എരമല്ലൂർ

ആലപ്പുഴ ജില്ലയിലെ എഴുപുന്നയിലെ കരിനിലങ്ങൾ മത്സ്യസമൃദ്ധമായിരുന്ന കാലം വിശാലമായ നെൽപ്പാടങ്ങ

എരമല്ലൂർ ആലപ്പുഴ ജില്ലയിലെ ഒരു പ്രദേശമാണ്. തീരദേശപട്ടണം എന്നറിയപ്പെടുന്ന വളരെ ചുരുങ്ങിയ പ്രദേശങ്ങളിൽ ഒന്നാണ് ഈ പ്രദേശം.എരമല്ലൂർ എന്ന പ്രദേശം കന്യാകുമാരിയും സേലവും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 544 ന്റെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്. എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഭരണ പ്രദേശമാണ് എരമല്ലൂർ. ആലപ്പുഴയിലെ കായലുകളുടെ തീരത്ത് ചെല്ലാനം ബീച്ചിന്റേയും കുമ്പളങ്ങി മാതൃക ടൂറിസം ഗ്രാമത്തിന്റേയും അടുത്താണ് എരമല്ലൂർ.

എരമല്ലൂർ
Location of എരമല്ലൂർ
എരമല്ലൂർ
Location of എരമല്ലൂർ
in കേരളാ
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളാ
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം ആലപ്പുഴ
നിയമസഭാ മണ്ഡലം അരൂർ
ജനസംഖ്യ 28,223 (2001)
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°49′0″N 76°18′0″E / 9.81667°N 76.30000°E / 9.81667; 76.30000

2001-ലെ കനേഷുമാരി അനുസരിച്ച് ഇവിടത്തെ ജനസംഖ്യ 28223 ആണ് , ഇതിൽ 14187 പുരുഷന്മാരും 14036 സ്ത്രീകളും ഉൾപ്പെടുമെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്.[1]

പ്രത്യേകതകൾതിരുത്തുക

കടൽ മത്സ്യ വിഭവങ്ങളുടെ കയറ്റുമതി-ഇറക്കുമതി തൊഴിൽ ശാലകൾ ഇവിടെ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് എരമല്ലുരിനെയും അതിനോട് ബന്ധപ്പെട്ട സ്ഥലങ്ങളായ ചന്തിരൂർ , അരൂർ , എഴുപുന്ന , ചാവടി , കുത്തിയതോട് എന്നിവടങ്ങളിലെയും ജനങ്ങളുടെ മുഖ്യ തൊഴിൽ ഉപാധിയാണ്. അത് മാത്രമല്ല കായൽ വിഭവങ്ങൾ ആയ കൊഞ്ച് , ചെമ്മീൻ എന്നിവ കൊണ്ടൊക്കെ തന്നെ സമൃദ്ധമാണ് ഈ കൊച്ചു പ്രദേശം. കിഴക്കുഭാഗത്തായുള്ള കുടപുറം കടവ് എരമല്ലൂരിനെ പൂച്ചാക്കൽ പഞ്ചായത്തിലെ തൃച്ചാറ്റുകുളവുമായി ബന്ധിപ്പിക്കുന്നു.

അവലംബംതിരുത്തുക

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=എരമല്ലൂർ&oldid=3330868" എന്ന താളിൽനിന്ന് ശേഖരിച്ചത്