നമസ്കാരം India142 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:27, 20 ജനുവരി 2014 (UTC)Reply

ക്ഷേത്രപ്രവേശന വിളംബരം തിരുത്തുക

enthinanu vivarangal delete cheyunathu.--117.218.66.74 11:10, 25 ജനുവരി 2014 (UTC)Reply


avalambam illatha vivarangal delete cheyyuka ennathu Wikipedia policy aanu. ithu vare vivarangal delete cheythittilla. thaangal nalkiya vivarangalkku dayavayi avalambam cherkku, allengil athu chodyam cheyyappedaanum delete cheyyanum saadhayatha undu. thanks.--India142 (സംവാദം) 11:16, 1 ഫെബ്രുവരി 2014 (UTC)Reply

മൂലം തിരുനൽ രാമ വർമ തിരുത്തുക

മൂലം തിരുനൽ രാമ വർമ അല്ലല്ലോ മൂലം തിരുനാൾ രാമ വർമ അല്ലേ? ഞാൻ അങ്ങനെ പേരു മാറ്റിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:40, 28 ഫെബ്രുവരി 2014 (UTC)Reply

Thank you Mr.Manuspanicker. താങ്കൾക്ക് മൂലം തിരുനാളിന്റെ ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാൻ സാധിക്കുമോ ?--India142 (സംവാദം) 13:48, 28 ഫെബ്രുവരി 2014 (UTC)Reply

അദ്ദേഹത്തിന്റെ പടം എന്റെ കൈയ്യിൽ ഇല്ല. ഉള്ള ആരെങ്കിലും ചേർക്കും എന്നു പ്രതീക്ഷിക്കാം. വീണ്ടും താങ്കൾ മൂലം തിരുനാൽ രാമ വർമ എന്നൊരു താൾ ഉണ്ടാക്കിയതായി കാണുന്നു. അത് നമ്മൾ ശരിയാക്കിയതല്ലേ? ഇദ്ദേഹത്തിന്റെ പേരല്ലല്ലോ ആദ്യം മൂലം തിരുനാൾ രാമവർമ്മ എന്നുള്ളത്. ഇദ്ദേഹത്തെ ഇതേ പേരിൽ കൊണ്ടുവരാൻ പഴയ ശ്രീമൂലം തിരുനാളിനെ പേരു മാറ്റണ്ടായിരുന്നു. മഹാരാജാവ് എന്നുള്ളത് ഒരു സംബോധനയല്ലേ പുള്ളിയുടെ പേരല്ലല്ലോ, അങ്ങനെയുള്ളത് ഒന്നും വിക്കിയിൽ തലക്കെട്ടായി ഉപയോഗിക്കാൻ പാടില്ല. രാമ വർമ്മ എന്നതു രണ്ടു വാക്കിലെ പേരല്ല, രാമവർമ്മ എന്ന് ഒരു വാക്കായ പേരാണ്. പിരിച്ചെഴുതരുത്. ആദ്യത്തെ മൂലം തിരുനാളിനെ പഴയതു പോലെയാക്കി ഇദ്ദേഹത്തിനെ രണ്ടാമൻ എന്നോ, അല്ലെങ്കിൽ വർഷം അനുസരിച്ചോ തലക്കെട്ടിനു പേരിടണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 3 മാർച്ച് 2014 (UTC)Reply
അക്ഷരത്തെറ്റുള്ളതിനാൽ മൂലം തിരുനാൽ രാമ വർമ എന്ന താൾ മായ്ച്ചിരിക്കുന്നു. ഇനി ചേർക്കുന്ന വിവരങ്ങൾ മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ ഇവിടെ ചേർക്കാൻ ശ്രദ്ധിക്കണേ!.പേരിന് പ്രശ്നമുണ്ടങ്കിൽ ആ താളിന്റെ സംവാദം താളിൽ ഉന്നയിക്കുന്നതാണ് നല്ലത്. ഒരു സമവായത്തിൽ മാറ്റാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:28, 3 മാർച്ച് 2014 (UTC)Reply

മലയാളം തിരുത്തുക

സഹായം:എഴുത്ത് ഇതും സഹായം:To Read in Malayalam ഇതും ദയവായി വായിച്ചു നോക്കാമോ? താങ്കൾ എഴുതുന്നതു പലതും അക്ഷരങ്ങൾ വിഘടിച്ചു പോകുകയും ശരിയല്ലാത്ത അക്ഷരങ്ങൾ വരികയും ചെയ്യുന്നതു കാണുന്നു. താങ്കൾക്കു മലയാളം ശരിയായി കാണാനും എഴുതാനും കഴിയുന്നില്ലയോ എന്നു ഒരു സംശയം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഇവിടെ ആരെങ്കിലും എന്തായാലും സഹായിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:20, 3 മാർച്ച് 2014 (UTC)Reply

അവലംബം തിരുത്തുക

ആംഗലേയ വിക്കിപീഡിയയുടെ കണ്ണി അവലംബമായി നൽകുന്നതു കണ്ടു. അത് ഇവിടെ അംഗീകരിക്കപ്പെടാത്ത അവലംബമാണ്. ആ കണ്ണിയിലെ ഉള്ളടക്കം ആർക്കു വേണമെങ്കിലും മാറ്റാമല്ലോ, അതിനാൽ നമ്മൾ ഇവിടെ അതിനെ അവലംബമായി സമ്മതിക്കില്ല. അവിടെ ചേർത്തിരിക്കുന്ന അവലംബത്തെന്റെ കണ്ണി നമ്മൾക്കിവിടെയും ചേർക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:36, 5 മാർച്ച് 2014 (UTC)Reply

ബായി -> ഭായി തിരുത്തുക

തമ്പുരാട്ടിമാരുടെ പേരൊന്നും ഭായി എന്നല്ലല്ലോ, അവരൊക്കെ ബായിമാരല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:33, 20 മാർച്ച് 2014 (UTC)Reply

ആ പുസ്തകത്തിന്റെ അക്ഷരപ്പിശാചായിരിക്കുമോ? http://sutmc.com/peep-into-past ഇവിടെ bayi എന്നാണ് എഴുതിയിരിക്കുന്നത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:24, 31 മാർച്ച് 2014 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:34, 22 മാർച്ച് 2014 (UTC)Reply

രാജാരവിവർമ്മ തിരുത്തുക

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു എന്ന പ്രയോഗം തന്നെയാണ് പുസ്തകങ്ങളിൽ കണ്ടിട്ടുള്ളത്. (ഉദാ: [1], [2], അത് രവിവർമ്മ നാട് ഭരിച്ച രാജാവെന്ന അർത്ഥത്തിൽ അല്ല, രാജകുടുംബാംഗം എന്നയർത്ഥത്തിലെടുത്താൽ മതി. ഇംഗ്ലീഷിലെ വരികൾ അതേ പടി പരിഭാഷപ്പെടുത്തണം എന്നില്ല. രാജകുമാരൻ എന്നൊരു പദവി തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നതായി തോന്നുന്നില്ല.--പ്രവീൺ:സംവാദം 02:34, 25 മാർച്ച് 2014 (UTC)Reply

രാജകുമാരൻ എന്ന പ്രയോഗവും അക്ഷരാർത്ഥത്തിൽ ശരിയല്ല എന്നെന്റെയഭിപ്രായം. രവിവർമ്മ ഒരിക്കലും ഒരു അനന്തരാവകാശിയായിരുന്നില്ലല്ലോ. കുട്ടികളെയും മറ്റും രാജകുമാരൻ എന്ന് വിളിച്ചിരുന്നെങ്കിലും ഇളങ്കൂർ എന്നോ ഇളമുറത്തമ്പുരാൻ എന്നോ ഇളയതമ്പുരാൻ എന്നോ ചെറിയ തമ്പുരാൻ എന്നോ ആയിരിക്കണം അനന്തരാവകാശികളെ വിളിച്ചിരുന്നത്. രാജാ എന്ന അനുബന്ധം പൊതുവേ പ്രായമായവരെ, നാടുവാഴി ആണെങ്കിലും അല്ലെങ്കിലും ഉപയോഗിക്കുന്നതായി ഇന്നും കാണാമല്ലോ. രാജകുടുംബാംഗം എന്നയർത്ഥത്തിലുള്ള രാജാപ്രയോഗം തന്നെയാണ് രാജകുമാരൻ എന്ന പ്രയോഗത്തിനുപരിയായി നമ്മുടെ ഭാഷയിൽ നടപ്പുള്ളതും യോജിച്ചതെന്നും എന്റെയഭിപ്രായം.--പ്രവീൺ:സംവാദം 08:48, 26 മാർച്ച് 2014 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി! തിരുത്തുക

  വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 08:35, 29 മാർച്ച് 2014 (UTC)Reply

സംവാദം:സ്വാതി തിരുനാൾ രാമവർമ്മ‎ തിരുത്തുക

ഇങ്ങോട്ടൊന്ന് നോക്കുക--ബിനു (സംവാദം) 08:05, 31 മാർച്ച് 2014 (UTC)Reply

കാർത്തിക തിരുനാൾ ലക്ഷ്മിഭായി തിരുത്തുക

ഇതെന്തിനാ? ഇതിന്റെ എന്തെങ്കിലും ആവശ്യമുണ്ടോ? വിജ്ഞാന കോശത്തിന്റേതായ രീതിയിൽ മാറ്റിയെഴുതിക്കൂടേ? എത്ര കുട്ടികളുണ്ട്, ആദ്യത്തെ കുട്ടി മരിച്ചു, മകൻ ഇന്നയാളായി. ഇപ്പോൾ എഴുതിയിരിക്കുന്ന രീതി ഒരു കഥപോലെയാണ്. മാറ്റിയെഴുതണം. മായ്ച്ചത് ശരിയായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:47, 9 ഏപ്രിൽ 2014 (UTC)Reply

ബായി / ഭായി തിരുത്തുക

സംവാദം:ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി ഇതു നോക്കുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 08:29, 21 ഏപ്രിൽ 2014 (UTC)Reply