കോഴിക്കോട് കോർപ്പറേഷന്റെ മേയറും സി.പി.ഐ. (എം) നേതാവുമാണ് തോട്ടത്തിൽ രവീന്ദ്രൻ. 2000 മുതൽ 2005 വരെയുള്ള കാലത്തും കോഴിക്കോട് മേയർ ആയി രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ തുടർച്ചയായി നാലു തവണ കൗൺസിലറായിരുന്ന അദ്ദേഹം കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായി ചുമതല വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=തോട്ടത്തിൽ_രവീന്ദ്രൻ&oldid=3339685" എന്ന താളിൽനിന്ന് ശേഖരിച്ചത്