ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഇളംദേശം ബ്ലോക്കിലെ ഒരു പഞ്ചായത്താണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെയാണ് ഉടുമ്പന്നൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°52′48″N 76°53′10″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾമങ്കുഴി, പരിയാരം, അമയപ്ര, മലയിഞ്ചി, കട്ടിക്കയം, പാറേക്കവല, ചീനിക്കുഴി, മഞ്ചിക്കല്ല്, ചെപ്പുകുളം, ഉപ്പുകുന്ന്, പെരിങ്ങാശേരി, കുളപ്പാറ, ഇടമറുക്, വെള്ളാന്താനം, തട്ടക്കുഴ, ഉടുമ്പന്നൂർ
ജനസംഖ്യ
ജനസംഖ്യ22,314 (2001) Edit this on Wikidata
പുരുഷന്മാർ• 11,316 (2001) Edit this on Wikidata
സ്ത്രീകൾ• 10,998 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221147
LSG• G060402
SEC• G06023
Map

പ്രധാന സ്ഥലങ്ങൾ തിരുത്തുക

പ്രധാന സ്ഥലങ്ങൾ മങ്കുഴി, പരിയാരം, കിഴക്കൻപാടം, തട്ടക്കുഴ, അമയപ്ര, ചീനിക്കുഴി, മലയിഞ്ചി, ഇടമറുക്, കോട്ടക്കവല, പെരിങ്ങാശ്ശേരി, മഞ്ചിക്കല്ല് എന്നിവയാണ്.

പ്രധാന ആകർഷണങ്ങൾ തിരുത്തുക

ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത്, വേളൂർ വനം (കൂപ്പ്‌), വേളൂർ പുഴ, വേളൂർ ക്ഷേത്രം, താമസിക്കാൻ സാധിക്കുന്ന ഏറുമാടം (ഇല ഫോസ്റ്) എന്നിവ ഉള്ള ഉടുമ്പന്നൂർ ഒരു കാർഷിക ഗ്രാമമാണ്. തൊമ്മൻകുത്ത് തൊടുപുഴയിൽ നിന്നും 15 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദ കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.

വിദ്യാലയങ്ങൾ തിരുത്തുക

പെരിങ്ങാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തട്ടക്കുഴ, സെന്റ് ജോർജ്ജസ് ഹൈസ്കൂൾ, മങ്കുഴി , തട്ടക്കുഴ, പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകൾ ആണ് പ്രധാന വിദ്യാലയങ്ങൾ. ഇതു കൂടാതെ പരിയാരം, അമയപ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം തിരുത്തുക

 • ജില്ലാ ആസ്ഥാനം - .60.... കി.മി.
 • അടുത്തുള്ള വിമാനത്താവളം (നെടുമ്പാശ്ശേരി‍-കൊച്ചി) - 60.... കി.മി.
 • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (എറണാകുളം) - 60.... കി.മി.
 • അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (തൊടുപുഴ) - 18 കി.മി.
 • അടുത്തുള്ള പ്രധാന ടൗൺ (തൊടുപുഴ) - 18 കി.മീ.

പ്രധാന പ്രാദേശിക ആഘോഷങ്ങൾ തിരുത്തുക

കൊല്ലപ്പുഴക്കാവ് ഗരുഡൻ തൂക്കം തിരുത്തുക

ഗരുഡൻ തൂക്കം. ഈ നാട്ടിലെ പ്രധാന അനുഷ്ടാന കല[അവലംബം ആവശ്യമാണ്]. മീന മാസത്തിലെ പൂരം നാളിലാണ് തൂക്കം.

വാർഡുകൾ തിരുത്തുക

 1. അമയപ്ര
 2. മങ്കുഴി
 3. പരിയാരം
 4. പാറേക്കവല
 5. ചീനിക്കുഴി
 6. മലയിഞ്ചി
 7. കട്ടിക്കയം
 8. ഉപ്പുകുന്ന്
 9. പെരിങ്ങാശ്ശേരി
 10. മഞ്ചിക്കല്ല്
 11. ചെപ്പുകുളം
 12. വെള്ളാന്താനം
 13. കുളപ്പാറ
 14. ഇടമുറക്
 15. തട്ടക്കുഴ
 16. ഉടുമ്പന്നൂര്

പ്രധാന കാർഷിക വൃത്തികൾ തിരുത്തുക

നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ്, കപ്പ, വാഴ മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.

ഭാഷ, മതം തിരുത്തുക

സംസാരഭാഷ മലയാളമാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യാനി എന്നീ മതവിഭാഗക്കർ ഇവിടെയുണ്ട്.

ആരാധനാലയങ്ങൾ തിരുത്തുക

 • ത്രിക്കയിൽ മഹാവിഷ്ണു ക്ഷേത്രം
 • അമയപ്ര ശ്രീമഹാദേവർ ക്ഷേത്രം.
 • പാറേക്കവല ജുമാ മസ്ജിദ്.
 • സെന്റ് സെബാസ്ററ്യൻസ് ചർച്ച്,മങ്കുഴി
 • സെന്റ് മേരീസ് സീനായി ചർച്ച്, അമയപ്ര.
 • സെന്റ്, മേരീസ് ചർച്ച്, ചീനിക്കുഴി.
 • കൊല്ലപ്പുഴ ദേവീ ക്ഷേത്രം
 • തട്ടക്കുഴ ക്ഷേത്രം

പ്രധാന സൗകര്യങ്ങൾ തിരുത്തുക

ധനകാര്യസ്ഥാപനങ്ങൾ തിരുത്തുക

 • ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, ഉടുമ്പന്നൂർ
 • ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, ചീനിക്കുഴി
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ‍, ഉടുമ്പന്നൂർ

ഗവൺമെന്റ് സ്ഥാപനങ്ങൾ തിരുത്തുക

 • പോസ്റ്റ് ഓഫീസ്, ഉടുമ്പന്നൂർ
 • ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉടുമ്പന്നൂർ
 • കൃഷിഭവൻ, മഞ്ചിക്കല്ല്, ഉടുമ്പന്നൂർ

ആശുപത്രികൾ തിരുത്തുക

വിനോദം തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

 • സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ ചീനിക്കുഴി
 • സെന്റ്. ജോസഫ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ (മങ്കുഴി സ്കൂൾ)
 • ഗവ. ഹൈസ്കൂൾ തട്ടകുഴ

അവലംബം തിരുത്തുക