ശ്രീമൂലനഗരം വിജയൻ
മലയാളചലച്ചിത്രരംഗത്ത് ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കഥാകാരൻ, അഭിനേതാവ്എന്നീ നിലകളിൽ പ്രശസ്തനാണ് ശ്രീമൂലനഗരം വിജയൻ. നാടകകൃത്ത്, നാടകനടൻ എന്നീരംഗങ്ങളിലും വിജയൻ ശോഭിച്ചു.[1]
ജീവിതരേഖ
തിരുത്തുകവിദ്വാൻ കെ. ആർ. വി. പണിക്കരുടേയും ശ്രീമതി ലക്ഷ്മിയമ്മയുടേയും പുത്രനായി 1932 മേയ് 23-ന് ജനിച്ചു. എസ്സ്. എസ്സ്. എൽ. സി പാസ്സായിട്ടുണ്ടു്. ശ്രീമൂലനഗരം ഗവൺമെന്റ് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ശ്രീമതി. വിലാസിനിയാണു് ഭാര്യ. ഇവർക്കു് ഒരു മകനും ഒരു മകളുമുണ്ട്. [2]. ഷഷ്ടിപൂർത്തിദിനമായിരുന്ന 1992 മേയ് 23-ന് അദ്ദേഹം അന്തരിച്ചു.
കലാരംഗം
തിരുത്തുക1962-ലാണു് ശ്രീ. ശ്രീമൂലനഗരം വിജയൻ മലയാളസിനിമാരംഗത്തു വന്നതു്. ദീർഘകാലം പ്രൊഫഷണൽ നാടകനടനായിരുന്നിട്ടുള്ള ശ്രീ. വിജയൻ ശ്രീമൂലനഗരം സ്വദേശിയാണു്. ‘ഒരാൾകൂടി കള്ളനായി’, ‘പോർട്ടർ കുഞ്ഞാലി’, ‘ഭൂമിയിലെ മാലാഖ’, എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ച വിജയൻ ഒരു നല്ല നാടകകൃത്തും നടനും കൂടിയാണു്. കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ വിഖ്യാതമായ ‘യുദ്ധഭൂമി’ എന്ന നാടകം ശ്രീ. വിജയന്റെ സൃഷ്ടിയാണു്. ‘കുരിശിന്റെ വഴി’, ‘സമുദ്രം’ എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘കുടുംബിനി’ എന്ന മലയാളചിത്രത്തിൽ വൃദ്ധനായ ഒരു മുസ്ലീമായി അഭിനയിച്ചിട്ടുണ്ടു്[3].
അവലംബം
തിരുത്തുക- ↑ https://www.malayalachalachithram.com/profiles.php?i=1460
- ↑ https://www.imdb.com/name/nm1347721/bio?ref_=nm_ov_bio_sm
- ↑ https://malayalasangeetham.info/displayProfile.php?category=story&artist=Sreemoolanagaram%20Vijayan
- ↑ "ശ്രീമൂലനഗരം വിജയൻ". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help)