Siiuu07
നമസ്കാരം Siiuu07 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
അൽ നാസർ എഫ്.സി ലേഖനം
തിരുത്തുകഅൽ നാസർ എഫ്.സി ലേഖനം തുടങ്ങിയതിന് നന്ദി. എന്നാൽ മോശമായ വാചകഘടനയുള്ള ലേഖനങ്ങൾ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ നേരയാക്കാത്ത യാന്ത്രിക വിവർത്തനങ്ങൾ മുന്നറിയിപ്പില്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്. കൂടാതെ കൂടുതൽ അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താത്ത പക്ഷം അവലംബമില്ലാത്ത വിവരങ്ങൾ നീക്കുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} ✉ 17:38, 20 ഡിസംബർ 2023 (UTC)
യാന്ത്രികപരിഭാഷ
തിരുത്തുകഈജിപ്ത് ദേശീയ ഫുട്ബോൾ ടീം, കാമറൂൺ ദേശീയ ഫുട്ബോൾ ടീം, ഒലെംബെ സ്റ്റേഡിയം, അൽ നാസർ എഫ്.സി, ഇന്ത്യൻ ആരോസ്, പ്രീതം കോട്ടാൽ തുടങ്ങിയ ലേഖനങ്ങൾ യാന്ത്രിക വിവർത്തനം ചെയ്തതായി കാണുന്നു. എന്നാൽ ചില ലേഖനങ്ങളിലെ വാചകഘടന ശരിയാക്കാതെയും ലേഖനങ്ങത്തിന്റെ ഫോർമാറ്റ് ശരിയാക്കാതെയും പുതിയ ലേഖനങ്ങൾ ആരംഭിക്കുന്ന പ്രവണത കാണുന്നു. ഇത്തരത്തിൽ യാന്ത്രികവിവർത്തനം വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് നിലവിലുള്ള ലേഖനങ്ങൾ ശരിയാക്കാൻ ശ്രമിക്കുക. രൺജിത്ത് സിജി {Ranjithsiji} ✉ 17:42, 20 ഡിസംബർ 2023 (UTC)
പ്രിയ സുഹൃത്തേ, മലയാളം വിക്കിപീഡിയ യാന്ത്രിക വിവർത്തനം നടത്തിയ ലേഖനങ്ങൾ സ്വാഗതം ചെയ്യുന്നില്ല. നിങ്ങൾക്ക് യാന്ത്രിക വിവർത്തനം നടത്തി ലേഖനം ഉണ്ടാക്കാനുള്ള അവകാശമുണ്ടെങ്കിലും അവയിലെ വ്യാകരണപിശകുകളും അർത്ഥാന്തരങ്ങളും ശരിയാക്കിയതിനുശേഷം മാത്രമേ ലേഖനം ഉണ്ടാക്കാവൂ. ഗൂഗിൾ ട്രാൻസ്ലേറ്റ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അവയിലുണ്ടാവുന്ന പിശകുകൾ തിരുത്താതെ വിടുന്നത് മോശം ലേഖനങ്ങൾ ഉണ്ടാകുവാനും അവയുടെ ഉള്ളടക്കം മോശമായി മനസ്സിലാക്കപ്പെടുവാനും കാരണമാകുന്നു. കൂടാതെ ഇത്തരം ലേഖനങ്ങൾ തിരുത്തവാനും വലിയ സമയം ചെലവാക്കേണ്ടിവരുന്നു. അതുകൊണ്ട് ലേഖനം നിർമ്മിക്കാനായി ഉപയോക്താവിനുള്ള എഴുത്തുകളരി ഉപയോഗിക്കുക. യാന്ത്രിക വിവർത്തനം തുടരുന്നത് ലേഖനം തിരുത്തുന്നതിൽനിന്ന് താങ്കളെ തടയുന്നതിന് കാരണമാകുമെന്ന് അറിയിക്കുകയും ചെയ്യുന്നു . For Non-Malayalam users: Malayalam Wikipedia, as a policy, does not accept machine translated articles provided by services like Google translation. Machine translated articles and content will be deleted immediately without notice. Please do not attempt to breach the policy as it may warrant your user account block. |