ചാൾസ് മെറ്റ്കാഫ്
പ്രശസ്തനായ ബ്രിട്ടീഷ് കോളനി ഭരണകർത്താവാണ് ചാൾസ് മെറ്റ്കാഫ് എന്ന ചാൾസ് തിയോഫിലസ് മെറ്റ്കാഫ് (ഇംഗ്ലീഷ്: Charles Theophilus Metcalfe) (ജീവിതകാലം: 1785 ജനുവരി 30 – 1846 സെപ്റ്റംബർ 5). ഇന്ത്യയുട താൽക്കാലിക ഗവർണർ ജനറൽ, ജമൈക്കയുടെ ഗവർണർ, കാനഡയുടെ ഗവർണർ ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഡെൽഹിയിലെയും ഹൈദരാബാദിലെയും റെസിഡന്റ് സ്ഥാനങ്ങൾ, ആഗ്ര പ്രസിഡൻസിയിലെ ഗവർണർ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചാൾസ് മെറ്റ്കാഫിന്റെ ഇളയ സഹോദരൻ തോമസ് മെറ്റ്കാഫും ഇന്ത്യയിൽ ജോലിചെയ്തിട്ടുണ്ട്. അദ്ദേഹം ചാൾസിനുശേഷം ദില്ലിയുടെ റെസിഡന്റായിരുന്നു.
മെറ്റ്കാഫ് പ്രഭു ബാരനറ്റ്, കെ.സി.ബി., പി.സി. | |
---|---|
![]() 1820-കളുടെ തുടക്കത്തൽ ജോർജ് ഷിന്നെറി വരച്ചത് | |
ഇന്ത്യയുടെ കാവൽ ഗവർണർ ജനറൽ | |
ഓഫീസിൽ 1835 മാർച്ച് 20 – 1836 മാർച്ച് 4 | |
Monarch | വില്ല്യം നാലാമൻ |
മുൻഗാമി | വില്ല്യം ബെന്റിക് |
പിൻഗാമി | ഓക്ലന്റ് പ്രഭു |
ജമൈക്കയുടെ ഗവർണർ | |
ഓഫീസിൽ 1839–1842 | |
Monarch | വിക്റ്റോറിയ |
മുൻഗാമി | സർ ലേണൽ സ്മിത്ത് |
പിൻഗാമി | എൽജിൻ പ്രഭു |
കാനഡയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1843–1845 | |
Monarch | വിക്റ്റോറിയ |
മുൻഗാമി | ചാൾസ് ബാഗറ്റ് |
പിൻഗാമി | കാത്ത്കാർട്ട് പ്രഭു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൽക്കത്ത, ബംഗാൾ പ്രെസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ | 30 ജനുവരി 1785
മരണം | 5 സെപ്റ്റംബർ 1846 മാൽഷാൻഗെർ, ഓക്ക്ലി, ഹാംഷൈർ | (പ്രായം 61)
ദേശീയത | ബ്രിട്ടീഷുകാരൻ |
ഡെൽഹിയിലെ റെസിഡന്റ് തിരുത്തുക
റെസിഡന്റായിരുന്ന ഡേവിഡ് ഒക്റ്റെർലോണിയുടെ അസിസ്റ്റന്റ് ആയാണ് 1806-ൽ ഇദ്ദേഹം ആദ്യം ഡെൽഹിയിലെത്തിയത്. 1811 മുതൽ റെസിഡന്റായി. ഇക്കാലത്ത് ഇദ്ദേഹം ഇന്ത്യൻ സമ്പ്രദായങ്ങളോട് കാര്യമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. ദില്ലിയിലെ മുഗൾ ഷാലിമാർ ഗാർഡനിൽ അദ്ദേഹം വീടുപണിയുകയും, ഒരു സിഖ് യുവതിയെ ഇന്ത്യൻ ശൈലിയിൽ വിവാഹം കഴിക്കുകയും ചെയ്തു. ഈ ഭാര്യയിൽ അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായി.[1]
1820 മുതൽ 1825 വരെയാണ് ചാൾസ് മെറ്റ്കാഫ് ഹൈദരാബാദിലെ റെസിഡന്റായിരുന്നത്. [2]
1826-ൽ ഡെൽഹിയിൽ രണ്ടാംവട്ടം റെസിഡന്റായെത്തുന്ന സമയത്ത് ഇന്ത്യയോടും മുഗൾ ഭരണാധികാരികളോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന് മാറ്റം വന്നിരുന്നു. അദ്ദേഹം സിഖ് ഭാര്യയെ ഉപേക്ഷിച്ചു. തിമൂർ രാജകുടുംബവുമായുള്ള തന്റെ മുൻബന്ധങ്ങൾ ഉപേക്ഷിച്ചെന്ന് 1832-ൽ ദില്ലി വിട്ട് കൽക്കത്തയിൽ കൌൺസിൽ അംഗമാവാനെത്തിയശേഷം അദ്ദേഹം എഴുതിയിരുന്നു.[1]
അവലംബം തിരുത്തുക
- ↑ 1.0 1.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. XX. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി - ↑ വില്ല്യം ഡാൽറിമ്പിൾ (2002). വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. XXVI. ISBN 067004930-1. ശേഖരിച്ചത് 2014 മേയ് 29.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി