ഉടുമ്പന്നൂർ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴതാലൂക്കിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ ഉടുമ്പന്നൂർ. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത്‌ ആണ് ഉടുമ്പന്നൂർ (ഗ്രാമപഞ്ചായത്ത്). പ്രധാന സ്ഥലങ്ങൾ മങ്കുഴി, പരിയാരം, കിഴക്കൻപാടം, തട്ടക്കുഴ, അമയപ്ര, ചീനിക്കുഴി, മലയിഞ്ചി, ഇടമറുക്, കോട്ടക്കവല, പെരിങ്ങാശ്ശേരി, മഞ്ചിക്കല്ല് എന്നിവയാണ്. ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത്, കീഴാർകുത്ത് വെള്ളച്ചാട്ടം, വേളൂർ വനം (കൂപ്പ്‌), വേളൂർ പുഴ, വേളൂർ ക്ഷേത്രം, താമസിക്കാൻ സാധിക്കുന്ന ഏറുമാടം വീട് (ഇല ഫോസ്റ്) എന്നിവ ഉള്ള ഉടുമ്പന്നൂർ ഒരു കാർഷിക ഗ്രാമമാണ്. തൊമ്മൻകുത്ത് സമീപത്തുള്ള ഒരു വിനോദ കേന്ദ്രമാണ്‌. മങ്കുഴി, തട്ടക്കുഴ, പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകൾ ആണ് പ്രധാന വിദ്യാലയങ്ങൾ. മറ്റു വിദ്യാലയങ്ങൾ ആയ പരിയാരം, അമയപ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവയും പ്രധാന പങ്കു വഹിക്കുന്നു.

ഇടുക്കിയുടെ ലോ റേഞ്ചിലെ ഏറ്റവും വലിയ പഞ്ചായത്താണ് ഉടുമ്പന്നൂർ. തിരുത്തുക

വിസ്‌തീർണം 84 ചതുരസ്ര കിലോമീറ്റർ

"https://ml.wikipedia.org/w/index.php?title=ഉടുമ്പന്നൂർ&oldid=3678547" എന്ന താളിൽനിന്ന് ശേഖരിച്ചത്