കൊൽക്കത്ത
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും കൊൽക്കത്ത എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാണ്. ഈ മഹാനഗരം കൊൽക്കത്ത ജില്ലയെ മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം കൽക്കട്ട (Calcutta) എന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത. 1911-ൽ മാത്രമാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റിയത്. കൊൽക്കത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊൽക്കത്ത.
കൊൽക്കത്ത (കൽക്കട്ട) কলকাতা | |
---|---|
Clockwise from top: വിക്ടോറിയ സ്മാരകം, St. Paul's Cathedral, central business district, ഹൗറ പാലം, city tram line, Vidyasagar Bridge | |
Nickname(s): City of Joy Cultural Capital of India | |
Country | India |
State | West Bengal |
Division | Presidency |
District | Kolkata[A] |
• ഭരണസമിതി | KMC |
• Mayor | Sovan Chatterjee[1] |
• Sheriff | Ranjit Mallik[2] |
• Police commissioner | Surajit Kar Purakayastha[3] |
• Megacity | 206 ച.കി.മീ.(80 ച മൈ) |
• മെട്രോ | 1,887 ച.കി.മീ.(729 ച മൈ) |
ഉയരം | 9 മീ(30 അടി) |
(2011)[4] | |
• Megacity | 44,86,679 |
• റാങ്ക് | 9th |
• ജനസാന്ദ്രത | 22,000/ച.കി.മീ.(56,000/ച മൈ) |
• മെട്രോപ്രദേശം | 1,41,12,536 |
• Metropolitan rank | 3rd |
Demonym(s) | Calcuttan |
സമയമേഖല | UTC+05:30 (IST) |
ZIP code(s) | 700 001 to 700 157 |
ഏരിയ കോഡ് | +91-33 |
വാഹന റെജിസ്ട്രേഷൻ | WB 01 to WB 10 |
UN/LOCODE | IN CCU |
Official languages | ബംഗാളി, നേപ്പാളി |
വെബ്സൈറ്റ് | www |
|
13 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരസമൂഹം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമാണ്. ഏകദേശം 185 ച. കി. മീ. യിലായി 4.5 ദശലക്ഷം ജനങ്ങൾ പാർക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ ജനസാന്ദ്രത ച. കി. മീ. ക്ക് 24000 പേരിലധികം വരും. ഹൌറ മുനിസിപ്പൽ കോർപ്പറേഷനിലും 10 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്.
ചരിത്രം
തിരുത്തുക1692-ൽ ജോബ് ചാർനോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തു. ആ സമയത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്ന് കൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ വച്ച് കൽക്കത്ത ഒരു പുതിയ നഗരമാണ്. ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങളൊഴികെ പ്രസിദ്ധമായ ചരിത്രാവശിഷ്ടങ്ങളോ പഴയ ക്ഷേത്രങ്ങളോ മറ്റു സാംസ്കാരികാവശീഷ്ടങ്ങളോ ഇവിടെയില്ല.
1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു.[6]
ഹൗറ ഉൾക്കൊള്ളുന്ന വിശാല കൽക്കത്ത ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയിൽ നിന്നും കടൽ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കൽക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്. വിശാലമായ ഗംഗാതടത്തിൽ നിന്നുള്ള കാർഷികവിഭവങ്ങളും അസമിൽ നിന്നുള്ള തേയില തുടങ്ങിയവയും ഇതിൽപ്പെടുന്നു.
സമുദ്രത്തിൽ നിന്ന് ഏതാണ്ട് 145 കിലോമീറ്റർ അകലെയായിരിക്കുക, നദിയിലൂടെയുള്ള കപ്പൽപ്പാത ഇടക്കിടെ മണ്ണടീഞ്ഞ് ആഴം കുറഞ്ഞു പോകുക, പുറം കടലിൽ നിന്ന് കപ്പലുകൾ ഈ തുറമുഖത്തെത്തുന്നതിന് മൂന്നു ദിവസത്തോളമെടുക്കുക എന്നിങ്ങനെ ഒരു വലിയ തുറമുഖത്തിന് ചേരാത്തവിധത്തിലുള്ള എല്ലാ പോരായ്മകളും കൽക്കത്ത തുറമുഖത്തിനുണ്ടെങ്കിലും ഇതൊരു മികച്ച തുറമുഖം തന്നെയാണെന്ന് വിലയിരുത്തുന്നു. ലോകയുദ്ധകാലത്ത് ലോകത്തിൽ ഏറ്റവും വേഗത്തിൽ ചരക്ക കൈകാര്യം ചെയ്തിരുന്ന തുറമുഖം ഇതായിരുന്നു[7].
പ്രധാന പട്ടണങ്ങളും ജനസംഖ്യാവിതരണവും
തിരുത്തുകകൽക്കത്ത എന്നത് ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ നിലനിൽക്കുന്നത്. ഈ രണ്ടു ഭാഗങ്ങളേയ്യും ബന്ധിപ്പിച്ചു കൊണ്ട് ഹൗറ പാലം അഥവാ രബീന്ദ്രസേതു നില കൊള്ളുന്നു. ഹൌറപ്പാലം പൂർത്തിയാക്കുന്നതിനു മുൻപ് കൂട്ടിക്കെട്ടിയ ചങ്ങാടങ്ങൾ കൊണ്ടുള്ള പോന്തൂൺ പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.[7][8]. ഹൗറ പാലത്തിനു പുറമേ വിദ്യാസാഗർ സേതു, വിവേകാനന്ദ സേതു എന്നിങ്ങനെ രണ്ടു പാലങ്ങൾ ഹൂഗ്ലിക്കു കുറുകെയുണ്ട്.
ഈ നഗര സമൂഹത്തിലെ പ്രധാന പട്ടണങ്ങളും/നഗരങ്ങളും അവയിലെ ജനസംഖ്യയും 2001ലെ കാനേഷുമാരിപ്രകാരം താഴെക്കാണും വിധമാണ്.
പട്ടണം/നഗരം | ജനസംഖ്യ | |
---|---|---|
കൊൽക്കത്ത മഹാനഗരം | 13,205,697 | |
1 | കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ | 4,572,876 |
2 | ഹുഗ്ലി മുനിസിപ്പൽ കോർപ്പറേഷൻ | 1,007,532 |
3 | ഭട്ടപാറ മുനിസിപ്പാലിറ്റി | 442,385 |
4 | സൌത്ത് ഡംഡം മുനിസിപ്പാലിറ്റി | 392,444 |
5 | മഹേശ്ത്തല മുനിസിപ്പാലിറ്റി | 385,266 |
6 | പാണിഹാട്ടി മുനിസിപ്പാലിറ്റി | 348,438 |
7 | രാജ്പൂർ സൂണാർപൂർ മുനിസിപ്പാലിറ്റി | 336,707 |
8 | കമർഹട്ടി മുനിസിപ്പാലിറ്റി | 314,507 |
9 | രജാർ ഹട്ട് ഗോപാല്പൂർ മുനിസിപ്പാലിറ്റി | 271,811 |
10 | ബാല്ലി മുനിസിപ്പാലിറ്റി | 260,906 |
11 | ബാരാനഗർ മുനിസിപ്പാലിറ്റി | 250,768 |
വ്യവസായം
തിരുത്തുകഇരുമ്പുരുക്കുവ്യവസായശാലകൾ, പഞ്ചസാരമില്ലുകൾ, രാസവ്യവസായശാലകൾ, കടലാസ് മില്ലുകൾ, പരുത്തിമില്ലുകൾ തുടങ്ങി പലയിനം വ്യവസായങ്ങൾ ഹൗറയിലുണ്ട്. ഹൗറ ചണ വ്യവസായത്തിനും ഒരു കാലത്ത് പേരുകേട്ടതായിരുന്നു. 1855-ലാണ് കൽക്കത്തയിലെ ആദ്യത്തെ ചണമില്ല് തുറന്നത്. ഡണ്ടിയിൽ നിന്ന് (dundee) ജോർജ്ജ് ആക്ലന്റ്, നെയ്ത്തുയന്ത്രങ്ങൾ എത്തിച്ചാണ് ഈ നെയ്ത്തുശാല തുടങ്ങിയത്. ഇന്ത്യയിലെ 90% ചണമില്ലുകളും ഹൗറയിലായിരുന്നു. ചണം കൃഷി ചെയ്യുന്ന പ്രഡേശങ്ങളിൽ നിന്ന് അത് വഞ്ചികളിലാണ് ഇവിടെയെത്തിച്ചിരുന്നത്. അതുകൊണ്ട് ചണമില്ലുകൾ പൊതുവേ നദിക്കരയിലാണ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ 1947-ലെ വിഭജനത്തിൽ ചണം ഉല്പാദനമേഖലകളെല്ലാം കിഴക്കൻ പാകിസ്താനിലായതോടെ ഇവിടേക്കുള്ള അസംസ്കൃതചണത്തിന്റെ വരവു നിലക്കുകയും ഈ വ്യവസായം മന്ദീഭവിക്കുകയും ചെയ്തു[7].
ഗതാഗതം
തിരുത്തുകകൽക്കത്ത സബർബൻ റെയിൽവേ, കൊൽക്കത്ത മെട്രോ റെയിൽവേ, ട്രാം, ബസ് എന്നിവയാണ് കൽക്കത്തയിലെ പൊതുഗതാഗതത്തിനുള്ള മാർഗ്ഗങ്ങൾ. 1867-ലാണ് കൽക്കത്ത ട്രാം വേയ്സ് കമ്പനി കൽക്കത്തയിൽ ട്രാമുകൾ ഓടീക്കാൻ തുടങ്ങിയത്. ഒരുകാലത്ത് ഇത് ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമവും സൌകര്യപ്രദവുമായ യാത്രാമാർഗ്ഗമായിരുന്നു[7].
രണ്ടു പ്രധാന റെയിൽവേ ടെർമിനസുകളാണ് കൽക്കത്തയിലുള്ളത്. പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങളുമായി ഹൌറ റെയിൽവേ ടെർമിനസും, കിഴക്കുള്ള പ്രദേശങ്ങളുമായി സിയാൽദ ടെർമിനസും കൽക്കത്ത നഗരത്തെ ബന്ധിപ്പിക്കുന്നു. കൽക്കത്തയിലെ അന്താരാഷ്ട്രവിമാനത്താവളം ഡംഡം ആണ്. ഇത് നഗരത്തിൽ നിന്ന് 12 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു[7].
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- നാഷണൽ ലൈബ്രറി (ദേശീയ ഗ്രന്ഥശാല)
- നാഷണൽ മ്യൂസിയം
- ഏഷ്യാറ്റിക് സൊസൈറ്റി
വിദ്യാഭ്യാസം
തിരുത്തുക- ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്
- ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീൻ അൻഡ് പബ്ലിക് ഹെൽത്ത്
- ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി
- സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയാർ ഫിസിക്സ്
- ബോസ് ഇൻസ്റ്റിറ്റ്യൂട്ട്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ അൻഡ് റിസർച്ച്
അവലംബം
തിരുത്തുക- ↑ "Sovan Chatterjee to be new Kolkata mayor". Hindustan Times. New Delhi. 6 June 2010. Archived from the original on 2011-07-19. Retrieved 26 April 2011.
- ↑ "Ranjit the sheriff". The Telegraph. 1 January 2014. Archived from the original on 2014-04-13. Retrieved 17 January 2014.
- ↑ "New CP reaches slain cop's house with job letter". Times of India. 16 February 2013. Archived from the original on 2013-04-11. Retrieved 17 February 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2011 pp tableA2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;kolkatauapop2011
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 18–19. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 7.0 7.1 7.2 7.3 7.4 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 164–168.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "രബീന്ദ്രസേതുവിന്റെ ഔദ്യോഗികവെബ്സൈറ്റ് (ശേഖരിച്ചത് 2009 മേയ് 17)". Archived from the original on 2009-04-10. Retrieved 2009-05-17.