വില്ല്യം ആംഹേഴ്സ്റ്റ്

(William Amherst, 1st Earl Amherst എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു (ജീവിതകാലം: 1773 ജനുവരി 14 – 1857 മാർച്ച് 13). 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഇതിനുമുമ്പ് നേപ്പിൾസിൽ നയതന്ത്രോദ്യോഗസ്ഥനായും ചൈനയിലേക്ക് വ്യാപാരദൂതനായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.[1]

ദ ഏൾ ആംഹേഴ്സ്റ്റ്
ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1823 ഓഗസ്റ്റ് 1 – 1828 മാർച്ച് 13
Monarchജോർജ് നാലാമൻ
പ്രധാനമന്ത്രി
മുൻഗാമിജോൺ ആഡം
കാവൽ പദവിയിൽ
പിൻഗാമിവില്ല്യം ബട്ടർവർത്ത് ബേയ്ലി
കാവൽ പദവിയിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1773-01-14)ജനുവരി 14, 1773
ബാത്ത്, സോമെർസെറ്റ്
മരണം1857 മാർച്ച് 13
നോൾ ഹൗസ്, കെന്റ്
ദേശീയതബ്രിട്ടീഷുകാരൻ
പങ്കാളികൾ(1) സാറാ ആർച്ചർ
(1762–1838)
(2) മേരി സാക്ക്വില്ലെ
(1792–1864)
അൽമ മേറ്റർക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫഡ്

ഇന്ത്യയിൽ

തിരുത്തുക

1823 ഓഗസ്റ്റിലാണ് ആംഹേഴ്സ്റ്റ് പ്രഭു, ഗവർണർ ജനറലായി ഇന്ത്യയിലെത്തിയത്. വെല്ലസ്ലിയുടെ ആക്രമണോൽസുകനയങ്ങൾ മൂലം കമ്പനിക്കുണ്ടായ സാമ്പത്തികബാദ്ധ്യതകളിൽനിന്ന് കരകയറുന്നതിന് സമയം ലഭിക്കുന്നതിനായി ശാന്തവും സംഭവരഹിതവുമായ സാധാരണരീതിയിലുള്ള ഭരണം പ്രതീക്ഷിച്ചാണ് ആംഹേഴ്സ്റ്റിനെ കമ്പനി ഇന്ത്യയിലേക്കയച്ചത്. എന്നാൽ കമ്പനിക്ക് നിരാശയായിരുന്നു ഫലം. ചിറ്റഗോങിലും അസമിലും ഇന്ത്യൻ അതിർത്തിയിലേക്ക് അധിനിവേശം നടത്തിയ ബർമ്മൻ സാമ്രാജ്യത്തിന്റെ നടപടിയിൽ കുപിതനായും ബർമ്മ തീരത്തിന്റെ നിയന്ത്രണം മൂലമുണ്ടാകുന്ന വ്യാപാരനേട്ടങ്ങളും മുൻനിർത്തി 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു. രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.[1]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 21. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=വില്ല്യം_ആംഹേഴ്സ്റ്റ്&oldid=1716820" എന്ന താളിൽനിന്ന് ശേഖരിച്ചത്