നമസ്കാരം IndhuMenon !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:33, 26 ഒക്ടോബർ 2015 (UTC)Reply

ബിനു_പള്ളിപ്പാട്

തിരുത്തുക

ബിനു_പള്ളിപ്പാട് ആരാണ്? അവലംബം ചേർക്കുമല്ലോ? ശ്രദ്ധേയനായ ആധുനിക കവിന്നെല്ലാം പറയുമ്പോൾ അവലംബം അത്യാവശ്യമല്ലേ? ശ്രദ്ധിക്കുമല്ലോ തിരുത്തുമല്ലോ. സ്നേഹത്തോടെ --രൺജിത്ത് സിജി {Ranjithsiji} 06:21, 26 ഒക്ടോബർ 2015 (UTC)Reply

പ്രഭ സക്കറിയാസ്, ബിനു_പള്ളിപ്പാട് താങ്കൾ എഴുതിയ ലേഖനം ശ്രദ്ധേയത പാലിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളൊന്നും കിട്ടിയില്ല ഇത് കൊണ്ടാണ് മായ്ക്കാൻ ഉള്ള നടപടികൾ തുടങ്ങിയിടുള്ളത് താങ്കളുടെ കൈവശം ശ്രദ്ധേയത തെളിയിക്കാൻ ആവശ്യമായ അവലംബങ്ങൾ ഉണ്ടെക്കിൽ ലേഖനത്തിൽ ചേർക്കുക്ക. ഇത് നോക്കു വിക്കിപീഡിയ:ശ്രദ്ധേയത . ആശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:11, 26 ഒക്ടോബർ 2015 (UTC)Reply


രൺജി, ഇർവിൻ

ബിനു പള്ളിപ്പാട് അജു നാരായണൻ റ്റോംസ് കോനുമഠം എന്നിവർ എൻറെ നാട്ടുകാരും പ്രശസ്തരായ യുവ കവികളും എഴുത്തുകാരും ആണ്. ഇവരെ കുറിച്ചുള്ള ലേഖനം തുടങ്ങുവാൻ എനിക്ക് അനുമതി തരണം. ഞാൻ സമയം പോലെ പേജുകൾ ഭാഗിയാക്കുവാൻ ശ്രമിക്കാം. പിന്നെ പള്ളിപ്പാട് എന്നുള്ളത് എൻറെ ഗ്രമാമാകയാൽ അതിനെ കുറിച്ച് ചെർക്കത്തതായ ഭാഗം മാത്രമേ ചേർത്തിട്ടുള്ളൂ പ്രഭ എന്റെ സഹപാഠിയും കവയത്രിയുമാണ് --IndhuMenon (സംവാദം) 15:36, 26 ഒക്ടോബർ 2015 (UTC)Reply

പരിചയ കുറവ്

തിരുത്തുക

[1] ഇവിടെ ചെയ്ത പോലെ മറ്റുള്ളവരുടെ സംവാദങ്ങളിൽ താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം., ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:22, 26 ഒക്ടോബർ 2015 (UTC)Reply

റ്റോംസ് കോനുമഠം

തിരുത്തുക

താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത് . ആശംസകൾ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:27, 26 ഒക്ടോബർ 2015 (UTC)Reply

രൺജി, ഇർവിൻ,

ബിനു പള്ളിപ്പാട്, അജു നാരായണൻ, റ്റോംസ് കോനുമഠം, എന്നിവർ എൻറെ നാട്ടുകാരും പ്രശസ്തരായ യുവ കവികളും എഴുത്തുകാരും ആണ്. ഇവരെ കുറിച്ചുള്ള ലേഖനം തുടങ്ങുവാൻ എനിക്ക് അനുമതി തരണം. ഞാൻ സമയം പോലെ പേജുകൾ ഭാഗിയാക്കുവാൻ ശ്രമിക്കാം. പിന്നെ പള്ളിപ്പാട് എന്നുള്ളത് എൻറെ ഗ്രമാമാകയാൽ അതിനെ കുറിച്ച് ചെർക്കത്തതായ ഭാഗം മാത്രമേ ചേർത്തിട്ടുള്ളൂ പ്രഭ എന്റെ സഹപാഠിയും കവയത്രിയുമാണ് --IndhuMenon (സംവാദം) 15:36, 26 ഒക്ടോബർ 2015 (UTC)Reply

ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല വിക്കിപീഡിയ:ശ്രദ്ധേയത ഇതു രണ്ടും വായിക്കുക. എന്നിട്ട് ലേഖനമെഴുതുക. ലേഖനങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്കു കൂടി ബോധ്യം വരണം. അതിനായി ഉള്ള നയങ്ങളും മാർഗ്ഗരേഖകളും പാലിച്ചുകൊണ്ട് ലേഖങ്ങൾ തുടങ്ങാൻ താങ്കൾക്ക് ആരുടേയും സമ്മതം ആവശ്യമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:17, 26 ഒക്ടോബർ 2015 (UTC)Reply