നമസ്കാരം ശിവൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:17, 11 ഫെബ്രുവരി 2015 (UTC)

മുന്നറിയിപ്പ്തിരുത്തുക

താളുകളിൽ നിന്നും അവലംബത്തോടെ ചേർത്തിരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് വിക്കിപീഡിയ അലങ്കോലപ്പെടുത്തലായി കണക്കാക്കും. ദയവായി അങ്ങനെ ചെയ്യാതിരിക്കുക. നീണ്ടും ആവർത്തിക്കുന്ന പക്ഷം ഇത് താങ്കൾ വേണമെന്നു വെച്ച് വിക്കിപീഡിയയിൽ വാൻഡലിസം നടത്തുന്നതാണെന്നു കണക്കാക്കി, ഇവിടെ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും തടയുന്നതായിരിക്കും ദയവായി ശ്രദ്ധിക്കുക. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:VAND വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ ഈ താളുകൾ ഒക്കെ വായിക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:24, 14 ഫെബ്രുവരി 2015 (UTC)

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:36, 14 ഫെബ്രുവരി 2015 (UTC)

നേരിൽ ബന്ധപ്പെടാൻതിരുത്തുക

പ്രിയ പരമശിവൻ തീയ്യൻ താങ്കളെ നേരിൽ ബന്ധപ്പെടുവാനായി ഉള്ള മാർഗ്ഗങ്ങൾ പറയാമോ? തെയ്യങ്ങളുടെ കാര്യത്തിൽ താങ്കൾക്ക് മറ്റുള്ളവരെക്കാളും ആധികാരികമായ കാര്യങ്ങൾ അറിയാമെന്നു തോന്നുന്നു. അവ വിക്കിപീഡിയയിൽ ചേർക്കാൻ സഹായിക്കലാണ് എന്റെ ലക്ഷ്യം. --രൺജിത്ത് സിജി {Ranjithsiji} 07:46, 16 ഫെബ്രുവരി 2015 (UTC)

പകർപ്പവകാശലംഘനംതിരുത്തുക

കണ്ടനാർ കേളൻ എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു.

താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ ----- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:13, 16 ഫെബ്രുവരി 2015 (UTC)

വിക്കിപീഡിയതിരുത്തുക

താങ്കൾക്ക് വിക്കിപീഡിയയെ പറ്റി നല്ല പരിചയമില്ലെന്നു തോന്നിയതിനാൽ കുറച്ചു ലേഖനങ്ങൾ ... വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്, വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:പകർപ്പവകാശം, വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ ഇങ്ങനെ കുറേയേറെ നയങ്ങളും നിയമങ്ങളും അവലംബമാക്കിയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. ദയവായി ഈ താളുകൾ വായിക്കുക. അപ്പോൾ താങ്കൾക്ക് ഇവിടെ എങ്ങനെ പ്രവർത്തിക്കാം എന്തു ചെയ്യരുത് എന്നു ഒരു ഐഡിയ കിട്ടും. പകർപ്പവകാശ ലംഘനം ഗുരുതരമായി കുറ്റമായി കണക്കാക്കുമ്പോഴും, സ്വയം പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകൾ പോലെയുള്ള കണ്ണികളെ രചയിതാവിന്റെ സമ്മതത്തോടു കൂടി പോലും ഉപയോഗിക്കുന്നതിനെ വിക്കിപീഡിയ നിഷേധിക്കുന്നു. ബ്ലോഗുകൾ അവലംബമാക്കാനോ അതേ ഉള്ളടക്കം ഇവിടെ പുനരുപയോഗിക്കാനുമോ കഴിയില്ല. ബ്ലോഗു പ്രസിദ്ധീകരിക്കുന്ന പല പ്ലാറ്റ്ഫോർമുകളും വിക്കിപീഡിയയ്ക്ക് അനുസരണമായ പകർപ്പവകാശ നിബന്ധനകൾ പാലിക്കാത്തവയാണ്. ദയവായി ശ്രദ്ധിക്കുക. പകർത്തിഒട്ടിക്കുന്നത് വിക്കിപീഡിയയെ മൊത്തമായും നിയമകുരുക്കിലേക്കും മറ്റും എത്തിക്കാൻ സാധ്യതയുണ്ട്. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:09, 16 ഫെബ്രുവരി 2015 (UTC)

വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണെന്ന തിരിച്ചറിവുണ്ടായതിനാൽ സ്ഥലം കാലിയാക്കിയിരിക്കുന്നു. സൃഷ്ടിച്ച എല്ലാ താളുകളും മായ്ച്ചുകളയാൻ അപേക്ഷ. പരമശിവൻ തീയ്യൻ (സംവാദം) 06:31, 17 ഫെബ്രുവരി 2015 (UTC)

സംവാദംതിരുത്തുക

ഉപയോക്താവിന്റെ സംവാദം താൾ മായ്ക്കാൻ പാടുള്ളതല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:14, 17 ഫെബ്രുവരി 2015 (UTC)

കേട്ടറിവ്തിരുത്തുക

ഇതിനുള്ള മറുപടി: കേട്ടറിഞ്ഞ ഐതിഹ്യങ്ങൾക്ക് അവലംബം കൊടുക്കാൻ സാധ്യമാണോ? എന്നു പറഞ്ഞാൽ അത് സാധ്യമാക്കണം അല്ലാത്ത കാലത്തോളം അത് നിങ്ങൾക്ക് മാത്രം കേട്ടറിവാണ്. കേട്ടറിഞ്ഞ ഐതിഹ്യങ്ങൾക്കുള്ള തെളിവ് മറ്റു ഉറവിടങ്ങളിൽ ഉള്ളതെ എഴുതാവൂ. അതിനുള്ള വെബ്സൈറ്റിലെ ലിങ്കുകൾ, പുസ്തകത്താളുകൾ എന്നിവ അവലംബമായി ഉൾപ്പെടുത്തുക. എല്ലാതെ നിങ്ങളുടെ അയലത്തെ വീട്ടിലെ ചേട്ടൻ പറഞ്ഞു എന്നു പറയുന്ന തരം ഐതിഹ്യങ്ങൾ ഇവിടെ കുറിക്കുക സാധ്യമല്ല.--117.253.165.205 08:42, 17 ഫെബ്രുവരി 2015 (UTC)

ആധികാരികതതിരുത്തുക

താങ്കൾ ഇവിടെ [1] നിന്നും ഫലക്കം നീക്കം ചെയ്തതായി കണ്ടു , വ്യക്തമായ അവലംബങ്ങൾ ചേർക്കാതെ ആധികാരികത ഫലകം നീക്കം ചെയ്യരുത് , ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:46, 19 ഫെബ്രുവരി 2015 (UTC)