോഴിക്കോട് നോർത്ത് |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എ. സുജനപാൽ |
മണ്ഡലം | കോഴിക്കോട് -1 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചേലക്കാട് | മേയ് 15, 1964
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | അഖില പി.കെ. |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | കോഴിക്കോട് |
As of ജൂലൈ 7, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ചേലക്കാട് ഗോപാലകൃഷ്ണക്കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചു. കോഴിക്കോട് സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചു. 2003 - 07 കാലയളവിൽ സംഘടനയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. [1]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 | എ.പ്രദീപ് കുമാർ | സി.പി.എം., എൽ.ഡി.എഫ്. 408219 | അഡ്വ. പ്രകാശ് ബാബു | ബി.ജെ.പി., എൻ.ഡി.എ. 161216 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-12. Retrieved 2014-01-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
- ↑ http://www.keralaassembly.org