ഖോനി
പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് ഖോനി - Khoni (Georgian: ხონი). വടക്ക് പടിഞ്ഞാറൻ ഇമെറെതിയിലൂടെ ഒഴുകുന്ന റ്റ്‌സ്‌ഖെനിസ്റ്റ്കലി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. 2014ലെ ജോർജ്ജിയൻ സെൻസസ് പ്രകാരം 8987 പേരാണ് ഈ പട്ടണത്തിൽ വസിച്ചിരുന്നത്. സമെഗ്രെലോ-സെമോ സ്വനേതി പ്രവിശ്യയോട് ഏറ്റവും അടുത്തായി അതിർത്തി പങ്കിടുന്ന ഈ പട്ടണത്തിലേക്ക് ജോർജ്ജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിയിൽ നിന്നും 266 കിലോമീറ്റർ ദൂരമാണ്. ഖോനി ജില്ലയുടെ ഭരണ സിരാകേന്ദ്രമാണ് ഈ പട്ടണം. ഈ നഗരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കൃഷിയാണ്. പ്രധാനമായും തേയില ഉത്പാദനമാണ് ഇവിടത്തെ കൃഷി. .
മധ്യകാലഘട്ടം
തിരുത്തുകമധ്യകാലഘട്ടം മുതൽ തദ്ദേശീയരായ വ്യാപാരികൾ വസിക്കുന്നതും ജോർജിയൻ ഒർത്തഡോക്‌സ് ചർച്ചിന്റെ സ്വാധീനമുള്ള സ്ഥലമായിട്ടുമാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ് ഈ പട്ടണം സ്ഥാപിതമായതെന്നാണ് കരുതപ്പെടുന്നത്. 11ആം നൂറ്റാണ്ടിനും 13ആം നൂറ്റാണ്ടിനും ഇടയിൽ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് ജോർജ് കത്തീഡ്രൽ ഖോനി പട്ടണത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
നഗര പദവി
തിരുത്തുക1921ലാണ് ഖോനി പ്രദേശത്തിന് നഗര പദവി ലഭിച്ചത്.
സോവിയറ്റ് യൂനിയന് കീഴിൽ
തിരുത്തുകജോർജ്ജിയ, സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിൽ ആയിരുന്ന 1936ൽ ഈ പ്രദേശത്തിന്, പ്രദേശവാസിയും മാർക്‌സിസ്റ്റ് വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്ന അലക്‌സാണ്ടർ റ്റ്‌സുലുകിഡ്‌സെയുടെ സ്മരണാർത്ഥം റ്റ്‌സുലുകിഡ്‌സെ എന്ന പേര് നൽകി. എന്നാൽ 1991ൽ ജോർജ്ജിയ സ്വതന്ത്രമായതോടെ അതിന്റെ ചരിത്രപരമായ 'ഖോനി' എന്ന പേര് തന്നെ പുനസ്ഥാപിച്ചു.
പ്രമുഖ വ്യക്തികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ (in Georgian) Shanidze, L., "თამარ აბაკელია" (Tamar Abakelia). Georgian Soviet Encyclopaedia, vol. 12, p. 12. Tbilisi: 1975
- ↑ Mikaberidze, Alexander (ed., 2006), Abakelia, Tamar Archived 2011-09-30 at the Wayback Machine.. Dictionary of Georgian National Biography.
- ↑ Voyce, Arthur (1948), Russian Architecture, p. . [New York]: Philosophical Library
- ↑ Martin MacCauley (1997), Who's Who in Russia Since 1900, p. 2. Routledge, ISBN 0-415-13898-1.