എടക്കാട് ഗ്രാമപഞ്ചായത്ത്
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
എടക്കാട് ഗ്രാമപഞ്ചായത്ത് | |
11°48′17″N 75°26′41″E / 11.8046931°N 75.444805°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.വി. ലക്ഷ്മണൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 18.05ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 33261 |
ജനസാന്ദ്രത | 1822/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തോട്ടട ബീച്ച് |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് എടക്കാട് ഗ്രാമപഞ്ചായത്ത് . എടക്കാട് വില്ലേജുപരിധിയിലുൾപ്പെട്ടിരുന്ന എടക്കാട് ഗ്രാമപഞ്ചായത്തിനു 18.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എളയാവൂർ, ചേലോറ പഞ്ചായത്തുകളും, കണ്ണൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, അറബിക്കടലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമായിരുന്നു.
ആറ്റടപ്പ, ചാല പടിഞ്ഞാറെക്കര, ചാല പന്ത്രണ്ടുകണ്ടി, ചിറക്കുതാഴെ, തോട്ടട, കിഴുന്നകുറ്റിക്കകം, എടക്കാട്, കണ്ണൂർ, കരാറിനകം എന്നിങ്ങനെ ഒൻപതു പ്രദേശങ്ങൾ കൂടിച്ചേർന്നതായിരുന്നു എടക്കാട് ഗ്രാമപഞ്ചായത്ത്. ഇവയിൽ കരാറിനകം 1962-ലാണ് എടക്കാട് പഞ്ചായത്തിനോടു കൂട്ടിച്ചേർക്കപ്പെട്ടത്. ഈ പ്രദേശം അറക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്നു. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ എടക്കാട് പഞ്ചായത്ത് ഓർമ്മയായി.
വാർഡുകൾ
തിരുത്തുക- അവേര
- ആറ്റടപ്പ
- നൂങ്ങിന്കാവ്
- ചാല
- ചാല പന്ത്രണ്ടുകണ്ടി
- ചിറക്ക് താഴെ
- എടക്കാട് നോർത്ത്
- എടക്കാട്
- കുറ്റികകം മുനമ്പ്
- ഏഴര
- കുറ്റികകം
- ആലീങ്കിൽ
- കിഴുന്ന വെസ്റ്റ്
- കിഴുന്ന
- തോട്ടട
- കക്കറ
- വട്ടകുളം
- തോട്ടട വെസ്റ്റ്
- കടലായി
- കാഞ്ഞിര
- കുറുവ[1]
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുക- ചാല ഭഗവതി ക്ഷേത്രം[2]
- ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം
- ശ്രീ ഊർപ്പഴച്ചി കാവ്
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- http://lsgkerala.in/edakkadpanchayat/ Archived 2015-04-05 at the Wayback Machine. എടക്കാട് ഗ്രാമപഞ്ചായത്ത്]
അവലംബം
തിരുത്തുക- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.
- ↑ എടക്കാട് ഗ്രാമ പഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി]