ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2010
. 2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023 |
ഇത് irshadpp എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. irshadpp എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |
അതിരപ്പള്ളി വെള്ളച്ചാട്ടം
തിരുത്തുകഈ ചിത്രം കുറച്ച് വെളിച്ചവും നിറവും ഒക്കെ ഒന്ന് തിരുത്തി ഭംഗി ആക്കുന്നതിൽ താങ്കൾക്ക് വിരോധം ഉണ്ടോ എന്നറിയാൻ ആഗ്രഹമുണ്ട്. ഇല്ലെങ്കിൽ താങ്കളുടെ ഈ-മെയിൽ വിലാസം അറിയിച്ചാൽ ഞാൻ തിരുത്തിയ ചിത്രം അയച്ചുതരാം. പിന്നീടത് താങ്കൾക്ക് വിക്കിയിൽ ചേർക്കുകയോ തിരസ്കരിക്കുകയോ ആകാമല്ലോ. --ശ്രീജിത്ത് കെ 23:02, 9 ജനുവരി 2010 (UTC)
- സമ്മതം വേണമെന്ന് വിക്കിപീഡിയ പറയുന്നില്ല. എങ്കിലും സ്വന്തം ചിത്രം മറ്റുള്ളവർ തിരുത്തുന്നത് ചിലർക്ക് ഇഷ്ടം ആയെന്ന് വരില്ലല്ലോ. ഒരു ശത്രുത സമ്പാദിക്കുന്നതിലും ഭേദമല്ലേ ഒന്ന് അനുവാദം ചോദിക്കുന്നത് :) സമ്മതം തന്നതിന് നന്ദി. ചിത്രം എന്നെക്കൊൺറ്റാകുന്നതുപോലെ ഒന്ന് തിരുത്താൻ നോക്കട്ടെ. --ശ്രീജിത്ത് കെ 18:07, 10 ജനുവരി 2010 (UTC)
- ഞാൻ അപ്ലോഡ് ചെയ്തു കഴിഞ്ഞാണ് ഇടയിൽ മറ്റൊരു വേർഷൻ വന്നത് ശ്രദ്ധിച്ചത്. ഇപ്പൊ ആവശ്യത്തിലധികം വേർഷനുകളായി :). ഇനി ഒന്ന് നോക്കൂ. വലിയ ചിത്രത്തിൽ പാറക്കെട്ടുകൾ കൂടുതൽ ഉണ്ടെങ്കിലും വെള്ളച്ചാട്ടത്തിനുള്ള പ്രാധാന്യം കുറഞ്ഞതുപോലെ തോന്നുന്നു. എന്റെ അഭിപ്രായം മാത്രം. --ശ്രീജിത്ത് കെ 18:49, 10 ജനുവരി 2010 (UTC)
അഭിനന്ദനങ്ങൾ. ഈ ചിത്രം വിക്കിപ്പീഡിയയിലെ 14,15,16 ജനുവരി 2010 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി. --ശ്രീജിത്ത് കെ 16:12, 14 ജനുവരി 2010 (UTC)
പ്രമാണം:കലീലയും ദിംനയും.jpg
തിരുത്തുകപ്രമാണം:കലീലയും ദിംനയും.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:31, 26 ഫെബ്രുവരി 2010 (UTC)
ജമാ അത്തെ ഇസ്ലാമി
തിരുത്തുകജമാ അത്തെ ഇസ്ലാമി, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്നീ രണ്ടു താളുകളിലേയും വിവരങ്ങൾ ഏറെക്കുറേ ഒന്നു തന്നെയാണ്. ആദ്യത്തെ താളിൽ പ്രസ്തുത അന്താരാഷ്ട്രസംഘടനയെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമായി ഒതുക്കി, മറ്റുള്ള വിവരങ്ങൾ രണ്ടാമത്തെ താളിലേക്ക് ലയിപ്പിക്കാൻ ശ്രമിക്കാമോ? --Vssun 01:29, 4 ജൂൺ 2010 (UTC)
പുഷ്പം
തിരുത്തുകഇത്, കൊങ്ങിണിപ്പൂവാണെന്ന് വിചാരിക്കുന്നു.--Vssun 02:50, 11 ജൂൺ 2010 (UTC)