പടിഞ്ഞാറൻ-മധ്യ ജോർജിയയിലെ ഒരു പട്ടണമാണ് ത്കിബുലി - Tkibuli / Tqibuli (Georgian: ტყიბული). ഇമെറെതി പ്രവിശ്യയിലെ വടക്കേ അറ്റത്ത് ആയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. റച്ച പ്രവിശ്യയോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്. നകേരള പർവ്വതത്തിന്റെ താഴ്‌വരയിലാണ് ഈ പട്ടണം.കൽക്കരി ഖനനം നടക്കുന്ന പ്രദേശമാണിത്. മനുഷ്യ നിർമ്മിതമായ രണ്ടു തടാകങ്ങളുടെ -കൃത്രിമ ജലാശയങ്ങളുടെ ഇടയിലായി ഒരു പർവ്വത മേഖലയിലാണ് ത്കിബുലി പട്ടണം സ്ഥിതിചെയ്യുന്നത്. ഇവിടെ ഒൻപത് കൽക്കരി ഖനികൾ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ ഒരു ഖനി മാത്രമാണ് പ്രവർത്തിക്കുന്നത്. ത്കിബുലിയിലെ തേയില വളരെ പ്രസിദ്ധമാണ്. ഈ പ്രദേശത്ത് വളരുന്ന തേയിലകളാണ് ജോർജിയയിൽ വ്യാപകമായി വിൽപ്പന നടക്കുന്നത്.

കാർലോ ലൊമാഡ്‌സ് സ്‌ക്വയർ,ത്കിബുലി

ചരിത്രം

തിരുത്തുക

1259- 1293 കാലഘട്ടത്തിൽ ഈ നഗരം നിലനിന്നിരുന്നതായി ചരിത്ര ലിഖിത രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. 19ആം നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ കൽക്കരി ഖനനം ആരംഭിച്ചത്. ഇതോടെ ഈ പ്രദേശം വ്യവസായ നഗരമായി. 1939ലാണ് ഈ പ്രദേശത്തിന് നഗര പദവി ലഭിച്ചത്.

സമ്പദ്ഘടന

തിരുത്തുക

കൽക്കരി വ്യവസായമാണ് മുഖ്യമായ സാമ്പത്തിക മേഖല. 1825ലാണ് കൽക്കരി ഖനികൾ കണ്ടെത്തിയത്. 1846ൽ ഇവയുടെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു. ലോഹസംസ്‌കരണം ഫാക്ടറികൾ, താപനിലയങ്ങൾ എന്നിവക്കായാണ് ഇവിടെ പ്രധാനമായും കൽക്കരി ഉപയോഗിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്ക്‌ ശേഷം, ഖനികളിൽ കൽക്കരി ഖനനം ഫലത്തിൽ നിലച്ചു. കൽക്കരി സമ്പുഷ്ടീകരണ ഫാക്ടറികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. തേയില -ചായ ഫാക്ടറികളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

തെർജോല, കുറ്റെയ്‌സി, അബ്രൊലൗറി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള അന്തർ സംസ്ഥാന റോഡുകൾ ഇതു വഴി കടന്നു പോകുന്നുണ്ട്. കുറ്റെയ്‌സി - ത്കിബുലി റെയിൽവേ ലൈനും ഇതുവഴി കടന്നു പോകുന്നുണ്ട്. ജോർജിയയുടെ തലസ്ഥാനമായ റ്റിബിലിസിൽ നിന്ന് 264 കിലോമീറ്റർ ദൂരത്തായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കുറ്റെയ്‌സിയിൽ നിന്ന് 42 കിലോമീറ്റർ ദൂരമാണ് ത്കിബുലിയിലേക്ക്.

വിദ്യാഭ്യാസം, സംസ്‌കാരം

തിരുത്തുക

അഞ്ചു പബ്ലിക്ക് സ്‌കൂളുകളും[1] ആറു കിന്റർഗാർട്ടെൻ സ്‌കൂളുകളും അഞ്ചു ലൈബ്രറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 500 ഓളം പേർക്ക് ഇരിക്കാവുന്ന സിറ്റി കൾച്ചറൽ സെന്റർ - പീപ്പിൾസ് തിയേറ്റർ ഇവിടെയുണ്ട്. മൈനേഴ്‌സ് എന്ന പേരിൽ ഒരു ഫുട്‌ബോൾ ക്ലബ്ബും ഫുട്‌ബോൾ സ്‌റ്റേഡിയവും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ത്കിബുലി&oldid=3634315" എന്ന താളിൽനിന്ന് ശേഖരിച്ചത്