സംവാദപ്പെട്ടി
സംവാദ നിലവറ

അപ്‌ലോഡ് തിരുത്തുക

അഭിഷേക്, ഇടതുവശത്തെ പണിസഞ്ചി എന്ന മെനുവിനുള്ളില് അപ്‌ലോഡ് ലിങ്ക് കണ്ടെത്താനാവും. അതിലൂടെ താങ്കൾക്ക് ചിത്രങ്ങൾ കയറ്റാം. താങ്കൾടെ കമ്പ്യൂട്ടറിൽ കിടക്കുന്ന ചിത്രങ്ങളിൽ പകർപ്പാവകാശം ഇല്ലാത്ത പടങ്ങൾ അതായത് കോപ്പി അടിക്കരുതെന്ന് വിലക്കിയിട്ടുള്ളതോ സോർസ് ഏതാണെന്ന് അറിയാത്തതായോ പടങ്ങൾ ഒഴിച്ച് മറ്റുള്ള പടങ്ങൾ താങ്കൾക്ക് കയറ്റാം. അപ്‌ലോഡ് ചെയ്യുന്ന സമയത്ത് യോജിച്ച് പകർപ്പാവകാശ ടാഗുകൾ സെലക്റ്റ് ചെയ്യുകയും ചെയ്യണം എന്നുമോർമ്മിപ്പിക്കട്ടേ. നന്ദി ചള്ളിയാൻ ♫ ♫ 17:33, 30 നവംബർ 2007 (UTC)Reply

വിക്കിവൽക്കരണം, അപൂർണ്ണലേഖനങ്ങൾ തിരുത്തുക

അഭിഷേക്, നമസ്കാരം. ഗഞ്ചിറ, ശംഖ് എന്നിവയിൽ വരുത്തിയ മാറ്റങ്ങൾ ഒന്നു ശ്രദ്ധിക്കുമല്ലോ? വിക്കിയിൽ പേജുകൾ തമ്മിലുള്ള ലിങ്കിങ്ങുകൾ കൂടുതൽ വായന സാദ്ധ്യമാക്കുന്നു. അതുപോലെ അപൂർണ്ണലേഖനങ്ങളിൽ അപൂർണ്ണമെന്ന ഫലകം ചേർത്താൽ പിന്നീടു വരുന്നവർക്ക് കണ്ടെത്താനും വിവരം ചേർക്കാനും എളുപ്പമാകും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ. നന്ദി --ജ്യോതിസ് 13:56, 3 ഡിസംബർ 2007 (UTC)Reply

ലേഖനങ്ങൾ നന്നാവുന്നുണ്ട് അഭിഷേക്. ലേഖനങ്ങൾ എഴുതാൻ സഹായിച്ച് ഗ്രന്ഥങ്ങൾ കൂടി റഫറൻസായി കൊടുക്കണം. ഏത് ഗ്രന്ഥം, എഴുതിയതാർ. പ്രസാധകർ എന്നീ വിവരങ്ങളും വേണം തിരഞ്ഞെടുത്ത് ഏതെങ്കിലും ലേഖനങ്ങൾ പരിശോധിച്ചാൽ സംഗതി വ്യക്തമാവും. സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --ചള്ളിയാൻ ♫ ♫ 12:58, 4 ഡിസംബർ 2007 (UTC)Reply

എല്ലാ പ്രിൻറഡ് മാറ്ററുകളും റഫറൻസ് ആണ്. പക്ഷേ ഏതാണ് റഫറൻസായി കൊടുക്കുന്നത് എന്നത് ഒരോരുത്തരുടേയും ഇഷ്ടമാണ്. ബാലരമ പോലുള്ള കുട്ടികൾടെ പുസ്തകങ്ങൾക്ക് വിക്കി യാണ് റഫറൻസ് ആകേണ്ടത്. മറിച്ചായാല് തരക്കേടില്ല. എങ്കിലും മെച്ചപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങൾ കിട്ടിയാൽ പകരം വക്കേണ്ടതാണ് എന്നുമാത്രം. മരുന്നിനായി ബാലരമയും ഉപയോഗിക്കാം. --ചള്ളിയാൻ ♫ ♫ 13:23, 4 ഡിസംബർ 2007 (UTC)Reply

മേല്പറഞ്ഞത് ചള്ളിയാന് വിക്കിയിലെ നയമായിരിക്കണം. വിക്കിപീഡിയയിലെ നയമല്ല. വിക്കിപീഡിയയുടെ നയം ഇതാണ്. WP:RS. ചള്ളിയാനേ, പട്ടം കിട്ടിയെന്നു വെച്ച് അറിവില്ലാത്ത കാര്യത്തില് ഉദ്ബോധനം വേണ്ടാ. kaliകൂട്ടer

അഭിഷേകിന്റെ ചോദ്യത്തിന്‌ ഉത്തരം നൽക് മാഷെ. എന്നെ താറടിക്കലൊക്കെ അതി കഴിഞ്ഞിട്ടാവാം. ഈ ലിങ്കൊക്കെ നമ്മളും കുറേ കണ്ടതാ. ബാലരമ ഡൈജസ്റ്റിനെ ഏത് പട്ടികയിൽ പെടുത്തിയിരിക്കുന്നു എന്നു പറയൂ kaliകൂട്ടer --ചള്ളിയാൻ ♫ ♫ 02:27, 5 ഡിസംബർ 2007 (UTC)Reply

ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽകുന്നു.WP:CITE ഇതായിരിക്കും കൂടുതൽ ഉപകാരപ്രദം. --ചള്ളിയാൻ ♫ ♫ 07:35, 5 ഡിസംബർ 2007 (UTC)Reply

ലിങ്ക് നൽകുന്നത് തിരുത്തുക

തിരുത്തലുകൾ ശ്രദ്ധിക്കുക. ലിങ്കിനായി വികിവിന്യാസങ്ങൾ എന്ന് താഴെ (താങ്കൾ തിരുത്തുമ്പോഴോ ലേഖനങ്ങൾ എഴുതുമ്പോഴോ താഴെ കാണുവാൻ സാധിക്കുന്നതാണ്‌) കൊടുത്തിട്ടുണ്ട്. അതിൽ | ഈ തന്നിരിക്കുന്ന അടയാളം ചേർത്തുകഴിയുമ്പോൾ അത് ലിങ്കായി മാറുന്നതാണ്‌. അതായത് [[പ്ലാവ് എഴുതിയതിന്‌ ശേഷം | ചേർക്കുക, അതിനുശേഷം ബാക്കിയുള്ളത് ചേർക്കുക. സംശയം ഉണ്ടായാൽ പ്രിവ്യൂ നോക്കി തിരുത്താവുന്നതാണ്‌. ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും --സുഗീഷ് 11:49, 5 ഡിസംബർ 2007 (UTC)Reply

മാഷെ, ഇത് ഒന്ന് ലിങ്കി നോക്കിയെ. തെറ്റുണ്ടെങ്കിൽ നമുക്ക് തിരുത്താം. ധൈര്യമായി തുടങ്ങിക്കോ. --സുഗീഷ് 12:59, 5 ഡിസംബർ 2007 (UTC)Reply
കൊള്ളാം വളരെ നന്നായിരിക്കുന്നു. ഒരു വാക്യം തീർന്ന് കുത്തിട്ടാൽ ഒരു സ്പേസ് ഇടുന്ന കാര്യം കൂടി പരിഗണിക്കുക.--സുഗീഷ് 13:05, 5 ഡിസംബർ 2007 (UTC)Reply

എന്റെ അറിവിൽ ഷോർട്ട് കട്ടുകൾ ഒന്നും ഇല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരോട് ചോദിക്കുക. എനിക്ക് അറിയാവുന്ന കാര്യങ്ങളിൽ മാത്രം ഞാൻ പറഞ്ഞുതരാം.--സുഗീഷ് 13:12, 5 ഡിസംബർ 2007 (UTC)Reply

താങ്കൾ എന്നോട് ചോദിച്ച ചോദ്യത്തിന്‌ സുഗീഷ് മറുപടി നൽകിയതിലൂടെ കാര്യം വ്യക്താമായി എന്ന് കരുതുന്നു. അതിനായി പൈപ്പ്ഡ് ലിങ്കുകൾ ഉപയോഗിക്കുക എന്നതാണ്‌ രീതി | എന്ന പൈപ്പ് ചിഹ്നം ഇടക്ക് ഉപയോഗിക്കുകയാണ്‌ അത് [[പ്ലാവ്|പ്ലാവിന്റെതടി]] എന്നെഴുതിയാൽ ദാ. പ്ലാവിന്റെതടി ഇത് പോലെ വരും , ലിങ്ക് പ്ലാവിലേക്ക് പോവുകയും ചെയ്യും . --ചള്ളിയാൻ ♫ ♫ 15:54, 5 ഡിസംബർ 2007 (UTC)Reply

ഫോണ്ട് പ്രശ്നം തിരുത്തുക

ഈ താൾ ഉപകാരപ്രദമാവും. ഇനിയും സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ തത്സമയസംവാദത്തിലോ എന്റെ സംവാദത്താളിലോ ജിമെയിലിലോ കയറി ശല്യം :-) ചെയ്യാൻ മടിക്കെണ്ടതില്ല. --സാദിക്ക്‌ ഖാലിദ്‌ 17:09, 5 ഡിസംബർ 2007 (UTC)Reply

Internet explorer-റിലാണെങ്കിൽ Tools->Internet Options -> Font (General tab) -> Language script: Malayalam-വും Web page font: AnjaliOldLipi -യുമാക്കിയാൽ പ്രശനം തീരുമെന്ന് തോന്നുന്നു. ഇനി വേറെ വല്ല ബ്രൌസറുമാണെങ്കിൽ ഇതിനു സമാനമായ സെറ്റിങ്ങ്സും. അഞ്ജലി ഇവിടുണ്ട് ട്ടോ.--സാദിക്ക്‌ ഖാലിദ്‌ 18:21, 6 ഡിസംബർ 2007 (UTC)Reply
:-) --സാദിക്ക്‌ ഖാലിദ്‌ 12:47, 7 ഡിസംബർ 2007 (UTC)Reply
പുതിയ സന്ദേശങ്ങൾ ഏറ്റവും താഴെയായി രേഖപ്പെടുത്തണം. ഇടക്കെഴുതിയാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അപ്-ലോഡ് ലിങ്കിൽ ഞെക്കിയാൽ അപ്‌ലോഡ് താൾ വരേണ്ടതാണല്ലോ... --ചള്ളിയാൻ ♫ ♫ 06:45, 8 ഡിസംബർ 2007 (UTC)Reply

പേജിൽ ഡെസ്റ്റിനേഷൻ പേരും പിന്നെ ലൈസൻസും സെലക്റ്റ് ചെയ്ത ശെഷം ശ്രമിച്ചു നോക്കൂ. എവിടെയോ ബ്ലാങ്ക് ഫീൽഡ് വരുന്നതാണ്‌ പ്രശ്നം. --ചള്ളിയാൻ ♫ ♫ 08:31, 8 ഡിസംബർ 2007 (UTC)Reply

ബാർൺസ്റ്റാർ ഫലകം എങ്നെയുണ്ടാക്കമെന്ന് വിക്കിപീഡിയ:നക്ഷത്രബഹുമതികൾ ഇവിടെ ഉണ്ട്. ഉദാഹരണ സഹിതം. --ചള്ളിയാൻ ♫ ♫ 08:05, 12 ഡിസംബർ 2007 (UTC)Reply

കറ്റാമരൻ തിരുത്തുക

കറ്റാമരൻ ഇതിനെ കുറിച്ച് രണ്ടു വരി തോണി എന്ന ലേഖനത്തിൽ ചേർക്കാമോ? ഇതിനെയാണോ കൊതുമ്പുവള്ളം എന്നു വിളിക്കുന്നത്?--സാദിക്ക്‌ ഖാലിദ്‌ 15:18, 15 ഡിസംബർ 2007 (UTC)Reply

ഇവിടെ ഒരെണ്ണം കാണുന്നുണ്ട്--സാദിക്ക്‌ ഖാലിദ്‌ 15:28, 15 ഡിസംബർ 2007 (UTC)Reply

ഫലമ് തിരുത്തുക

അഭി, കേരളത്തിലെ വാദ്യങ്ങൾ എന്ന ഫലകം നീലയാകിയതിൽ സന്തോഷം. കുറച്ചു ചിത്രങ്ങൾ കൂടി കയറ്റിയാൽ നന്നായിരുന്നു. --സുഗീഷ് 14:28, 22 ഡിസംബർ 2007 (UTC)Reply

മഹാനദീ/മഹനദി തിരുത്തുക

ദീർഘം ഒഴിവാക്കി മഹനദി എന്നാക്കിയിട്ടുണ്ട്. തെറ്റാണെങ്കിൽ തിരുത്തണേ. --സാദിക്ക്‌ ഖാലിദ്‌ 15:46, 25 ഡിസംബർ 2007 (UTC)Reply

ഫലകം ശരിയാക്കിയിട്ടുണ്ട്. അതിൽ മുൻപ് ആരോ തെറ്റിയെഴുതിയതാ :-) --സാദിക്ക്‌ ഖാലിദ്‌ 09:17, 26 ഡിസംബർ 2007 (UTC)Reply

ഭാഷകളിലേക്ക് ലിങ്ക് തിരുത്തുക

ലേഖനങ്ങളിൽ മറ്റു ഭാഷകളിലേക്ക് ലിങ്ക് ഒരെണ്ണമെങ്കിലും നമ്മൾ തന്നെ കൊടുക്കണം. ബാക്കി പിന്നെ ബോട്ട് നോക്കിക്കോളും. 1, 2 ഈ താളുകൾ സഹായകരമായേക്കും --സാദിക്ക്‌ ഖാലിദ്‌ 14:47, 30 ഡിസംബർ 2007 (UTC)Reply

പുതുവത്സരാശംസകൾ തിരുത്തുക

അഭിക്കും കുടുംബത്തിനും നന്യും സ്നേഹവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു. --സുഗീഷ് 18:49, 31 ഡിസംബർ 2007 (UTC)Reply

Happy New Year തിരുത്തുക

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:53, 31 ഡിസംബർ 2007 (UTC)Reply

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:22, 1 ജനുവരി 2008 (UTC)Reply

പോയതു പോട്ടെ തിരുത്തുക

അതേ പേരിൽ ഒരു ചിത്രം വിക്കിപീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെ നിന്നും ആ ചിത്രം ആരോ ഡിലീറ്റി.അതാണു ആ ബോട്ട് താങ്കളുടെ പേജിൽ നിന്നും,അതിരപ്പിള്ളി താളിൽ നിന്നും ചിത്രത്തിന്റെ ലിങ്ക് ഡിലീറ്റിയത്.ആ ചിത്രം താങ്കൾക്ക് എവിടെ നിന്നാണ്‌ ലഭിച്ചത്?--അനൂപൻ 16:35, 4 ജനുവരി 2008 (UTC)Reply

താങ്കൾ തന്നെ എടുത്ത ചിത്രം ആണ്‌ എന്നു 100% ഉറപ്പുണ്ടെങ്കിൽ വേറെ പേരിൽ(പേരു മലയാളത്തിൽ എഴുതിയാൽ ഒരു ബോട്ടും ഡിലീറ്റില്ല:) ഉദാ:വെള്ളച്ചാട്ടം.JPG ) അനുയോജ്യമായ ലൈസൻസ് കൊടുത്ത് അപ്‌ലോഡ് ചെയ്തോളൂ.കുഴപ്പമില്ല--അനൂപൻ 16:42, 4 ജനുവരി 2008 (UTC)Reply

ശാലോം ടി.വി. തിരുത്തുക

സംവാദം:ശാലോം ടി.വി. ഒന്നു കാണുക.നമ്മുടെ ശാലോം ടിവിയും ഇംഗ്ലീഷ് ലേഖനവും വേറെ വേറെ ആണല്ലോ.അല്ല രണ്ടും ഒന്നാണോ?--അനൂപൻ 10:01, 26 ജനുവരി 2008 (UTC)Reply

ചക്രം.ജെ പി ജി തിരുത്തുക

ചക്രത്തിന്റെ പടം നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ടല്ലോ അഭീ--അനൂപൻ 15:42, 26 ജനുവരി 2008 (UTC)Reply

മെറ്റാ തിരുത്തുക

അഭിഷേക് അതു മീഡിയാവിക്കി മെസ്സേജ് എക്സ്പോർട്ട് ചെയ്തപ്പോൽ വന്ന ഒരു പിഴവാണു. മറ്റു ചിലയയിടത്തും അങ്ങനെ വരുന്നുണ്ട്. 2 ദിവസത്തിനുള്ളിൽ അതു ശരിയാകും.--ഷിജു അലക്സ് 08:44, 3 ഫെബ്രുവരി 2008 (UTC)Reply

The problem looks a lot more pronounced than I had understood yesterday. Looks like this needs to be fixed urgently. Please refer my note here. I have requested Siebrand to fix it. --ജേക്കബ് 14:21, 3 ഫെബ്രുവരി 2008 (UTC)Reply

സച്ചിൻ തെൻഡുൽക്കർ തിരുത്തുക

സച്ചിൻ തെൻഡുൽക്കറെ വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഒരു താരകം തരണമെന്നുണ്ട്.ഫീച്ചേർഡ് ആക്കിയിട്ട് തരാം  .അതു പോരെ?--അനൂപൻ 07:42, 6 ഫെബ്രുവരി 2008 (UTC)Reply

ഇപ്പോ അതൊക്കെ ശരിയായില്ലേ.ഇനി ധൈര്യമായി കൊടുത്തോളൂ--അനൂപൻ 09:13, 6 ഫെബ്രുവരി 2008 (UTC)Reply

സച്ചിൻ.....:(

        -ജെസ്സെ

സച്ചിൻ 41 തിരുത്തുക

സച്ചിന്റെ 41 സെഞ്ച്വറികളുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.http://cricketarchive.co.uk/cgi-bin/ask_the_player_oracle.cgi ഇവിടെ Score Range List സെലക്ട് ചെയ്ത് player number 1933 എന്ന് ടൈപ്പ് ചെയ്ത് ,restrict match type -ൽ ODI select ചെയ്ത് ,restrict scores (score range only) -ൽ 100 & 200 എന്നു അടിച്ച് സബ്‌മിറ്റ് ചെയ്താൽ സച്ചിന്റെ സെഞ്ച്വ്വറികളുടെ പൂർണ്ണ പട്ടിക കാണാം. http://cricketarchive.co.uk/cgi-bin/ask_the_player_oracle.cgi?playernumber=1933&searchtype=ScoreRangeList&matchtype=ODI&startscore=100 ഈ കണ്ണി ഞെക്കി submit ബട്ടൺ ഞെക്കിയാലും മതി. പിന്നെ പരിഭാഷപ്പെടുത്തിയതിൽ വന്ന അപാകതകളിൽ പ്രശ്നങ്ങൾ ഒന്നുമില്ല.എല്ലാവർക്കും പറ്റാവുന്നതേ ഉള്ളൂ.ലിസ്റ്റ് പൂർത്തിയായിട്ട് പ്രത്യക്ഷപ്പെടുത്തുന്നതല്ലേ നല്ലത്?--അനൂപൻ 09:34, 8 ഫെബ്രുവരി 2008 (UTC)Reply

നന്ദി തിരുത്തുക

സ്വാഗതത്തിന് നന്ദി. Jayakumar 07:48, 10 ഫെബ്രുവരി 2008 (UTC)Reply

എന്താണ് സന്തുലിതമല്ലാത്തത്? തിരുത്തുക

എന്താണ് സന്തുലിതമല്ലാത്തത്? വിശദീകരിക്കൂ. വെറുതെ ടാഗിട്ട് മാറി നിന്നാൽ പോരല്ലോ --87.109.39.128 15:08, 11 ഫെബ്രുവരി 2008 (UTC)Reply

ആശംസകൾ തിരുത്തുക

പത്താം തരം പരീക്ഷ എഴുതാൻ പോകുന്ന അഭിഷേകിന്‌ എല്ലാ ആശംസകളും.--അനൂപൻ 16:15, 26 ഫെബ്രുവരി 2008 (UTC)Reply

പിറന്നാളാശംസകൾക്ക് നന്ദി തിരുത്തുക

--അനൂപൻ 14:36, 4 മാർച്ച് 2008 (UTC)Reply

ഒപ്പ് തിരുത്തുക

ഇവിടെ ഒന്നു ഒപ്പിടണേ!--അനൂപൻ 16:09, 7 മാർച്ച് 2008 (UTC)Reply

അഭിപ്രായം തിരുത്തുക

ഇവിടെയൊന്ന് അഭിപ്രായം പറയണേ!--അനൂപൻ 05:26, 13 മാർച്ച് 2008 (UTC)Reply

ഫ്രീയായോ തിരുത്തുക

പരൂക്ഷ കഴിച്ചോ?

സമ്വൃതോകാരം തിരുത്തുക

അഭീ, സം‌വൃതോകാരം തിരുത്തണ്ട, ഏതാ ശരിയെന്ന് ഒരു ശരിയായ തീരുമാനം ഇല്ല. ഇതൊന്നു കണ്ടോളൂ--പ്രവീൺ:സംവാദം 12:41, 26 മാർച്ച് 2008 (UTC)Reply

അഭി ചേട്ടാ ദേ ഇവിടെ ഒന്ന് നോക്കിയേ, വേൺട മാറ്റം വരുത്തൂ...77.30.72.111

നാനാർത്ഥ താൾ ഉണ്ടാക്കാൻ തിരുത്തുക

നാനാർത്ഥതാൾ ഉണ്ടാക്കാൻ എളുപ്പമാണ്‌ അഭീ, ആദ്യമായി താളിന്റെ തലക്കെട്ടിൽ (നാനാർത്ഥങ്ങൾ) എന്നു നൽകുക. ഉദാഹരണത്തിന്‌ കരണം എന്ന താളിന്റെ നാനാർത്ഥതാൾ ഉണ്ടാക്കാൻ കരണം (നാനാർത്ഥങ്ങൾ) എന്നൊരു താൾ ഉണ്ടാക്കുക.താളിൽ ആദ്യമായി {{നാനാർത്ഥത്തലക്കെട്ട്|കരണം}} എന്നു നൽകുക. എന്നിട്ട് താളിന്റെ ഉള്ളടക്കമായി ആദ്യം ഏതൊക്കെ ലേഖനത്തിലേക്കുള്ള അർത്ഥങ്ങൾ ആണ് അവിടേക്കൊക്കെ കണ്ണികൾ നൽകുക. അതിനു ശേഷം {{Disambig}} എന്നും നൽകുക. എന്നിട്ടു താൾ സേവ് ചെയ്യുക. കൂടുതൽ അറിയാൻ ഏതെങ്കിലും നാനാർത്ഥതാൾ എഡിറ്റ് ചെയ്ത് കാണുക.സ്നേഹാശംസകളോടെ--അനൂപൻ 16:39, 31 മാർച്ച് 2008 (UTC)Reply

നന്ദി തിരുത്തുക

അഭി, അഭിനന്ദനങ്ങൾക്കു നന്ദി ! :) --ജേക്കബ് 14:15, 6 ഏപ്രിൽ 2008 (UTC)Reply

ചിത്രം:നാലുമണിപ്പൂവ്.jpg തിരുത്തുക

ചിത്രം ഏതെങ്കിലും താളിൽ ഉൾപ്പെടുത്തിയാൽ തിരഞ്ഞെടുക്കാൻ പരിഗണിക്കാമായിരുന്നു. ഈ പൂവിനെ പറ്റി കൂടുതൽ അറിയാമെങ്കിൽ എഴുതുമല്ലോ.സസ്നേഹം--അനൂപൻ 18:18, 8 ഏപ്രിൽ 2008 (UTC)Reply

പുതിയ ലേഖനങ്ങൾ തിരുത്തുക

ഈ ലിങ്കിൽ] ലിമിറ്റ് മാറ്റിക്കൊടുത്ത് കൂടുതൽ ലേഖനങ്ങൾ മുൻപ് എടുക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആകെ 164 ലേഖനങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ. മാർച്ച് 10-11 മുതൽ ഉള്ളവയുണ്ട്. --Vssun 18:04, 9 ഏപ്രിൽ 2008 (UTC)Reply

ഫലകം നീക്കം ചെയ്യുന്നതിൻ വിക്കിയിൽ ചില നടപടി ക്രമങ്ങൾ ഉണ്ട് അഭിഷേക് 77.30.50.183

പ്രിയ അഭിഷേക്, നസ്രാണിയായവരുടെ പട്ടിക കണ്ടു. ഒരു ഫെല്ലോ നസ്രാണിയെന്നെ നിലയിൽ റൊംബ സന്തോഷം! ഏതായാലും നമ്മുടെ മാനം കാത്തല്ലോ! എന്നാലും ആ ലേഖനത്തിന്മേൽ‍ ഇനി സമയം കളയരുത്. വേറെ നല്ല ലേഖനങ്ങൾ എഴുതുന്നുണ്ടല്ലോ. അവ തുടരുക. സ്നേഹപൂർ‌വം.Georgekutty 19:31, 13 ഏപ്രിൽ 2008 (UTC)Reply

Infobox hydrogen തിരുത്തുക

ഫലകം:Infobox hydrogen എന്ന ഫലകത്തിൽ “=“ ശേഷം വരുന്ന ഭാഗം മലയാളത്തിൽ തർജ്ജമ ചെയ്തു ചേർക്കാം. അത് തീർന്നാൽ ഹൈഡ്രജൻ എന്ന താളിൽ ചേർത്ത് അപ്‌ഡേറ്റ് ചെയ്യാം. അതു പോലെ ഹീലിയം, ലിഥിയം,... എന്നിവയും ഒരോന്നായി തീരുന്ന മുറയ്ക്ക് ചേർക്കാം. --സാദിക്ക്‌ ഖാലിദ്‌ 16:47, 15 ഏപ്രിൽ 2008 (UTC)Reply

ഉദാ:[1] --സാദിക്ക്‌ ഖാലിദ്‌ 16:51, 15 ഏപ്രിൽ 2008 (UTC)Reply
ഇവിടെയുള്ള എല്ലാ ഫലകങ്ങളും ഓരോന്നായി തർജ്ജമ ചെയ്യേണ്ടി വരും. ഈ ഫലകം മാതൃകയാക്കാം --സാദിക്ക്‌ ഖാലിദ്‌ 17:10, 15 ഏപ്രിൽ 2008 (UTC)Reply
ധൈര്യമായി മാറ്റിക്കോ അഭീ, ഇത് ലേഖനങ്ങളിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലല്ലോ, ഇനി ഉപയോഗിക്കുന്നതാണെങ്കിലും കുഴപ്പമില്ല. --സാദിക്ക്‌ ഖാലിദ്‌ 07:19, 16 ഏപ്രിൽ 2008 (UTC)Reply

കുറിപ്പ് കണടു. ഞാൻ പൂർണമായും യോജിക്കുന്നു. എന്റെ response കൊടുത്തിട്ടുണ്ട്.Georgekutty 17:17, 23 ഏപ്രിൽ 2008 (UTC)Reply

സല്ലാപം തിരുത്തുക

  സൊറ പറഞ്ഞിരിക്കുന്നതിന്
സംവദിച്ചും നാക്ക് നീ‍ട്ടി കോക്രി കാണിച്ചും മലയാളം വിക്കിയുടെ തത്സമയസംവാദം സജീവമാക്കുന്നതിന് ഒരു സ്നേഹ സമ്മാനം‍ :-) --സാദിക്ക്‌ ഖാലിദ്‌ 10:00, 24 ഏപ്രിൽ 2008 (UTC)Reply

ലൈസൻസ് തിരുത്തുക

2007-നു മുമ്പുള്ള ചിത്രങ്ങളില് ഒറ്റയടിക്ക് IFD ഇട്ടു മായ്ക്കുന്നതിലും നല്ലത് അനുമതി അപ്‌ലോഡ് ചെയ്തയാളോട് ചോദിച്ചിട്ട് മായ്ക്കുന്നതാവും. മുമ്പ് പബ്ലിക് ചിത്രങ്ങള്ക്കു പോലും ഇവിടെ അനുമതി ചേര്ത്തിരുന്നില്ല ;-)--പ്രവീൺ:സംവാദം 03:48, 25 ഏപ്രിൽ 2008 (UTC)Reply

ഉമ്മാ എന്നെ വെറുതെ വിടില്ലല്ലെ.... ;P --ബിനോ 12:47, 4 മേയ് 2008 (UTC)Reply

സുഗം തന്നെ തിരുത്തുക

പിന്നെ ഞാന് ആരുടേയും ഗുരുവല്ല. എല്ലാവരുടേയും ശിഷ്യനാണേ... അറിയാവുന്ന കാര്യങ്ങള് പുതിയ ആളുകള്ക്ക് പറഞ്ഞുകൊടുക്കുക. അതുപോലെ അറിയാത്തകാര്യങ്ങള് ചോദിച്ചു മനസ്സിലാക്കുക. അതാണ്‌ നല്ല വഴി ...  ;) അഭി തകര്ത്തു വാരുകയാണല്ലോ ? !!!! --സുഗീഷ് 12:44, 4 മേയ് 2008 (UTC)Reply

നന്ദി തിരുത്തുക

നന്ദി--അനൂപൻ 08:08, 6 മേയ് 2008 (UTC)Reply

thank you. --ஹாரி 14:57, 7 മേയ് 2008 (UTC)Reply

അഭിനന്ദനോസ്.... തിരുത്തുക

9 ഏ+ 1 എ....ആദ്യാഭിനന്ദൻ മേരാ ഹൈ--ബിനോ 07:38, 13 മേയ് 2008 (UTC)Reply

 
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നമ്മുടെ കൊച്ചു വിക്കിപീഡിയൻ അഭിഷേകിന് അഭിനന്ദനങ്ങൾ: പിറന്നാൾ സമിതിക്കു വേണ്ടി! --അനൂപൻ 07:45, 13 മേയ് 2008 (UTC)Reply

  എന്റെ വഹയും അഭിനന്ദനങ്ങൾ :-) --സാദിക്ക്‌ ഖാലിദ്‌ 08:16, 13 മേയ് 2008 (UTC)Reply

എല്ലാം വിക്കി കാരണം അല്ലേ? ഇനിയും പഠിക്കുക, വരിക്കാരാകുക. വിക്കി.... — ഈ തിരുത്തൽ നടത്തിയത് 202.83.54.86 (സംവാദംസംഭാവനകൾ)


അഭിനന്ദനങ്ങൾ...ഇനിയും ഉന്നതവിജയങ്ങൾ ആശംസിക്കുന്നു.Aruna 10:24, 13 മേയ് 2008 (UTC)Reply

ഇൻഫോബോക്സ് തിരുത്തുക

അഭീ, ഇൻഫോബോക്സുകൾ ചേർക്കുമ്പോൾ വിവർത്തനം ചെയ്യാൻ എളുപ്പമുള്ള പദങ്ങൾ വിവർത്തനം ചെയ്യുന്ന കാര്യം കൂടി ഒന്നു ശ്രദ്ധിക്കണേ.. --ജേക്കബ് 17:15, 17 മേയ് 2008 (UTC)Reply

നന്ദി, അഭി. സുഖമല്ലേ? വൈകിയാണെങ്കിലും, പത്താം ക്ലാസിലെ വിജയത്തിൽ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സ്നെഹപൂർ‌വം.Georgekutty 11:36, 18 മേയ് 2008 (UTC)Reply

അഭീ, എൻറെ ശ്രദ്ധയിൽ പെട്ടത് ഇതാണ് (ഈ പ്രിവ്യൂവിന്റെ വലുപ്പം: 800 × 198 പിക്സലുകൾ)നോട്ടപിശക്ക് :=)പക്ഷേ ആ ചിത്രത്തിന് എന്തോ ഒരു നയനാന്ദകുറവ് ഇല്ലേ? നീളം കൂടി വീതി ഇല്ലാതെ...സിദ്ധീഖ് | सिधीक|صدّيق

ഉപയോക്തൃനാമം തിരുത്തുക

Abhishek Jacob എന്നല്ലേ മാറ്റേണ്ടത്?? "പേരിന്റെ ആദ്യാക്ഷരം തന്നേ മലയാളമാകുമല്ലോ അല്ലേ" Capital letter എന്നല്ലേ ഉദ്ദേശിച്ചതു്‌??--പ്രവീൺ:സംവാദം 10:18, 28 മേയ് 2008 (UTC)Reply

 അഭിഷേക് ഇനി മുതൽ അഭിഷേക് ജേക്കബ് ആണ്‌--പ്രവീൺ:സംവാദം 02:49, 29 മേയ് 2008 (UTC)Reply

ചാറ്റർട്ടന്റെ പടത്തിനൊപ്പമുള്ള ഇൻഫൊർമേഷൻ കിട്ടാത്തതെന്താണ് അഭിഷേക്? ജനനത്തിയതിയും മറ്റും വരുത്താൻ ഞാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല.Georgekutty 14:46, 4 ജൂൺ 2008 (UTC)Reply

ഇപ്പോൾ ശരിയായി കാണുന്നുണ്ട്.Georgekutty 15:32, 4 ജൂൺ 2008 (UTC)Reply

സ്റ്റബ് തിരുത്തുക

ഇന്റർവിക്കി മതിയാവും--സാദിക്ക്‌ ഖാലിദ്‌ 06:32, 5 ജൂൺ 2008 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി--അനൂപൻ 18:15, 5 ജൂൺ 2008 (UTC)Reply

വിക്കിയിൽ ചിത്രങ്ങൾ എങ്ങനെ അപ്ലോഡ് ചെയ്യും. ഞാൻ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോള്ള് യാന്ത്രികമായി സ്ഥിര്രീകരിച്ചിട്ടില്ല എന്ന് പറയുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്? സഹായിക്കുമെന്ന പ്രതീക്ഷയോടെ? — ഈ തിരുത്തൽ നടത്തിയത് Mandan moothappa (സംവാദംസംഭാവനകൾ)

ചുവന്ന കണ്ണി തിരുത്തുക

പ്രധാന താളിലെ ചുവന്ന കണ്ണികൾ കഴിവതും ഒഴിവാക്കുക. സൈലന്റ്വാലി ലേഖനം എഴുതുന്നെങ്കിൽ OK--അനൂപൻ 10:01, 9 ജൂൺ 2008 (UTC)Reply

Coptic Orthodox Church of Alexandria തിരുത്തുക

അതാണു് ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ.അതായതു്, അലക്സാന്ത്രിയൻ ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ; മലയാളപ്രയോഗം സ്വീകരിച്ചുവെന്നേയുള്ളൂ.----എബി ജോൻ വൻനിലം 14:57, 10 ജൂൺ 2008 (UTC)Reply

ജന്മദിൻ ആശംസാസ് തിരുത്തുക

പിറന്നാൾ ആശംസകൾ (പിറന്നാൾ സമിതിക്കാരനല്ലാത്തോണ്ടാ ഇങ്ങനിട്ടെ.....)--ബിനോ 12:09, 16 ജൂൺ 2008 (UTC)Reply

  പിറന്നാൾ ആശംസകൾ , Abhishek Jacob/1. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

രണ്ട് ദിവസം വൈകിയതിൽ ക്ഷമിക്കുക.   --ടക്സ് എന്ന പെൻ‌ഗ്വിൻ 13:41, 19 ജൂൺ 2008 (UTC)Reply

നീലവൽക്കരണം തിരുത്തുക

ഇത് നീലയാക്കാൻ ശ്രമിക്കുമോ ? ഉള്ളത് എഴുതിയാൽ മതി. ബാക്കി എന്റെ കയ്യിൽ കുറച്ച് ഉണ്ട്. നമുക്ക് രണ്ടുപേർക്കും കൂടി നീലിപ്പിക്കാം. എന്തേ ????  :) --സുഗീഷ് 16:35, 21 ജൂൺ 2008 (UTC)Reply

ഇന്ന് രാത്രിയിൽ കിട്ടിയ ഒരു പുസ്തകത്തിന്റെ കൂടെ ലഭിച്ച ബ്രോഷറിൽ ഇത്രയും പേരുകൾ ഉണ്ടായിരുന്നു. അത്രയും വിവരങ്ങൾ പുസ്തകത്തിലും ഉണ്ട് എന്നാണ്‌ തോന്നുന്നത്. പുസ്തകത്തിന്റെ പേര്‌ വാദ്യകലാ വിജ്ഞാനീയം. ജോസഫ്. വി. ഫർണാണ്ടസ്, ഈ വിഭാഗത്തിലെ ആദ്യത്തെ പുസ്തകമാണിത് എന്നും തലക്കെട്ടിൽ ചേർത്തിട്ടുണ്ട്. കുറേശ്ശേ നീലയാക്കാം. അഭിയുടെ കയ്യിൽ ഉള്ളത് ചേർത്ത് തുടങ്ങുക്. ഇന്നു വേണമെന്നില്ല. കിട്ടുമ്പോൾ ചേർക്കാം. :) --സുഗീഷ് 18:14, 21 ജൂൺ 2008 (UTC)Reply

പുരസ്കാരത്തിനർഹനല്ലങ്കിലും;നൽകിയതിന് നന്ദി... :)സിദ്ധീഖ് | सिधीक|Sidheeq| صدّيق

welcome തിരുത്തുക

Thanks for the welcome :).--Mohamed0 11:30, 28 ജൂൺ 2008 (UTC)Reply

മാഫിയ തിരുത്തുക

അഭീ, ഇവിടെ നോക്കുക. --സുഗീഷ് 13:24, 28 ജൂൺ 2008 (UTC)Reply

ശില തിരുത്തുക

അഭീ, ശികളെക്കുറിച്ച് പഠിച്ചുകാണാൻ സാധ്യതയുള്ളതിനാലാണ്‌ ഈ കുറിപ്പ് ഇടുന്നത്. പ്രധാന ശിലകൾ, രൂപം കൊള്ളുന്നവിധം, എന്നിവ ചേർത്ത് ശില എന്ന താൾ വിപുലീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. സസ്നേഹം, --സുഗീഷ് 18:39, 28 ജൂൺ 2008 (UTC)Reply

നന്ദി തിരുത്തുക

പുരസ്കാരത്തിന്‌ നന്ദി..:)--sree 10:30, 20 ജൂലൈ 2008 (UTC)Reply

നന്ദി അഭിഷേക് :-) --സാദിക്ക്‌ ഖാലിദ്‌ 13:44, 20 ജൂലൈ 2008 (UTC)Reply

കോപ്പർ സ ൾഫേറ്റ്, ബോ ർഡോ മിശ്റീതം തുരിശ് മുതലായവയെപ്പറ്റി എന്തെങ്കിലും എഴുതിയിട്ടുണ്ടൊ? noble 07:27, 7 ഓഗസ്റ്റ്‌ 2008 (UTC)

ലൈപ്നിറ്റ്സ് തിരുത്തുക

ഈത്താളിലെ ഉച്ചാരണം ശ്രദ്ധിക്കൂ : http://en.wikipedia.org/wiki/Gottfried_Wilhelm_Leibnitz

ബിപിൻ 11:48, 8 ഓഗസ്റ്റ്‌ 2008 (UTC)

സ്വാഗതം. - ബിപിൻ 11:59, 8 ഓഗസ്റ്റ്‌ 2008 (UTC)

ലീവ് ലെറ്റർ തിരുത്തുക

ലീവ് അനുവദിച്ചു തരാൻ നിർ‌വാഹമില്ല എന്നു ഇതിനാൽ അറിയിക്കുന്നു. അച്ഛനെ വിളിച്ചു കൊണ്ടു വന്നു കാര്യനിർ‌വാഹകരെ കണ്ടതിനു ശേഷം മാത്രം ക്ലാസ്സിൽ (വിക്കിയിൽ) കയറിയാൽ മതിയെന്നു ഇതിനാൽ അറിയിക്കുന്നു. കാര്യ‌നിർ‌വാഹകരുടെ വക അടി പിറകേ വരും. :) --Shiju Alex|ഷിജു അലക്സ് 06:57, 1 സെപ്റ്റംബർ 2008 (UTC)Reply

ശിക്ഷ തിരുത്തുക

അനുവാദമില്ലാതെ ലീവെടുത്തതിന് ശിക്ഷ.....പ്രോട്ടോൺ എന്തേലുമാക്ക്......വന്നുകേറിയൊടനെ പിടിച്ചില്ലേൽ ചെക്കൻ ത‌ലേ കേറി കളിക്കും.....--ബിനോ 13:26, 9 സെപ്റ്റംബർ 2008 (UTC)Reply

"Abhishek Jacob/1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.