പടിഞ്ഞാറൻ ജോർജിയയിലെ ഇമെറെതി പ്രവിശ്യയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് സച്ച്‌ഖെരെ - Sachkhere (Georgian: საჩხერე). സച്ച്‌ഖെരെ നഗസഭയുടെ ആസ്ഥാന കേന്ദ്രമാണ് ഈ നഗരം. സച്ച്‌ഖെരെയുടെ സമ്പദ്ഘടനയുടെ പ്രധാന സംഭാവന കൃഷിയാണ്. ഇവിടെ 4000ത്തോളം ചെറുകിട, ഇടത്തരം കൃഷി സ്ഥലങ്ങളും മേച്ചിൽ സ്ഥലങ്ങളും ഉണ്ടെന്നാണ് അൽവ എൽഎൽസിയുടെ കണക്ക്. യുഎസ്‌ഐഡിയുടെ സിഎൻഎഫ്എയുടെയും സാങ്കേതിക സഹായം ലഭിക്കുന്നവയാണ് ഇവ.[1] സച്ച്‌ഖെരെ മൗണ്ടേൻ ട്രൈനിങ് സ്‌കൂൾ എന്ന പേരിൽ പർവ്വതങ്ങളിൽ നിന്നുള്ള യുദ്ധങ്ങൾ പരിശീലിപ്പിക്കുന്ന ഒരു സൈനിക സ്‌കൂൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

മോഡിനഖേ കോട്ടയിൽ നിന്നുള്ള സച്ച്‌ഖെരെയുടെ ദൃശ്യം
  1. Ioseb Gogitadze; Iza Komladze (2012). "Alva Farm Service Center". Alva. Retrieved 2012-01-27.

42°20′20″N 43°24′14″E / 42.33889°N 43.40389°E / 42.33889; 43.40389

"https://ml.wikipedia.org/w/index.php?title=സച്ച്‌ഖെരെ&oldid=3573846" എന്ന താളിൽനിന്ന് ശേഖരിച്ചത്