രാഷ്ട്രപതി ഭവൻ

(Rashtrapati Bhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rashtrapati Bhavan-3.jpg
രാഷ്ട്രപതി ഭവൻ ദീപപ്രഭയിൽ

ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവൻ. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്.[1] [2]

നിർമ്മാണംതിരുത്തുക

1911 ഡിസംബർ 12 ന് ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം അറിയിച്ചു. സർ എഡ്വിൻ ലുറ്റ്യൻസ് ആണ് ഈ ഭവനം രൂപകല്പന ചെയ്തത്‌. നാലു വർഷത്തിൽ പണി പൂർത്തിയാക്കാൻ ആസൂത്രണം ചെയ്തെങ്കിലും ഒന്നാം ലോകമഹായുദ്ധം കാരണം 19 വർഷം കൊണ്ടേ പണി പൂർത്തിയായതുള്ളൂ.

 
Rashtrapati Bhavan (2008).

അവലംബംതിരുത്തുക

  1. http://www.indiadelhihotels.com/delhi/rashtrapati-bhawan-president-house.php%7Caccessdate=6 March 2011
  2. http://presidentofindia.nic.in/rb.html%7Caccessdate=6 March 2011
"https://ml.wikipedia.org/w/index.php?title=രാഷ്ട്രപതി_ഭവൻ&oldid=2643330" എന്ന താളിൽനിന്ന് ശേഖരിച്ചത്