എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.കെ. നമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ[1]. കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1951ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. സൗത്ത് ഇന്ത്യ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുടേ ഡയറക്ടറായിരുന്നു. കെപിസിസി, എഐസിസി, കോൺഗ്രസ് നിയമസഭാ പാർട്ടി എക്സിക്യൂട്ടീവ് എന്നിവിടങ്ങളിൽ അംഗമായിരുന്ന ഇദ്ദേഹം കണ്ണൂർ ഡിസിസിയുടെ ഖജാൻജിയുമായിരുന്നു.

എം.കെ. നമ്പ്യാർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിസി. കുഞ്ഞിക്കൃഷ്ണൻ നായർ
പിൻഗാമിയു.പി. കുനിക്കുല്ലായ
മണ്ഡലംകാസർഗോഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം
മാവില കുഞ്ഞിക്കണ്ണൻ നമ്പ്യാർ

(1916-07-27)ജൂലൈ 27, 1916
കാഞ്ഞങ്ങാട്
മരണംഓഗസ്റ്റ് 6, 1992(1992-08-06) (പ്രായം 76)
കാഞ്ഞങ്ങാട്
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)സാവിത്രിനമ്പ്യാർ
കുട്ടികൾകെ. വേണുഗോപാലൻ നമ്പ്യാർ
മാതാപിതാക്കൾ
  • കോടോത്ത് കുഞ്ഞമ്പുനായർ (അച്ഛൻ)
  • മാവില കുഞ്ഞിമാണിക്യം (അമ്മ)
വസതി(കൾ)കാഞ്ഞങ്ങാട്
As of നവംബർ 24, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

1916 ജൂലൈ 27 ന് കാഞ്ഞങ്ങാട് ആയിരുന്നു ജനനം. കോടോത്ത് കുഞ്ഞമ്പുനായർ, മാവില കുഞ്ഞിമാണിക്യം അമ്മ എന്നിവരാണ് മാതാപിതാക്കൾ. [3] മംഗലാപുരത്തായിരുന്നു പഠനം. എം.ബി.ബി.എസിനു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. കൃഷിക്കാരനായി പ്രവർത്തിച്ചുവരവേ, 1951 മുതൽ സജീവരാഷ്ട്രീയത്തിലേർപ്പെട്ടു. ഉദുമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാരും മാവില മാധവിയമ്മ, മാവില മീനാക്ഷിയമ്മ എന്നിവരും സഹോദരങ്ങളായിരുന്നു.

സാവിത്രിനമ്പ്യാരായിരുന്നു സഹധർമ്മിണി. [4] സാമൂഹികപ്രവർത്തകനും കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കണ്ടറി സ്കൂൾ മാനേജരുമായ കെ. വേണുഗോപാലൻ നമ്പ്യാർ[5] ആതുരശുശ്രൂഷാമേഖലയിലുള്ള കെ. വിനോദ്കുമാർ എന്നിവർ മക്കളാണ്.

അവലംബം തിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-11-24.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-24.
  3. Mavila, Kunhikannan Nambiar. "Kunhikannan Nambiar.Mavila MK.Nambiar.(Sr)". https://www.geni.com. www.geni.com. ശേഖരിച്ചത് 25 നവംബർ 2020. {{cite web}}: External link in |website= (help)
  4. ., . "Savithri Nambiar". https://www.geni.com. www.geni.com. ശേഖരിച്ചത് 25 നവംബർ 2020. {{cite web}}: External link in |website= (help)CS1 maint: numeric names: authors list (link)
  5. ., . "Congress undecided on Kanhangad". https://www.thehindu.com. The Hindu. ശേഖരിച്ചത് 25 നവംബർ 2020. {{cite web}}: External link in |website= (help)CS1 maint: numeric names: authors list (link)