എന്റെ ഗ്രാമം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീമൂലനഗരം വിജയൻ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്റെ ഗ്രാമം[1]. മലയാളത്തിലെ അവസാന ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ടി.കെ വാസുദേവൻ തിരക്കഥയെഴുതി നിർമ്മിച്ച ഈ ചിത്രത്തിൽ എം.ജി. സോമൻ, അംബിക, കനകദുർഗ, ശ്രീലത, മാള അരവിന്ദൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ശ്രീമൂലനഗരം വിജയൻ തന്നെ എഴുതിയ ഗാനങ്ങൾക്ക് വിദ്യാധരനായിരുന്നു സംഗീതം. [2][3][4] ഈ ചിത്രത്തിനുവേണ്ടി യേശുദാസ് ആലപിച്ച കല്പാന്തകാലത്തോളം എന്ന ഗാനം ഏറെ ജനപ്രീതി ആർജിച്ചതാണ്. എല്ലാ വരികളും 'ക' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന പ്രത്യേകത ഇതിനുണ്ട്.

എന്റെ ഗ്രാമം
സംവിധാനംശ്രീമൂലനഗരം വിജയൻ
നിർമ്മാണംഇസ്മായിൽ ചാലക്കുടി ,ടി. കെ. വാസുദേവൻ
രചനശ്രീമൂലനഗരം വിജയൻ
തിരക്കഥടി. കെ വാസുദേവൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾഎം.ജി. സോമൻ
അംബിക
കനകദുർഗ
ശ്രീലത
മാള അരവിന്ദൻ
സംഗീതംവിദ്യാധരൻ
ഗാനരചനശ്രീമൂലനഗരം വിജയൻ
ഛായാഗ്രഹണംടി.എൻ കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംഎൻ.പി സുരേഷ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1984 (1984-12-09)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 അംബിക (നടി)
3 ബഹദൂർ
4 ശങ്കരാടി
5 മാള അരവിന്ദൻ
6 കെപിഎസി ലളിത
7 കനകദുർഗ
8 കവിയൂർ പൊന്നമ്മ
9 കടുവാക്കുളം ആന്റണി
10 ശ്രീമൂലനഗരം വിജയൻ
11 അലിയാർ
12 എം കെ വാര്യർ
13 രാധാദേവി
14 ആരിഫാ ഖാൻ

പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ :ശ്രീമൂലനഗരം വിജയൻ
ഈണം :വിദ്യാധരൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കൽപ്പാന്തകാലത്തോളം കെ ജെ യേശുദാസ് മദ്ധ്യമാവതി
2 മണിനാഗത്താന്മാരേ കെ ജെ യേശുദാസ് അമ്പിളി സൗരാഷ്ട്രം
3 പത്തായം പോലത്തെ സി.ഒ. ആന്റോ പി ആർ ഭാസ്കരൻ
4 വീണാപാണിനി വാണി ജയറാം ചാരുകേശി

അവലംബം തിരുത്തുക

  1. "എന്റെ ഗ്രാമം(1984)". www.m3db.com. Retrieved 2018-11-16.
  2. "എന്റെ ഗ്രാമം(1984)". www.malayalachalachithram.com. Retrieved 2014-10-20.
  3. "എന്റെ ഗ്രാമം(1984)". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2019-01-20.
  4. "എന്റെ ഗ്രാമം(1984)". spicyonion.com. Retrieved 2019-01-20.
  5. "എന്റെ ഗ്രാമം(1984)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "എന്റെ ഗ്രാമം(1984)". malayalasangeetham.info. Archived from the original on 20 ഡിസംബർ 2019. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക