പടിഞ്ഞാറൻ ജോർജിയയിലെ ഇമെറെതി മേഖലയിലെ ഒരു പട്ടണമാണ് ബാഗ്ദാതി - Baghdati (Georgian: ბაღდათი). റിയോണി നദിയുടെ പോഷക നദിയായ ഖാനിസ്റ്റ്‌സ്ഗാലി നദിയുടെ തീരത്തുള്ള അജമേതി കാടിന് അടുത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. 2014ലെ കണക്കുപ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 3,707ആണ്.

Baghdati

ბაღდათი
Town
CountryGeorgia
RegionImereti
DistrictBaghdati
ഉയരം
200 മീ(700 അടി)
ജനസംഖ്യ
 (2014)
 • ആകെ3,707
 [1]
സമയമേഖലGeorgian Time (UTC+4)
ClimateCfa

ഭൂമിശാസ്ത്രം തിരുത്തുക

ഖാനിസ്റ്റ്‌സ്ഗാലി നദിയുടെ ഇടത്തേ തീരത്തുള്ള അജമേറ്റി കാടുകളുടെ അരികിലായാണ് ബാഗ്ദാതി നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് 170 കിലോമീറ്റർ(110മൈൽ) ദൂരത്തായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കുറ്റെയ്‌സിയിൽ നിന്ന് തെക്ക്-തെക്കുപടിഞ്ഞാറായി 25 കിലോമീറ്റർ(16മൈൽ) ദൂരത്താണ് ബാഗ്ദാതി സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ തിരുത്തുക

ബാഗ്ദാതിയിലെ കാലാവസ്ഥ മിതമായ ഈർപ്പമുള്ളതും മിതോഷ്ണമേഖലയോട് അടുത്തുകിടക്കുന്നതുമാണ്.

 
ബാഗ്ദാതിയിലെ ഒരു ക്രിസ്‌തീയ ദേവാലയം

ചരിത്രം തിരുത്തുക

ഇമെറെത്തി മേഖലയിലെ ഏറ്റവും പഴയ ഗ്രാമങ്ങളിൽ ഒന്നാണ് ബാഗ്ദാതി എന്നാണ് കരുതപ്പെടുന്നത്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ പേരിന്റെ അതേ ഉത്പത്തിയാണ് ഇതിനും. ബാഗ് എന്നാൽ ദൈവം ദാതി നൽകുക(Bag "god" خدا - dāti "given" هدیه) എന്ന വാക്കുകളിൽ നിന്നാണ് ഇതിന്റേയും ഉത്ഭവം. ദൈവത്തിന്റെ സമ്മാനം, ദൈവം നൽകിയത് ("God-given" / "God's gift" ) എന്നൊക്കെയാണ് പഴയ പേർഷ്യൻ ഭാഷയിൽ ഇതിന്റെ അർത്ഥം. ജോർജിയ, റഷ്യൻ സാമ്രാജ്യാധിപത്യത്തിന്റെ ഭാഗമായി ജോർജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിരുന്ന കാലത്ത് ഈ ഗ്രാമത്തിന്റെ പേര് ബാഗ്ദാദി എന്നായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1893ൽ[2] ഈ പ്രദേശത്ത് ജനിച്ച് വ്‌ലാദ്മിർ മയകോവ്‌സ്‌കി എന്ന കവിയുടെ സ്മരണാർത്ഥം 1940ൽ ഈ പ്രദേശത്തിന്റെ പേര് മയകോവ്‌സ്‌കി എന്നാക്കി. 1981ൽ മയകോവ്‌സ്‌കിക്ക് നഗര (പട്ടണം) പദവി ലഭിച്ചു. 1991ൽ, ബാഗ്ദാദി എന്നതിനെ ചെറിയ തോതിൽ മാറ്റം വരുത്തി ബാഗ്ദാതി എന്നാക്കി പഴയ പേര് തന്നെ പുനസ്ഥാപിച്ചു.[2]

സമ്പദ്‌ഘടന തിരുത്തുക

ബാഗ്ദാതിയുടെ സമ്പദ്ഘടനയുടെ പ്രധാന ഘടകം ഫർണിച്ചർ ഫാക്ടറികളും ഭക്ഷണ വ്യവസായവുമാണ്. ടിന്നിലടച്ച് ഭക്ഷണങ്ങളും വീഞ്ഞുമാണ് പ്രധാന ഭക്ഷ്യ വ്യവസായങ്ങൾ. ബാഗ്ദാതിയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത് റിയോണിയിലും കുറ്റെയ്‌സിയിലുമാണ്.

സാംസ്‌കാരികം തിരുത്തുക

വ്‌ലാദ്മിർ മയകോവ്‌സ്‌കി മ്യൂസിയവും ഒരു നാഷണൽ തിയേറ്ററും ബാഗ്ദാതിയിൽ സ്ഥിതിചെയ്യുന്നുണ്ട്. 1893- 1930 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്‌ലാദ്മിർ മയകോവ്‌സ്‌കി എന്ന ജോർജിയൻ കവിയുടെ ജന്മ സ്ഥലം കൂടിയാണ് ഈ പ്രദേശം. അദ്ദേഹത്തിന്റെ പേരിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

ജനസംഖ്യ തിരുത്തുക

വർഷം ജനസംഖ്യ
1959 4586
1970 4609
1979 4831
1989 5465
2002 4714
2009 4800
Note: Census data 1959–2002, 2009.[3]

അവലംബം തിരുത്തുക

  1. "მოსახლეობის საყოველთაო აღწერა 2014". საქართველოს სტატისტიკის ეროვნული სამსახური. ნოემბერი 2014. Retrieved 26 ივლისი 2016. {{cite web}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 Pospelov, p. 30
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; YB2009 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  • Е. М. Поспелов (Ye. M. Pospelov). "Имена городов: вчера и сегодня (1917–1992). Топонимический словарь." (City Names: Yesterday and Today (1917–1992). Toponymic Dictionary.) Москва, "Русские словари", 1993.
"https://ml.wikipedia.org/w/index.php?title=ബാഗ്ദാതി&oldid=3560796" എന്ന താളിൽനിന്ന് ശേഖരിച്ചത്