എം. മുകുന്ദൻ എഴുതിയ ഒരു നോവലാണ് കുട നന്നാക്കുന്ന ചോയി. മാധ്യമം ആഴ്ചപ്പതിപ്പിൽ തുടർച്ചയായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. മയ്യഴിയിൽ നിന്ന് കപ്പൽ കയറി ഫ്രാൻസിലേക്ക് പോകുന്ന കുടപ്പണിക്കാരൻ ചോയി നാട്ടുകാരനും ചെറിയ കുട്ടിയുമായ മാധവന്റെ കയ്യിൽ ഒരു ലക്കോട്ട് ഏല്പിക്കുന്നു. തന്റെ മരണ ശേഷം മാത്രമേ അത് തുറക്കാവൂ എന്ന ആവശ്യപ്പെട്ടാണ് ചോയി ആ ലക്കോട്ട് മാധവനെ ഏല്പിക്കുന്നത്. നീ നല്ലവനാണെന്നും എനിക്ക് തന്നെ മാത്രമേ വിശ്വാസമുള്ളൂ എന്നും ലക്കോട്ട് നൽകുമ്പോൾ ചോയി മാധവനോട് പറയുന്നുണ്ട്[1].

കുട നന്നാക്കുന്ന ചോയി
കർത്താവ്എം. മുകുന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
മാധ്യമംഅച്ചടി
ISBN978-81-264-7239-0

എന്താണ് ആ ലക്കോട്ടിൽ എന്നറിയാനുള്ള നാട്ടുകാരുടെ ഉദ്വേഗം മുകുന്ദൻ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. ഈ പുസ്തകം പുതിയ രചനകളിൽ നല്ല ഒരു വായനാനുഭവം നൽകുന്ന ഒന്നായി നിരൂപകലോകം വിലയിരുത്തുന്നു.

പശ്ചാത്തലം തിരുത്തുക

ഫ്രഞ്ച്കാർ മയ്യഴി വിട്ട്പോകുന്ന കാലം മുതലാണ് നോവലിലെ കഥ ആരംഭിക്കുന്നത്. ആ കാലങ്ങളിൽ വടക്കൻ കേരളത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്ന വാക്കുകൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. ഒന്നിച്ചു മൂത്രമൊഴിക്കുന്നതിൽ രസം കണ്ടെത്തുന്ന രണ്ട് മതസ്ഥരായ രണ്ട് കൂട്ടുകാരുടെ ഒരു രംഗം നോവലിൽ വരുന്നുണ്ട്. അതു പോലെയുള്ള വ്യത്യസ്ത സന്ദർഭങ്ങളാൽ സമ്പന്നമാണ് നോവലിന്റെ ഇതിവൃത്തം. പോയ ആ കാലത്തിൽ നിന്നും ഇന്നത്തെ അസഹിഷ്ണുതയുടെ നവകാലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. [2].

നിരൂപണം തിരുത്തുക

പുതിയ കാലത്തോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രചന എന്ന് എം. മുകുന്ദൻ അവകാശപ്പെടുന്നു. എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് എം.മുകുന്ദൻ. കുട നന്നാക്കുന്ന ചോയി എന്ന കൃതിയിലൂടെ അദ്ദേഹമത് നിർവഹിച്ചിരിക്കുകയാണെന്ന് നിരൂപകർ വിലയിരുത്തുന്നു. [3] സൗമ്യമായി മുന്നോട്ടു പോകുന്ന നോവൽ അതിന്റെ അവസാന നിമിഷങ്ങളിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.[4]

അവലംബം തിരുത്തുക

  1. "രാഷ്ട്രീയ മാനങ്ങളുമായി കുട നന്നാക്കുന്ന ചോയി". ഡി.സി.ബുക്സ്. Archived from the original on 2016-06-13. Retrieved 2016-06-13.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കുട നന്നാക്കുന്ന ചോയി". മനോരമ ഓൺലൈൻ. 2015-11-30. Archived from the original on 2016-06-13. Retrieved 2016-06-13.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "എം. മുകുന്ദനു ഇനി മാഹിയിൽ എന്താണ് എഴുതാനുള്ളത്". മനോരമ ഓൺലൈൻ. 2015-11-30. Archived from the original on 2016-06-13. Retrieved 2016-06-13.{{cite news}}: CS1 maint: bot: original URL status unknown (link)
  4. Meena, Pillai (2016-02-04). "Revisiting the banks of Mayyazhi". The Hindu. Archived from the original on 2016-06-13. Retrieved 2016-06-13.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുട_നന്നാക്കുന്ന_ചോയി&oldid=3775629" എന്ന താളിൽനിന്ന് ശേഖരിച്ചത്