എം. രവീന്ദ്രനാഥ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രവീന്ദ്രനാഥ്[1]. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പത്തനംതിട്ട എംഎൽഎ ആയിരുന്ന സി.കെ. ഹരിശ്ചന്ദ്രൻ നായർ മരിച്ച ഒഴിവിലേക്ക് 1963 മേയ് 16ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്[2]. കെ.കെ.എൻ.എം. ഹൈസ്കൂളിന്റെ (കോന്നി) പ്രധാനാധ്യാപകനും മാനേജറുമായിരുന്നു. കോന്നി കല്ലറ വീട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കല്ലറ കൃഷ്ണൻ നായരുടെയും പാർവതിക്കുട്ടിയമ്മയുടെയും മകനായി കൊല്ലം ജില്ലയിൽ കോന്നിയിൽ ( ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ) ജനനം മലയാളത്തിലെ ആദ്യത്തെ പുസ്തകാലയമായ കോന്നി വീനസ് ബുക്സ് ഡിപ്പോ & പബ്ലിഷിംഗ് കമ്യുൺ സ്ഥാപകൻ ഇ.കെ. ശേഖർ , ആദ്യകാല സിനിമാനിർമ്മാതാവ് ഇ. കെ. ശിവറാം എന്നിവർ സഹോദരങ്ങളാണ്.

എം. രവീന്ദ്രനാഥ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 16 1963 – സെപ്റ്റംബർ 10 1964
മുൻഗാമിസി.കെ. ഹരിശ്ചന്ദ്രൻ നായർ
പിൻഗാമികെ.കെ. നായർ
മണ്ഡലംപത്തനംതിട്ട
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ഡിസംബർ 4, 2020
ഉറവിടം: നിയമസഭ
  1. "Members - Kerala Legislature". Retrieved 2020-12-04.
  2. "Members - Kerala Legislature". Retrieved 2020-12-04.
"https://ml.wikipedia.org/w/index.php?title=എം._രവീന്ദ്രനാഥ്&oldid=4136961" എന്ന താളിൽനിന്ന് ശേഖരിച്ചത്