എ. പ്രദീപ് കുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(എ. പ്രദീപ്കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാലാം കേരളനിയമസഭയിലെ അംഗമാണ് എ. പ്രദീപ് കുമാർ (15 മേയ് 1964). കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പന്ത്രണ്ടാം നിയമസഭയിൽ കോഴിക്കോട് -1 നിയമസഭാമണ്ഡലത്തിൽ നിന്നും പതിമൂന്നാം നിയമസഭയിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എ. പ്രദീപ് കുമാർ
A. PradeepKumar.jpg
കേരള നിയമസഭയിലെ അംഗം.
ഔദ്യോഗിക കാലം
മേയ് 14 2011 – മേയ് 3 2021
പിൻഗാമിതോട്ടത്തിൽ രവീന്ദ്രൻ
മണ്ഡലംകോഴിക്കോട് നോർത്ത്
ഔദ്യോഗിക കാലം
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഎ. സുജനപാൽ
മണ്ഡലംകോഴിക്കോട് -1
വ്യക്തിഗത വിവരണം
ജനനം (1964-05-15) മേയ് 15, 1964  (57 വയസ്സ്)
ചേലക്കാട്
രാഷ്ട്രീയ പാർട്ടിസി.പി.എം.
പങ്കാളി(കൾ)അഖില പി.കെ.
മക്കൾഒരു മകൾ
അമ്മകമലാക്ഷി
അച്ഛൻഗോപാലകൃഷ്ണ കുറുപ്പ്
വസതികോഴിക്കോട്
As of ജൂലൈ 7, 2020
ഉറവിടം: നിയമസഭ

ജീവിതരേഖതിരുത്തുക

കോഴിക്കോട് ചേലക്കാട് ഗോപാലകൃഷ്ണക്കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചു. കോഴിക്കോട് സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചു. 2003 - 07 കാലയളവിൽ സംഘടനയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. [1]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കോഴിക്കോട് ലോകസഭാമണ്ഡലം എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 എ.പ്രദീപ് കുമാർ സി.പി.എം., എൽ.ഡി.എഫ്. 408219 അഡ്വ. പ്രകാശ് ബാബു ബി.ജെ.പി., എൻ.ഡി.എ. 161216

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-08.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ._പ്രദീപ്_കുമാർ&oldid=3625735" എന്ന താളിൽനിന്ന് ശേഖരിച്ചത്