എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.കെ. നമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ[1]. കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1951ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. സൗത്ത് ഇന്ത്യ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുടേ ഡയറക്ടറായിരുന്നു. കെപിസിസി, എഐസിസി, കോൺഗ്രസ് നിയമസഭാ പാർട്ടി എക്സിക്യൂട്ടീവ് എന്നിവിടങ്ങളിൽ അംഗമായിരുന്ന ഇദ്ദേഹം കണ്ണൂർ ഡിസിസിയുടെ ഖജാൻജിയുമായിരുന്നു.
എം.കെ. നമ്പ്യാർ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | സി. കുഞ്ഞിക്കൃഷ്ണൻ നായർ |
പിൻഗാമി | യു.പി. കുനിക്കുല്ലായ |
മണ്ഡലം | കാസർഗോഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാവില കുഞ്ഞിക്കണ്ണൻ നമ്പ്യാർ ജൂലൈ 27, 1916 കാഞ്ഞങ്ങാട് |
മരണം | ഓഗസ്റ്റ് 6, 1992 കാഞ്ഞങ്ങാട് | (പ്രായം 76)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | സാവിത്രിനമ്പ്യാർ |
കുട്ടികൾ | കെ. വേണുഗോപാലൻ നമ്പ്യാർ |
മാതാപിതാക്കൾ |
|
വസതി | കാഞ്ഞങ്ങാട് |
As of നവംബർ 24, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുക1916 ജൂലൈ 27 ന് കാഞ്ഞങ്ങാട് ആയിരുന്നു ജനനം. കോടോത്ത് കുഞ്ഞമ്പുനായർ, മാവില കുഞ്ഞിമാണിക്യം അമ്മ എന്നിവരാണ് മാതാപിതാക്കൾ. [3] മംഗലാപുരത്തായിരുന്നു പഠനം. എം.ബി.ബി.എസിനു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. കൃഷിക്കാരനായി പ്രവർത്തിച്ചുവരവേ, 1951 മുതൽ സജീവരാഷ്ട്രീയത്തിലേർപ്പെട്ടു. ഉദുമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാരും മാവില മാധവിയമ്മ, മാവില മീനാക്ഷിയമ്മ എന്നിവരും സഹോദരങ്ങളായിരുന്നു.
സാവിത്രിനമ്പ്യാരായിരുന്നു സഹധർമ്മിണി. [4] സാമൂഹികപ്രവർത്തകനും കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കണ്ടറി സ്കൂൾ മാനേജരുമായ കെ. വേണുഗോപാലൻ നമ്പ്യാർ[5] ആതുരശുശ്രൂഷാമേഖലയിലുള്ള കെ. വിനോദ്കുമാർ എന്നിവർ മക്കളാണ്.
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-11-24.
- ↑ "Members - Kerala Legislature". Retrieved 2020-11-24.
- ↑ Mavila, Kunhikannan Nambiar. "Kunhikannan Nambiar.Mavila MK.Nambiar.(Sr)". https://www.geni.com. www.geni.com. Retrieved 25 നവംബർ 2020.
{{cite web}}
: External link in
(help)|website=
- ↑ ., . "Savithri Nambiar". https://www.geni.com. www.geni.com. Retrieved 25 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ ., . "Congress undecided on Kanhangad". https://www.thehindu.com. The Hindu. Retrieved 25 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=