കാമറൂണിലെ യൗണ്ടേ പ്രദേശത്തെ 84 ഏക്കർ (340,000 ചതുരശ്ര മീറ്റർ) വിസ്തൃതിയുള്ള ഒരു സ്റ്റേഡിയമാണ് പോൾ ബിയ ഓമ്‌നിസ്‌പോർട്‌സ് സ്റ്റേഡിയം. ഒലെംബെ സ്റ്റേഡിയം ആൻഡ് സ്‌പോർട് കോംപ്ലക്‌സ് എന്നും ഈ സ്റ്റേഡിയെ അറിയപ്പെടുന്നു . ദീർഘകാലം കാമറൂൺ ഭരിച്ചിരുന്ന പ്രസിഡന്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന കാമറൂണിലെ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു കഴിയും. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ 9-ാമത്തെ സ്റ്റേഡിയമാണിത് . യൗണ്ടേ സിറ്റി സെന്ററിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ രണ്ട് പരിശീലന ഗ്രൗണ്ടുകൾ കൂടി ഉൾപ്പെടുന്ന ഒരു സമുച്ചയത്തിന്റെ ഭാഗമാണ് സ്റ്റേഡിയം; ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ടെന്നീസ് കോർട്ടുകൾ, ഒരു ജിംനേഷ്യം, ഒരു ഒളിമ്പിക് വലിപ്പമുള്ള നീന്തൽക്കുളം; ഒരു ഷോപ്പിംഗ് മാൾ, മ്യൂസിയം, സിനിമ തീയേറ്റർ, കൂടാതെ 70 മുറികളുള്ള 5-നക്ഷത്ര ഹോട്ടലും ഇതിനോടൊപ്പം ഉൾപ്പെടുന്നു . [1]

Olembe Stadium
The stadium during 2021 Africa Cup of Nations
പൂർണ്ണനാമംStade Omnisport Paul Biya
സ്ഥലംOlembe, Yaoundé, Cameroon
നിർദ്ദേശാങ്കം03°57′03″N 11°32′26″E / 3.95083°N 11.54056°E / 3.95083; 11.54056
ഉടമസ്ഥതCameroonian Football Federation
ശേഷി60,000
Field size105 m × 68 m (344 ft × 223 ft)
പ്രതലംGrass
സ്കോർബോർഡ്Yes
Construction
Built2018–2021
തുറന്നത്3 സെപ്റ്റംബർ 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-09-03)
നിർമ്മാണച്ചെലവ്163 billion CFA
ArchitectStudio SHESA architects - arch. Suarez
Structural engineerMJW structures
Services engineerBeta Progetti
General contractorGruppo Piccini S.A.
Tenants
Cameroon national football team (2021–present)

2021-ൽ കാമറൂണിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഒലെംബെ സ്റ്റേഡിയം, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട മാറ്റിവയ്ക്കലുകൾ കാരണം 2022ലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടന്നത്. ബുർക്കിന ഫാസോയ്‌ക്കെതിരെ കാമറൂൺ ടീം 2-1 ന് വിജയിച്ച ഉദ്ഘാടന ഗെയിമും ഇവിടെ നടത്തി. സെനഗലും ഈജിപ്തും തമ്മിൽ നടന്ന ഫൈനലിനും സമാപന ചടങ്ങിനും വേദിയായത് ഈ സ്റ്റേഡിയമാണ്.

അവലംബങ്ങൾ

തിരുത്തുക
  1. Anchunda, Benly (2021-02-16). "Olembe Stadium: FCFA 55 billion Convention to ensure completion". Cameroon Radio Television (in ഫ്രഞ്ച്). Archived from the original on 2022-04-01. Retrieved 2022-04-01.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒലെംബെ_സ്റ്റേഡിയം&oldid=4078716" എന്ന താളിൽനിന്ന് ശേഖരിച്ചത്