ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ

കൊല്ലം ജില്ലയിലെ സ്ഥാപനം

കൊല്ലം ജില്ലയിലെ ചവറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് ഈ സ്ഥാപനം. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ നിർമ്മാണത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക, വിദേശത്തു ജോലി നേടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[1] കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതല.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ 2016-ൽ
തരംപബ്ലിക്
ഡയറക്ടർപി.എൻ.സി. മേനോൻ
വിദ്യാർത്ഥികൾ2000
സ്ഥലംകൊല്ലം, കേരളം,  ഇന്ത്യ
ക്യാമ്പസ്9.02 ഏക്കർ
വെബ്‌സൈറ്റ്http://www.iiic.ac.in

ചരിത്രം

തിരുത്തുക

നിർമ്മാണത്തൊഴിലാളികൾക്കായി ഒരു അക്കാദമി തുടങ്ങുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 2008-ലെ എൽ.ഡി.എഫ്. സർക്കാരാണ്. 'കേരള കൺസ്ട്രക്ഷൻ അക്കാദമി' എന്ന പേരിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഇത് തുടങ്ങാനായിരുന്നു പദ്ധതി. പിന്നീട് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ചവറയിലേക്കു മാറ്റി. സ്ഥാപനത്തിന് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ' എന്ന പേരു നൽകാനും തീരുമാനിച്ചു.[2] 2013 മാർച്ച് 15-ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിക്കു തറക്കല്ലിട്ടു.[3]

പ്രാധാന്യം

തിരുത്തുക

2016-ലെ കണക്കുപ്രകാരം കേരളത്തിൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.[4] ഇവരിൽ ഭൂരിഭാഗം പേരും ബംഗാൾ, ബീഹാർ, അസം, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ നിർമ്മാണമേഖലയുടെ നല്ലൊരു ഭാഗവും അന്യസംസ്ഥാന തൊഴിലാളികൾ കൈകാര്യം ചെയ്യുന്നു.[5][6][7] സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും കുറഞ്ഞവരായതിനാൽ ഇവരിൽ 70 ശതമാനം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്.[4] ഇവർക്ക് വേണ്ടത്ര പരിശീലനം നൽകേണ്ടത് അത്യാവശ്യമായി വന്നു. ഇതിനായി ജില്ലകൾ തോറും നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ കേരള സർക്കാർ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു നൈപുണ്യവികസന കേന്ദ്രമാണ്.[4] നിർമ്മാണത്തൊഴിലാളികൾക്കു തൊഴിൽ പരിശീലനം നൽകുകയും അവരെ വിദേശ ജോലി നേടാൻ പോലും പ്രാപ്തരാക്കി മാറ്റുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[8]

ക്യാമ്പസ്

തിരുത്തുക

ചവറയിൽ ദേശീയപാത 66-നു സമീപമുള്ള 9.02 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 235100 ചതുരശ്ര അടി വിസ്തൃതിയുള്ള ക്യാമ്പസ് നിർമ്മിക്കുവാൻ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു പദ്ധതിയുണ്ട്.[9] ഏകദേശം 100 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.

  1. "States-Ministry of Skill Development & Entrepreneurship". Government of India. Retrieved 16 July 2015.
  2. "Academy for construction workers on the cards". TNIE. Retrieved 5 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Foundation Stone Laying Ceremony of Indian Institute of Infrastructure and Construction (IIIC)". KASE. Archived from the original on 16 July 2015. Retrieved 16 July 2015.
  4. 4.0 4.1 4.2 ഡി. രത്നരാജ്, ജോമോൻ മാത്യു (2017-10-18). "കുടിയേറി വരുന്നവരുടെ കേരളം". മാതൃഭൂമി ദിനപത്രം. Archived from the original on 2017-12-25. Retrieved 2017-12-25.
  5. "With migrant workers, Hindi settles down among Kerala locals". The Indian Express. Retrieved 16 July 2015.
  6. "Safety Cards Issued to Migrant Labourers". The New Indian Express. Archived from the original on 2016-03-04. Retrieved 16 July 2015.
  7. "Migrant workers in Kerala travel over 3,000 km to vote". Business Line. Retrieved 16 July 2015.
  8. "Kerala's infrastructure and construction institute to train masons to become engineers". Economic Times. Retrieved 16 July 2015.
  9. "Setting up and operation of Indian Institute of Infrastructure and Construction(IIIC) at Chavara, Kollam" (PDF). Kerala Academy for Skills Excellence. Archived from the original (PDF) on 2016-03-04. Retrieved 16 July 2015.