മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ 1999 - ൽ സ്ഥാപിതമായ ഒരു കാർഷിക സംരംഭമാണ് 'നെല്ലിക്കൽ നഴ്സറി'(Nellickal nursery). നെല്ലിക്കൽ നഴ്സറിയുടെ വിവിധ തരം ജോലികളിൽ വളരെ പ്രധാനപ്പെട്ട ഒരു സേവനമാണ് ''Rejuvenation therapy in trees''അഥവാ ''മരങ്ങളുടെ പുനർ യൗവന പ്രക്രിയ.'' പത്തൊൻപത് വർഷമായി 'നെല്ലിക്കൽ നഴ്സറി' എന്ന സ്ഥാപനവും അതിനോടാനുബന്ധിച്ച് കാർഷിക നടിൽ വസ്തുക്കളുടെ ഉൽപ്പാദനവും വിപണനവും വിതരണവും, ഫല വൃക്ഷങ്ങളുടെ തോട്ടം (ഫ്രൂട്ട്സ് ഗാർഡൻ) നിർമ്മാണവും, പൂന്തോട്ടം ഒരുക്കൽ, ലാൻറ് സ്കേപ്പിങ്ങ്, പുൽ തകിടി നിർമ്മാണം, മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees) , ചിത്രശലഭ ഉദ്യാനം(Butterflie gardaning), മരം പറിച്ചു നടൽ (Tree transplantation) , ബോൺസായ് നിർമ്മാണം, ബോൺസായ് പരിശിലനം, സസ്യങ്ങളിലെ കാ യിക പ്രവർദ്ധന മുറകളുടെ പരിശീലനം, പ്രൂണിങ്ങ്, വെർട്ടിക്കൽ ഗാർഡൻ, കൊക്കെഡാമ ഗാർഡൻ,, ഔഷധ തോട്ട നിർമ്മാണം, ജന്മ നക്ഷത്ര വൃക്ഷങ്ങൾ(Birth star plants) സെറ്റിങ്ങ്, രാശി വൃക്ഷങ്ങളുടെ സെറ്റിങ്ങ്, നവ ഗ്രഹ വൃക്ഷങ്ങളുടെ സെറ്റിങ്ങ്, ദശ പുഷ്പം, പഞ്ചവൽക്കം,നാൽപാമരം സെറ്റിങ്ങ്, മനുഷ്യ നിർമ്മിത വനം സെറ്റിങ്ങ് മുതലായ ജോലികൾ ചെയ്ത് വരുന്നു. ഈ നഴ്സറി കാമ്പസ്സിൽ രണ്ട് നേച്ചർ ക്ലബുകൾ പ്രവർത്തിക്കുന്നു. പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Reg.No: MPM /CA/765/2017), പ്ലാൻറ് അക്വാ ആൻറ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യാ (Reg:No MPM /CA/416/2016) Gramam (po), Ponnani (Taluk) Veliyancode(via), Malappuram (Dt), Kerala (State), India - Mob no : 9946709899