ആദ്യകാല മലയാള പുസ്തകങ്ങളുടെ പ്രസാധകനാണ് ഇ.കെ. ശേഖർ. എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ ശേഖർ, എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച്‌ വീനസ്‌ ബുക്സ്‌ പുസ്തക പ്രസാധനശാലയ്ക്ക്‌ തുടക്കമിട്ടു. [1]

ഇ.കെ. ശേഖർ
ഇ.കെ. ശേഖർ
ജനനം
മരണം
ദേശീയതഇന്ത്യൻ
തൊഴിൽപുസ്തക പ്രസാധകൻ
ജീവിതപങ്കാളി(കൾ)സുശീല ശേഖർ

ജീവിതരേഖ

തിരുത്തുക

കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ സ്കൂൾ എന്ന കോന്നി കെ.കെ.എൻ.എം. ഹൈസ്കൂൾ (നിലവിലെ അമൃത വി.എച്ച്.എസ്.എസ്.കോന്നി )ഉടമസ്ഥനായിരുന്ന കല്ലറ കൃഷ്ണൻ നായരുടെ മകനാണ്. എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ ശേഖർ, എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച്‌ വീനസ്‌ ബുക്സ്‌ പുസ്തക പ്രസാധനശാലയ്ക്ക്‌ തുടക്കമിട്ടു. ഇ.കെ. നായനാർ, ഗുരു നിത്യ ചൈതന്യയതി, ജഗതി എൻ.കെ. ആചാരി, എൻ.പി. ചെല്ലപ്പൻ പിള്ള, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ , വേളൂർ കൃഷ്ണൻ കുട്ടി, വി.കെ. മാധവൻ കുട്ടി , പ്രൊഫ: കോന്നിയൂർ മീനാക്ഷിയമ്മ, സി.പി. നായർ ഐ.എ. എസ്‌, പമ്മൻ തുടങ്ങി നിരവധി പേരുടെ രചനകൾ വീനസിലൂടെയാണ് പുറത്തു വന്നത്.

  1. https://www.konnivartha.com/2021/06/19/konnivenus-books-leading-the-ancient-through-reading-grandmother-of-the-book-publisher/
"https://ml.wikipedia.org/w/index.php?title=ഇ.കെ._ശേഖർ&oldid=4138456" എന്ന താളിൽനിന്ന് ശേഖരിച്ചത്