നമസ്കാരം MsaveI !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:24, 9 ഓഗസ്റ്റ് 2018 (UTC)Reply

ഒറ്റവരി ലേഖനങ്ങൾ തിരുത്തുക

ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിനു താങ്കൾക്കു നന്ദി... പക്ഷെ അവയിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമാണുള്ളത്. വിക്കിപീഡിയ ഒരു നിഘണ്ടു ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റവരിലേഖനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങളെങ്കിലും കൂട്ടിച്ചേർക്കുമല്ലോ ? വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കൂടി കാണുക. ആശംസകൾ.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:32, 10 ഓഗസ്റ്റ് 2018 (UTC)Reply

മറ്റു വിക്കികളുമായി കണ്ണി ചേർക്കാൻ തിരുത്തുക

പുതിയതായി തുടങ്ങുന്ന ലേഖനങ്ങളെ മറ്റു ഭാഷകളിലെ വിക്കി ലേഖനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുക എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം. പൊതുവെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കാണ് കണ്ണി ചേർക്കുന്നത്. ഭാഷ എന്നുള്ളതിൽ enwiki എന്നു കൊടുത്ത ശേഷം ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് നൽകുക. Set sitelink ക്ലിക്കുചെയ്ത് കുറച്ചു സമയത്തിനു ശേഷം മലയാളം ലേഖനത്തിന്റെ ഇടതുവശത്തായി മറ്റു ഭാഷാ കണ്ണികൾ പ്രത്യക്ഷപ്പെടും. താങ്കൾ ഇതുവരെ തുടങ്ങിയ ലേഖനങ്ങളിലെല്ലാം ഞാൻ ഇങ്ങനെ കണ്ണി ചേർത്തിട്ടുണ്ട്. ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:36, 10 ഓഗസ്റ്റ് 2018 (UTC)Reply

അവലംബങ്ങൾ തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിന്റെ ലിങ്ക് മലയാളം ലേഖനത്തിനുള്ളിൽ അവലംബമായി ചേർക്കുവാൻ പാടില്ല എന്നു നയമുള്ളതിനാൽ താങ്കൾ ചേർത്ത അവലംബം നീക്കം ചെയ്തിട്ടുണ്ട്. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക വെബ്സൈറ്റുകളാണ് അവലംബമായി നൽകേണ്ടത്. ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ അവയിലുള്ള അവലംബങ്ങൾ പകർത്തി ഉപയോഗിക്കാവുന്നതാണ് (ദാ ഇതുപോലെ). അങ്ങനെ ചെയ്യുമ്പോൾ അവ ആധികാരികമാണോ എന്ന് പരിശോധിക്കുക. അവലംബം ചേർക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ 1, 2, 3 എന്നീ താളുകൾ കാണുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:48, 10 ഓഗസ്റ്റ് 2018 (UTC)Reply

ഫോർമർ മുസ്ലിംസ് യുണൈറ്റഡ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

ഫോർമർ മുസ്ലിംസ് യുണൈറ്റഡ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫോർമർ മുസ്ലിംസ് യുണൈറ്റഡ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 09:12, 29 ജൂൺ 2022 (UTC)Reply