ഇന്ത്യയുടെ ഗവർണർ ജനറൽ
ബ്രിട്ടീഷ് അധീന ഇന്ത്യയിലെ ഭരണത്തലവനായിരുന്നു ഇന്ത്യയുടെ ഗവർണർ ജനറൽ (ഇംഗ്ലീഷ്: Governor-General of India). 1858 മുതൽ 1947 വരെ വൈസ്രോയ് (ഇംഗ്ലീഷ്: Viceroy and Governor-General of India) എന്ന സ്ഥാനപ്പേരുകൂടി ഗവർണർ ജനറലിനുണ്ടായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇന്ത്യയുടെ രാജാവിന്റെ പ്രതിനിധി എന്ന പേരിലും രാജ്യത്തിന്റെ ഔദ്യോഗികതലവൻ എന്ന നിലയിലും ഈ സ്ഥാനം 1950 വരെ നിലനിന്നിരുന്നു.
ഗവർണർ ജനറൽ (ഇന്ത്യ) | |
---|---|
മുൻകാലത്തെ ഒരു രാഷ്ട്രീയതസ്തിക | |
ആദ്യത്തെയാൾ | വാറൻ ഹേസ്റ്റിങ്സ് |
അവസാനത്തെയാൾ | സി. രാജഗോപാലാചാരി |
ബഹുമാനശീർഷകം | ഹിസ് എക്സെലൻസി |
ഔദ്യോഗികവസതി | വൈസ്രോയ്സ് ഹൗസ് |
നിയമിക്കുന്നത് | ഈസ്റ്റ് ഇന്ത്യ കമ്പനി (1858 വരെ) ഇന്ത്യയുടെ രാജാവ് (1858 മുതൽ) |
തസ്തിക ആരംഭിച്ചത് | 1774 ഒക്ടോബർ 20 |
തസ്തിക നിർത്തലാക്കിയത് | 1950 ജനുവരി 20 |
1773-ലാണ് ഫോർട്ട് വില്യം പ്രെസിഡൻസിയുടെ ഗവർണർ ജനറൽ എന്ന പേരിൽ ഈ തസ്തിക സൃഷ്ടിക്കപ്പെട്ടത്. വാറൻ ഹേസ്റ്റിങ്സ് ആയിരുന്നു ആദ്യത്തെ ഗവർണർ ജനറൽ. അന്ന് ഗവർണർ ജനറലിന്, കൽക്കത്തയിലെ വില്യം കോട്ടയിൽ മാത്രമേ നേരിട്ടുള്ള നിയന്ത്രണാധികാരമുണ്ടായിരുന്നുള്ളൂ. അതിനുപുറമേ, ഇന്ത്യയിലെ മറ്റ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടെ മേലധികാരവുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ നേരിട്ടൂള്ള സമ്പൂർണ്ണനിയന്ത്രണം ഗവർണർ ജനറലിന് ലഭിച്ചത് 1833-ലാണ് അതോടെ ഈ തസ്തികയുടെ പേര് ഇന്ത്യയുടെ ഗവർണർ ജനറൽ എന്നായി.
1858-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണപ്രദേശങ്ങൾ, ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യക്ഷനിയന്ത്രണത്തിലായി (ബ്രിട്ടീഷ് രാജ് എന്ന താൾ കാണുക). അപ്പോൾ വൈസ്രോയ് എന്ന സ്ഥാനപ്പേരുകൂടി ലഭിച്ച ഗവർണർ ജനറൽ, പഞ്ചാബ്, ബംഗാൾ, ബോംബെ, മദ്രാസ്, യുണൈറ്റഡ് പ്രൊവിൻസെസ് തുടങ്ങിയവയടങ്ങിയ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളുടെ ഭരണച്ചുമതലയുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ തലവനായി മാറി.[1] അതേ സമയം, ഇന്ത്യയിലെ ബ്രിട്ടീഷ് പ്രവിശ്യകൾക്ക് പുറത്തുള്ള നിരവധി നാട്ടുരാജ്യങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിനോട് വിധേയത്വമുണ്ടായിരുന്നില്ല; പകരം ഇവക്ക് ബ്രിട്ടീഷ് രാജാവുമായായിരുന്നു നയതന്ത്രബന്ധമുണ്ടായിരുന്നത്. ബ്രിട്ടീഷ് രാജാവിന്റെ നാട്ടുരാജ്യങ്ങളിലേക്കുള്ള പ്രതിനിധി എന്ന നിലയിലാണ് വൈസ്രോയ് എന്ന സ്ഥാനപ്പേരുകൂടി ഗവർണർ ജനറലിനൊപ്പം ചേർത്തത്.
ഇന്ത്യക്കും പാകിസ്താനും സ്വാതന്ത്ര്യം ലഭിച്ചതോടെ വൈസ്രോയ് എന്ന സ്ഥാനപ്പേര് ഒഴിവാക്കി. എന്നാൽ ഇരുരാജ്യങ്ങളും യഥാക്രമം 1950-ലും 1956-ലും റിപ്പബ്ലിക്കൻ ഭരണഘടന സ്വീകരിക്കുംവരെ ഗവർണർ ജനറൽ എന്ന തസ്തിക തുടർന്നുപോന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാരുടെ സഭയാണ് 1858 വരെ ഗവർണർ ജനറലിനെ തെരഞ്ഞെടുത്തിരുന്നത്. ഗവർണർ ജനറലിന്റെ ഉത്തരവാദിത്തവും ഈ സഭയോടായിരുന്നു. അതിനുശേഷം ബ്രിട്ടീഷ് സർക്കാരിന്റെ ശുപാർശപ്രകാരം ബ്രിട്ടീഷ് രാജാവാണ് നിയമനം നടത്തിയിരുന്നത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഇന്ത്യക്കുവേണ്ടിയുള്ള വിദേശകാര്യസെക്രട്ടറിയുടെ കീഴിലായിരുന്നു ഈ നിയമനം. 1947-നു ശേഷം ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ബ്രിട്ടീഷ് രാജാവ് ഈ നിയമനം നടത്തിയിരുന്നത്.
ഗവർണർ ജനറലിന്റെ ഭരണകാലാവധി അഞ്ചുവർഷത്തേക്കായിരുന്നു. ചിലപ്പോൾ ഈ കാലാവധി പൂർത്തിയാകുന്നതിനുമുമ്പുതന്നെ ഒഴിവാക്കിയിരുന്നു. ഒരു ഗവർണർ ജനറലിന്റെ കാലാവധി തീർന്ന് മറ്റൊരാൾ ചുമതലയേറ്റെടുക്കുന്നതുവരെ താൽക്കാലിക ഗവർണർ ജനറൽമാരും ചുമതലയേൽക്കാറുണ്ട്. ഏതെങ്കിലും പ്രവിശ്യകളിലെ ഗവർണർക്കാണ് സാധാരണഗതിയിൽ ഈ താൽക്കാലിക ചുമതല നൽകിയിരുന്നത്.
ഭരണസംവിധാനം
തിരുത്തുക1864-ൽ ഗവർണർ ജനറലിന് താഴെപ്പറയുന്ന ഉദ്യോഗസ്ഥരുടെ മേലധികാരം ഉണ്ടായിരുന്നു.
- മദ്രാസ്, ബോംബെ പ്രെസിഡൻസികളിലെ ഗവർണർമാർ
- ബംഗാൾ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ, പഞ്ചാബ് എന്നിവയുടെ ലെഫ്റ്റനന്റ് ഗവർണർമാർ
- മദ്ധ്യപ്രവിശ്യകൾ, ബർമ്മ, മൈസൂർ, അവധ് എന്നിവിടങ്ങളിലെ കമ്മീഷണർമാർ
ഇതിനും പുറമേ വിവിധ നാട്ടുരാജ്യങ്ങളിലെ റെസിഡന്റുമാരും ഏജന്റുമാരും ഗവർണർ ജനറലിന്റെ കീഴിലുണ്ടായിരുന്നു.
മദ്രാസിലെയും ബോംബെയിലെയും ഗവർണർമാർക്ക് വലിയ അളവിലുള്ള സ്വയംഭരണാവകാശമുണ്ടായിരുന്നു. സൈനികം, സാമ്പത്തികം, മറ്റു പ്രവിശ്യകളും രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയൊഴികെയുള്ള പല കാര്യങ്ങളിലും ഇവർ സ്വന്തം തീരുമാനമെടുക്കുകയും ലണ്ടനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. എന്നാൽ ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണനിയന്ത്രണം ഗവർണർ ജനറലിനായിരുന്നു.
എക്സിക്യൂട്ടീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് കൗൺസിൽ എന്നീ രണ്ട് ഭരണസമിതികളുടെ പ്രസിഡണ്ടായിരുന്നു വൈസ്രോയ്. എക്സിക്യൂട്ടീവ് കൗൺസിലിൽ ഏഴ് അംഗങ്ങളുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ഈ കൗൺസിൽ യോഗം ചേർന്നിരുന്നു. കമാൻഡർ ഇൻ ചീഫിനു പുറമേ വിദേശകാര്യം, ആഭ്യന്തരം, ലെജിസ്ലേറ്റീവ്, സൈനികം, ധനകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ തലവന്മാരായിരുന്നു എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾ.
എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾക്ക് പുറമേ പൊതുഭരണ-സൈനികരംഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അനൗദ്യോഗികാംഗങ്ങളും ഉൾപ്പെട്ടതായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിൽ.[2]
ഗവർണർ ജനറൽമാരുടെ പട്ടിക
തിരുത്തുക# | പേര് (ജനനം–മരണം) |
ചിത്രം | സ്ഥാനമേറ്റത് | സ്ഥാനമൊഴിഞ്ഞത് | നിയമിക്കുന്നത് |
---|---|---|---|---|---|
വില്ല്യം കോട്ടയിലെ ഗവർണർ ജനറൽമാർ, 1774–1833 | |||||
1 | വാറൻ ഹേസ്റ്റിങ്സ് (1732–1818) |
1773 ഒക്ടോബർ 20 | 1785 ഫെബ്രുവരി 1 | ഈസ്റ്റ് ഇന്ത്യ കമ്പനി | |
2 | ജോൺ മക്ഫേഴ്സൺ (കാവൽ) (1745–1821) |
1785 ഫെബ്രുവരി 1 | 1786 സെപ്റ്റംബർ 12 | ||
3 | കോൺവാലിസ് പ്രഭു[3] (1738–1805) |
1786 സെപ്റ്റംബർ 12 | 1793 ഒക്ടോബർ 28 | ||
4 | ജോൺ ഷോർ (1751–1834) |
1793 ഒക്ടോബർ 28 | 1798 മാർച്ച് 18 | ||
5 | അല്യൂഡ് ക്ലേർക്ക് (കാവൽ) (1744–1832) |
1798 മാർച്ച് 18 | 1798 മേയ് 18 | ||
6 | റിച്ചാഡ് വെല്ലസ്ലി [4] (1760–1842) |
1798 മേയ് 18 | 1805 ജൂലൈ 30 | ||
7 | കോൺവാലിസ് പ്രഭു (1738–1805) |
1805 ജൂലൈ 30 | 1805 ഒക്ടോബർ 5 | ||
8 | ജോർജ് ബാർലോ (കാവൽ) (1762–1847) |
1805 ഒക്ടോബർ 10 | 1807 ജൂലൈ 31 | ||
9 | മിന്റോ പ്രഭു (1751–1814) |
1807 ജൂലൈ 31 | 1813 ഒക്ടോബർ 4 | ||
10 | മോയ്റ പ്രഭു (1754–1826) |
1813 ഒക്ടോബർ 4 | 1823 ജനുവരി 9 | ||
11 | ജോൺ ആഡം (കാവൽ) (1779–1825) |
1823 ജനുവരി 9 | 1823 ഓഗസ്റ്റ് 1 | ||
12 | വില്യം ആംഹേഴ്സ്റ്റ്[6] (1773–1857) |
1823 ഓഗസ്റ്റ് 1 | 1828 മാർച്ച് 13 | ||
13 | വില്യം ബട്ടർവത്ത് ബെയ്ലി (കാവൽ) (1782–1860) |
1828 മാർച്ച് 13 | 1828 ജൂലൈ 4 | ||
14 | വില്യം ബെന്റിക് (1774–1839) |
1828 ജുലൈ 4 | 1833 | ||
ഇന്ത്യയുടെ ഗവർണർ ജനറൽമാർ, 1833–1858 | |||||
14 | വില്യം ബെന്റിക് (1774–1839) |
1833 | 1835 മാർച്ച് 20 | ഈസ്റ്റ് ഇന്ത്യ കമ്പനി | |
15 | ചാൾസ് മെറ്റ്കാഫ് (കാവൽ) (1785–1846) |
1835 മാർച്ച് 20 | 1836 മാർച്ച് 4 | ||
16 | ഓക്ലൻഡ് പ്രഭു[7] (1784–1849) |
1836 മാർച്ച് 4 | 1842 ഫെബ്രുവരി 28 | ||
17 | എല്ലൻബറോ പ്രഭു (1790–1871) |
1842 ഫെബ്രുവരി 28 | 1844 ജൂൺ | ||
18 | വില്യം വിൽബെർഫോഴ്സ് ബേഡ് (കാവൽ) (1784–1857) |
1844 ജൂൺ | 1844 ജൂലൈ 23 | ||
19 | ഹെൻറി ഹാർഡിഞ്ച്[8] (1785–1856) |
1844 ജൂലൈ 23 | 1848 ജനുവരി 12 | ||
20 | ഡൽഹൗസി പ്രഭു[9] (1812–1860) |
1848 ജനുവരി 12 | 1856 ഫെബ്രുവരി 28 | ||
21 | കാനിങ് പ്രഭു (1812–1862) |
1856 ഫെബ്രുവരി 28 | 1858 നവംബർ 1 | ||
Governors-General and Viceroys of India, 1858–1947 | |||||
21 | കാനിങ് പ്രഭു[10] (1812–1862) |
1858 നവംബർ 1 | 1862 മാർച്ച് 21 | വിക്റ്റോറിയ | |
22 | എൽജിൻ പ്രഭു (1811–1863) |
1862 മാർച്ച് 21 | 1863 നവംബർ 20 | ||
23 | റോബർട്ട് നേപ്പിയർ (കാവൽ) (1810–1890) |
1863 നവംബർ 21 | 1863 ഡിസംബർ 2 | ||
24 | വില്ല്യം ഡെനിസൺ (കാവൽ) (1804–1871) |
1863 ഡിസംബർ 2 | 1864 ജനുവരി 12 | ||
25 | ജോൺ ലോറൻസ് (1811–1879) |
1864 ജനുവരി 12 | 1869 ജനുവരി 12 | ||
26 | മേയോ പ്രഭു (1822–1872) |
1869 ജനുവരി 12 | 1872 ഫെബ്രുവരി 8 | ||
27 | ജോൺ സ്ട്രാഷെ (കാവൽ) (1823–1907) |
1872 ഫെബ്രുവരി 9 | 1872 ഫെബ്രുവരി 23 | ||
28 | നേപ്പിയർ പ്രഭു (കാവൽ) (1819–1898) |
1872 ഫെബ്രുവരി 24 | 1872 മേയ് 3 | ||
29 | നോർത്ത്ബ്രൂക്ക് പ്രഭു (1826–1904) |
1872 മേയ് 3 | 1876 ഏപ്രിൽ 12 | ||
30 | ലിട്ടൻ പ്രഭു (1831–1891) |
1876 ഏപ്രിൽ 12 | 1880 ജൂൺ 8 | ||
31 | റിപ്പൺ പ്രഭു (1827–1909) |
1880 ജൂൺ 8 | 1884 ഡിസംബർ 13 | ||
32 | The Earl of Dufferin (1826–1902) |
13 December 1884 | 10 December 1888 | ||
33 | The Marquess of Lansdowne (1845–1927) |
10 December 1888 | 11 October 1894 | ||
34 | The Earl of Elgin (1849–1917) |
11 October 1894 | 6 January 1899 | ||
35 | The Lord Curzon of Kedleston[11] (1859–1925) |
6 January 1899 | 18 November 1905 | ||
36 | The Earl of Minto (1845–1914) |
18 November 1905 | 23 November 1910 | Edward VII | |
37 | The Lord Hardinge of Penshurst (1858–1944) |
23 November 1910 | 4 April 1916 | George V | |
38 | The Lord Chelmsford (1868–1933) |
4 April 1916 | 2 April 1921 | ||
39 | The Earl of Reading (1860–1935) |
2 April 1921 | 3 April 1926 | ||
40 | The Lord Irwin (1881–1959) |
3 April 1926 | 18 April 1931 | ||
41 | The Earl of Willingdon (1866–1941) |
18 April 1931 | 18 April 1936 | ||
42 | The Marquess of Linlithgow (1887–1952) |
18 April 1936 | 1 October 1943 | Edward VIII | |
43 | The Viscount Wavell (1883–1950) |
1 October 1943 | 21 February 1947 | George VI | |
44 | The Viscount Mountbatten of Burma (1900–1979) |
21 February 1947 | 15 August 1947 | ||
Governors-General of the Union of India, 1947–1950 | |||||
44 | The Viscount Mountbatten of Burma (1900–1979) |
15 August 1947 | 21 June 1948 | George VI | |
45 | C. Rajagopalachari (1878–1972) |
21 June 1948 | 26 January 1950 |
അവലംബം
തിരുത്തുക- ↑ The term British India is mistakenly used to mean the same as the British Indian Empire, which included both the provinces and the Native States.
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "16 - ലാസ്റ്റ് പോസ്റ്റ്സ്, ഇന്ത്യൻ കൗൺസിൽ ആൻഡ് വൈസ്രോയൽറ്റി (Last Posts, Indian Council and Viceroyalty), 1859 - 1869". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 389. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ Created Marquess Cornwallis in 1792.
- ↑ Created Marquess Wellesley in 1799.
- ↑ Created Marquess of Hastings in 1816
- ↑ Created Earl Amherst in 1826.
- ↑ Created Earl of Auckland in 1839.
- ↑ Created Viscount Hardinge in 1846.
- ↑ Created Marquess of Dalhousie in 1849.
- ↑ Created Earl Canning in 1859.
- ↑ The Lord Ampthill was acting Governor-General in 1904