മേയോ പ്രഭു
(Richard Bourke, 6th Earl of Mayo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ്-ഇന്ത്യാ ചരിത്രത്തിലെ 26മത്തെ വൈസ്രോയിയായിരുന്നു മേയോ പ്രഭു. ഐറിഷ് പ്രഭു കുടുംബത്തിൽ പിറന്ന റിച്ചാർഡ് സൗത്ത്‌വെൽ ബർക്ക് എന്ന മേയോ പ്രഭു നാൽപ്പത്തിയാറാം വയസ്സിലാണ് 1868ൽ ഇന്ത്യയിൽ വൈസ്രോയിയായത്. 1857ലെ സ്വാതന്ത്ര്യ സമരത്തിന് പതിനൊന്ന് വർഷം തികയുമ്പോൾ പുതിയ വൈസ്രോയിയായി മേയോ ചുമതലയേറ്റു. അയർലണ്ടിലെ വിവിധ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച പ്രമുഖ ബ്രിട്ടീഷ് പാർലമെന്റേറിയനായിരുന്നു അദ്ദേഹം.
മേയോ പ്രഭു | |
---|---|
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ | |
ഓഫീസിൽ 12 January 1869 – 8 February 1872 | |
Monarch | Victoria |
മുൻഗാമി | Sir John Lawrence, Bt |
പിൻഗാമി | Sir John Strachey (acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡബ്ലിൻ, അയർലന്റ് | 21 ഫെബ്രുവരി 1822
മരണം | 8 ഫെബ്രുവരി 1872 പോർട്ട് ബ്ലെയർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, India | (പ്രായം 49)
ദേശീയത | Irish |
രാഷ്ട്രീയ കക്ഷി | Conservative |
പങ്കാളികൾ | Hon. Blanche Wyndham (d. 1918) |
അൽമ മേറ്റർ | Trinity College, Dublin |
1872 ജനുവരി 24ന് ആന്തമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാൻ പോയ മേയോ പ്രഭുവിനെ 1872 ഫെബ്രുവരി 8ന് സെല്ലുലാർ ജയിലിൽ തടവുകാരനായിരുന്ന സ്വതന്ത്ര സമര പോരാളിയായ ഷേർ അലി അഫ്രിദി പോർട്ട് ബ്ലെയർ തുറമുഖത്ത് വെച്ച് വധിച്ചു