ഇമെറെതി
ജോർജിയയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നതും അപ്പർ ജോർജിയയിലെ റിയോണി നദി വരെ വ്യാപിച്ചു കിടക്കുന്നതുമായ പ്രദേശമാണ് ഇമെറെതി - Imereti (Georgian: იმერეთი). കുതായ്‌സി നഗരം, ബാഗ്ദാതി നഗരസഭ, വാനി നഗരസഭ, സെസ്റ്റാപോനി പട്ടണം, റ്റെർജോല നഗര സഭ, സാംട്രേഡിയ നഗരസഭ, സച്ച്‌ഖെരെ നഗരസഭ, ത്കിബുലി നഗരസഭ, ചിയാതുര നഗരസഭ, റ്റ്‌സ്ഖാൽറ്റുബോ മുൻസിപ്പാലിറ്റി, ഖാറഗൗലി നഗരസഭ, ഖോനി പട്ടണം എന്നിവ അടങ്ങിയതാണ് ഇമെറെതി റീജൺ.
Imereti იმერეთი | |
---|---|
The overlapping borders of the de jure Imereti region and the de facto Republic of South Ossetia. | |
Country | Georgia |
• Governor | Zaza Mepharishvili |
• ആകെ | 6,475 ച.കി.മീ.(2,500 ച മൈ) |
(2014 census) | |
• ആകെ | 5,33,906[1] |
Region ISO 3166 code | GE-IM |
Capital | Kutaisi |
Districts | 10 districts, 1 city |
വെബ്സൈറ്റ് | imereti.ge |
പരമ്പരാഗതമായി ഇമെറെതി കാർഷിക പ്രദേശമാണ്. മൾബറി, മുന്തിരി എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷിക വിളകൾ. സാംട്രേഡിയ, ചിയാതുര എന്നീ പ്രദേശങ്ങളിൽ മാംഗനീസ് ഉൽപാദനങ്ങളുടെ കേന്ദ്രങ്ങളാണ്. ത്കിബുലി പ്രദേശം കൽക്കരി ഖനന കേന്ദ്രമാണ്. സെസ്റ്റാഫോനി ലോഹ നിർമ്മാണത്തിന് പ്രസിദ്ധമായ പ്രദേശമാണ്.
ചരിത്രം
തിരുത്തുക800,000 ഓളം വരുന്ന ഇമെറേത്യൻസ് സംസാരിക്കുന്നത് ജോർജിയൻ ഭാഷയുടെ വകഭേദമാണ്. ക്ലാസിക്കൽ യുഗത്തിന്റെ അന്ത്യത്തിലും മധ്യ യുഗത്തിന്റെ ആദ്യത്തിലും പുരാതന പശ്ചിമ ജോർജിയൻ രാജവംശമായിരുന്ന ഇഗ്രിസി (ലാസിക)യുടെ ഭരണ പ്രദേശമായിരുന്നു ഇമെറെതി. 523 എഡിയിൽ ഇവിടത്തെ ഔദ്യോഗിക മതമെന്ന നിലയിൽ ക്രിസ്റ്റിയൻ രാജവായിരുന്നു ഇഗ്രിസിയിലേത്. 975- 1426 കാലയളവിൽ ഈ പ്രദേശം യുനൈറ്റ്ഡ് ജോർജിയൻ കിങ്ഡത്തിന്റെ ഭാഗമായി. 15ആം നൂറ്റാണ്ടിൽ ജോർജിയൻ രാജവംശത്തിന്റെ തകർച്ചയോടെ ഇമെറെതി ഒരു സ്വതന്ത്ര രാജ്യമായി.
17, 18 നൂറ്റാണ്ടുകളിൽ ഇമെറെതി കിങ്ഡം തുർക്കിയുടെ പടയോട്ടത്തിന് വിധേയമായി. 1810 വരെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇമെറെതി. പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. ഇമെറെതിയുടെ അവസാനത്തെ രാജാവ് സോളമൻ രണ്ടാമനായിരുന്നു, 1789 മുതൽ 1810വരെ ആയിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
1918 മുതൽ 1921 വരെ ഇമെറെതി സ്വതന്ത്ര ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ജോർജിയയുടെ ഭാഗമായിരുന്നു. [2][3] സോവിയറ്റ് റഷ്യയുടെ അധിനിവേഷ കാലത്ത്, 1922 മുതൽ 1936 വരെ ഈ പ്രദേശം, ഇന്നത്തെ അർമീനിയ, അസർബെയ്ജാൻ, ജോർജിയ എന്നിവ അടങ്ങിയ ട്രാൻസ് കോക്കേഷ്യൻ സോഷ്യലിസ്റ്റ് ഫെഡറേറ്റീവ് സോവിയറ്റ് റിപ്പബ്ലിക് എന്ന ഭരണ പ്രദേശത്തിന്റെ ഭാഗമായി.
അവലംബം
തിരുത്തുക- ↑ "მოსახლეობის საყოველთაო აღწერა 2014". საქართველოს სტატისტიკის ეროვნული სამსახური. ნოემბერი 2014. Retrieved 7 ნოემბერი, 2016.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "The Soviet Period - History - Azerbaijan - Asia". Archived from the original on 2011-09-29. Retrieved 25 July 2011.
- ↑ Закавказская федерация Archived 2015-09-25 at the Wayback Machine.. Большая советская энциклопедия, 3-е изд., гл. ред. А. М. Прохоров. Москва: Советская энциклопедия, 1972. Т. 9 (A. M. Prokhorov; et al., eds. (1972). "Transcaucasian Federation". Great Soviet Encyclopedia (in റഷ്യൻ). Vol. 9. Moscow: Soviet Encyclopedia.)