Aboobackeramani
നമസ്കാരം Aboobackeramani !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
അബൂബക്കർ അമാനി
തിരുത്തുകഅബൂബക്കർ അമാനി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:33, 26 ഒക്ടോബർ 2014 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:50, 26 ഒക്ടോബർ 2014 (UTC)
ശ്രദ്ധേയത
തിരുത്തുകതിരുത്തുകൾ വരുത്തിയതിന് വളരെ നന്ദി. താങ്കളുടെ സ്വന്തം വിവരങ്ങളാണ് അബൂബക്കർ അമാനി എന്ന താളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് താങ്കളുടെ ഉപയോക്തൃ നാമത്തിൽ നിന്നും മനസ്സിലാക്കുന്നു. ഇവിടെ ലേഖനങ്ങൾ ചേർക്കാൻ ചില നിബന്ധനകൾ നിലവിലുണ്ട്. ആദ്യമായി വിക്കിപീഡിയയിൽ ചേർക്കാൻ തക്ക പ്രാധാന്യം താങ്കൾ എഴുതുന്ന വിഷയത്തിനുണ്ടെന്ന് താങ്കൾ തെളിയിക്കണം. അതിന് ശ്രദ്ധേയത എന്നു പറയും. ദയവായി വിക്കിപീഡിയ:ശ്രദ്ധേയത വായിച്ച് മനസ്സിലാക്കി അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരത്തിൽ ശ്രദ്ധേയത ഉള്ളതാണ് താങ്കളുടെ പേരിലുള്ള താളിലെ വിവരങ്ങൾ എന്ന് സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തണം. അതിന് താങ്കളുടെ പേരിലെ താളിന്റെ സംവാദത്തിലോ (സംവാദം:അബൂബക്കർ അമാനി) അല്ലെങ്കിൽ ആ താൾ മയ്ക്കാൻ നിർദ്ദേശിച്ച് ചർച്ച നടക്കുന്ന വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അബൂബക്കർ അമാനി എന്ന താളിലോ താങ്കളുടെ വാദമുഖങ്ങൾ ചേർക്കുകയും അതിനാവശ്യമായ തെളിവുകൾ ഹാജരാക്കുകയും വേണം. താങ്കൾ കൊടുത്തിരിക്കുന്ന മിക്കവാരും എല്ലാ അവലംബങ്ങളും വിക്കിപീഡിയ:പരിശോധനായോഗ്യത ഇല്ലാത്തവയാണ്. താങ്കൾ തന്നെ താങ്കളെ കുറിച്ച് എഴുതിയവ വെച്ച് താങ്കൾ ശ്രദ്ധേയനാണെന്നു തെളിയിക്കാനാവില്ല. താങ്കളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ള പ്രസിദ്ധീകരിക്കപ്പെട്ട തെളിവുകൾ മുൻപറഞ്ഞ ഇടങ്ങളിൽ 7 ദിവസത്തിനകം ഹാജരാകാത്ത പക്ഷം താങ്കളുടെ താൾ നീക്കം ചെയ്യപ്പെടും. ഒന്നു കൂടി വിക്കിപീഡിയ:ആത്മകഥ ഇതും വായിക്കുക. സയമേ സ്വന്തം താൾ എഴുതുന്നതിനെ ഇവിടെ ശക്തിയുക്തം നിർൽസാഹപ്പെടുത്തുന്നു. ദയവായി ആവശ്യമായ തെളിവുകൾ ഹാജരാക്കുക. ഇനി ഒരു പക്ഷേ താങ്കൾ എഴുതിയ ഈ താൾ നീക്കം ചെയ്യപ്പെട്ടാലും മലയാളം വിക്കിപീഡിയയുടെ വളർച്ചക്ക് താങ്കളുടെ സഹായവും തുടർന്നുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 17:28, 26 ഒക്ടോബർ 2014 (UTC) നന്ദി, എന്റെ പേര് മുഹ്യി ഓ.കെ.എല് പേയ്സണൽ അസ്സിസ്റ്റെന്റ് ഓഫ് അബൂബക്കർ അമാനി --അബൂബക്കർ അമാനി ഓഫീസ് 18:54, 26 ഒക്ടോബർ 2014 (UTC)
ഉപയോക്തൃതാളാക്കുക
തിരുത്തുകപ്രിയ അബുബക്കർ താങ്കളെക്കുറിച്ചുള്ള ലേഖനമാണ് താങ്കൾ മേൽപ്പറഞ്ഞ താളിൽ വരുത്തുന്നതെന്ന് മനസ്സിലാകുന്നു. വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുന്നതിൽ നന്ദി. ആ താളിലെ വിവരങ്ങൾ ഈ താളിന്റെ മുകളിലായി ഇടതുവശം കാണുന്ന "ഉപയോക്തൃതാൾ" എന്ന ചുവന്ന നിറത്തിലുള്ള കണ്ണിയിൽ ചേർത്ത് താങ്കളുടെ പ്രൊഫൈൽ പേജാക്കി മാറ്റാം. അവിടെയും അതിശയോക്തിയും അത്യുക്തിയും കലർത്തിയുള്ള എഴുത്തുകൾ, സ്വയം പുകഴ്‌ത്തലുകൾ ഒഴിവാക്കി എഴുതുവാൻ ശ്രമിക്കുക. കാരണം ആ താളും ഒരു വിജ്ഞാനകോശത്തിന്റെ ഭാഗമാണ്. ശ്രദ്ധേയതയെക്കുറിച്ച് താങ്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ അതിന്റെ ഓവർ സിംപ്ലിഫൈഡ് ആയ വശം പറയാം. മലയാളത്തിലെയോ മറ്റേതെങ്കിലും ഭാഷയിലെയോ കുറഞ്ഞത് രണ്ട് മീഡിയകളിലെങ്കിലും (പത്രം, ടി.വി) താങ്കളെക്കുറിച്ച് കാര്യമായ ഒരു വാർത്താ ഇനം പ്രസിദ്ധീകരിച്ചുവന്നാൽ മാത്രമേ വിക്കിപീഡിയയിൽ താങ്കളെക്കുറിച്ചുള്ള ലേഖനം ചേർക്കാനാകൂ. അതുമല്ലെങ്കിൽ കേന്ദ്ര - സംസ്ഥാന തലങ്ങളിലുള്ള ഏതെങ്കിലും അവാർഡോ മറ്റോ വാങ്ങണം. (വിശേഷതരത്തിലുള്ള മറ്റ് മാനദണ്ഡങ്ങളുണ്ട്. അത് താങ്കളുടെ കാര്യത്തിൽ ബാധകമല്ലാത്തതിനാൽ സൂചിപ്പിക്കുന്നില്ല) ഇതൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇപ്പോൾ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ അവ മായിക്കപ്പെടുന്നതിനുമുൻപ് മുൻപറഞ്ഞപോലെ സ്വന്തം പ്രൊഫൈൽ പേജിലേക്ക് മാറ്റുന്നത് നല്ലതാണ്. ആശംസകളോടെ -- 163.47.13.53 19:42, 29 ഒക്ടോബർ 2014 (UTC)
ഇന്ന് ഈസ്റ്റ് കോസ്റ്റ് ഡൈലിയിൽ വന്ന വാർത്ത http://www.eastcoastdaily.com/2014/10/30/aboobecker-amani-condemns-attack-on-delhis-jamia-masjid-imam/ --അബൂബക്കർ അമാനി ഓഫീസ് 05:16, 30 ഒക്ടോബർ 2014 (UTC)
- മുകളിൽ ഐ.പി. എഴുതിയിരിക്കുന്നത് വായിച്ചില്ലേ അബുബക്കറേ ? ഈസ്റ്റ്കോസ്റ്റ് പോലുള്ള മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധേയത തെളിയിക്കാനായി പര്യാപ്തമല്ല. മാത്രമല്ല, അതിൽ അബുബക്കറെ കുറിച്ച് ഒന്നുമില്ലല്ലോ. ജുമാ മസ്ജിദിനെക്കുറിച്ചാണല്ലോ ഉള്ളത് ! --Adv.tksujith (സംവാദം) 09:03, 30 ഒക്ടോബർ 2014 (UTC)
വികിപീഡിയക്കു നന്ദി മുഹ്യിദ്ധീൻ ഒതുക്കുങ്ങൾ p/a അബൂബക്കർ അമാനി --അബൂബക്കർ അമാനി ഓഫീസ് 17:29, 31 ഒക്ടോബർ 2014 (UTC)
ഫലകങ്ങൾ നീക്കരുത്
തിരുത്തുകഒരു ലേഖനത്തിൽ ഇട്ടിരിക്കുന്ന ഫലകം അതു സംബന്ധമായ ചർച്ചകളിൽ സമവായത്തിലെത്താതെ നീക്കം ചെയ്യരുത്. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അബൂബക്കർ അമാനി എന്ന താളിലെ ചർച്ചകളിൽ തീരുമാനമാകുന്നതുവരെ ആ ഫലകങ്ങൾ അവിടെ നിലനിർത്തുക. --Adv.tksujith (സംവാദം) 08:48, 30 ഒക്ടോബർ 2014 (UTC)