ആൾട്ടയർ
നിരീക്ഷണ വിവരം എപ്പോഹ് J2000.0 | |
---|---|
നക്ഷത്രരാശി (pronunciation) |
Aquila |
റൈറ്റ് അസൻഷൻ | 19h 50m 46.99855s[1] |
ഡെക്ലിനേഷൻ | +08° 52′ 05.9563″[1] |
ദൃശ്യകാന്തിമാനം (V) | 0.76[2] |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | A7 V[3] |
U-B കളർ ഇൻഡക്സ് | +0.09[2] |
B-V കളർ ഇൻഡക്സ് | +0.22[2] |
V-R കളർ ഇൻഡക്സ് | +0.14[2] |
R-I കളർ ഇൻഡക്സ് | +0.13[2] |
ചരനക്ഷത്രം | Delta Scuti[4] |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | −26.1 ± 0.9[3] km/s |
പ്രോപ്പർ മോഷൻ (μ) | RA: +536.23[1] mas/yr Dec.: +385.29[1] mas/yr |
ദൃഗ്‌ഭ്രംശം (π) | 194.95 ± 0.57[1] mas |
ദൂരം | 16.73 ± 0.05 ly (5.13 ± 0.01 pc) |
കേവലകാന്തിമാനം (MV) | 2.22[4] |
ഡീറ്റെയിൽസ് | |
പിണ്ഡം | 1.79 ± 0.018[5] M☉ |
വ്യാസാർദ്ധം | 1.63 to 2.03[5][nb 1] R☉ |
ഉപരിതല ഗുരുത്വം (log g) | 4.29[6] |
പ്രകാശതീവ്രത | 10.6[7] L☉ |
താപനില | 6,900 to 8,500[5][nb 1] K |
സ്റ്റെല്ലാർ റോടേഷൻ | 8.9 hours[7] |
മറ്റു ഡെസിഗ്നേഷൻസ് | |
ഡാറ്റാബേസ് റെഫെറെൻസുകൾ | |
SIMBAD | data
|
ആൾട്ടയർ (/ˈæltɛər, -taɪər, ælˈtɛər, -ˈtaɪər//ˈæltɛər, -taɪər, ælˈtɛər, -ˈtaɪər/), അഥവാ ആൽഫ അക്വിലെ (α Aquilae, ചെറുതാക്കി Alpha Aql, α Aql), എന്നത് ഗരുഡൻ നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ആകാശത്തിലെ നക്ഷത്രങ്ങളിൽ തിളക്കത്തിന്റെ കാര്യത്തിൽ പന്ത്രണ്ടാം സ്ഥാനമാണ് ഇതിന്. ജി-ക്‌ളൗഡ് എന്ന നക്ഷത്രാന്തരീയ വാതക/പൊടിപടലശേഖരത്തിലാണ് ഇതിന്റെ സ്ഥാനം.[10] ഇതൊരു എ-ടൈപ്പ് മെയിൻ സീക്വെൻസ് നക്ഷത്രമാണ്. 0.77 ദൃശ്യകാന്തിമാനമുള്ള ഇത് സമ്മർ ട്രയാങ്കിൾ എന്ന ആസ്റ്ററിസത്തിന്റെ ഭാഗമാണ് (അഭിജിത്, ഡെനിബ് എന്നിവയാണ് ഇതിലെ മറ്റു നക്ഷത്രങ്ങൾ.)[3][11][12] സൂര്യനിൽ നിന്ന് 16.7 പ്രകാശവർഷങ്ങൾ (5.3 പാർസെക്കുകൾ) അകലെയാണ് ഇതിന്റെ സ്ഥാനം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളിൽ ഏറ്റവും അടുത്തുള്ളവയിൽ ഒന്നാണിത്.[13]
ആൾട്ടയർ അതിവേഗം സ്വന്തം കേന്ദ്രത്തെ ആസ്പദമാക്കി ഭ്രമണം ചെയ്തുകൊണ്ടിരിയ്ക്കുന്നു. മധ്യരേഖയിലെ ഇതിന്റെ ഭ്രമണവേഗം ഓരോ സെക്കന്റിലും 286 കി.മി ആണ്.[nb 2] ഇത് ഈ ഗോളത്തിന്റെ ബ്രേക്ക് അപ്പ് വേഗതയായ 400 കി.മി / സെക്കന്റിനോട് (ഒരു നക്ഷത്രത്തിന്റെ മധ്യരേഖയിലെ അപകേന്ദ്രബലം അതിന്റെ ഗുരുത്വാകർഷണബലത്തിന് തുല്യമായി വരാൻ വേണ്ട ഭ്രമണവേഗതയാണ് ഒരു നക്ഷത്രത്തിന്റെ ബ്രേക്ക്-അപ്പ് പ്രവേഗം. നക്ഷത്രം സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ നക്ഷത്രത്തിന്റെ ഭ്രമണവേഗത ഇതിലും താഴെയായിരിയ്ക്കണം.[14] ) അടുത്ത ഒരു വേഗതയാണ്. ഇത്തരം ഉയർന്ന വേഗതയിൽ കറങ്ങുന്നതിനാൽ ഇതിന്റെ ധ്രുവപ്രദേശങ്ങൾ മധ്യരേഖാപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പരന്നതാണ്.[15][5]
നാമകരണം
തിരുത്തുകബെയർ നാമകരണപദ്ധതി അനുസരിച്ച് ഇതിന്റെ പേര് α Aquilae എന്നാണ് (ആൽഫ അക്വിലെ). മധ്യകാലഘട്ടങ്ങൾ തൊട്ടേ ആൾട്ടയർ എന്ന പേര് നിലവിലുണ്ടായിരുന്നു. النسر الطائر, al-nesr al-ṭā’ir ("the flying eagle", "പറക്കുന്ന ഗരുഡൻ") എന്ന അറബിക് വാചകത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. 2016 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് നടത്തി (WGSN)[16]. ജൂലൈ 2016 ലെ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ ബുള്ളറ്റിൻ അംഗീകരിയ്ക്കപ്പെട്ട പേരുകളുടെ ആദ്യ രണ്ടു ബാച്ചുകൾ പുറത്തിറക്കി[17]; ഇതിൽ ആൾട്ടയർ എന്ന് തന്നെയാണ് ഈ നക്ഷത്രത്തിന്റെ പേര് ആയി അംഗീകരിച്ചിട്ടുള്ളത്. [18]
പ്രത്യേകതകൾ
തിരുത്തുകബീറ്റ അക്വിലെ, ഗാമ അക്വിലെ എന്നിവയുമായിച്ചേർന്ന് ആൾട്ടയർ ഫാമിലി ഓഫ് അക്വിലെ അഥവാ ഷാഫ്റ്റ് ഓഫ് അക്വിലെ എന്ന നേർരേഖ ആകാശത്ത് ഉണ്ടാക്കുന്നു.[19] ഇതൊരു എ-ടൈപ്പ് മെയിൻ സീക്വെൻസ് നക്ഷത്രമാണ്. സൂര്യന്റെ 1.8 മടങ്ങു് പിണ്ഡവും 11 മടങ്ങു് പ്രകാശതീവ്രതയും ഇതിനുണ്ട്.[5][7] ഇതിന്റെ ഭ്രമണവേഗത വളരെ കൂടുതലാണ്. സ്വന്തം അച്ചുതണ്ടിനു ചുറ്റും 9 മണിക്കൂർ കൊണ്ട് ഇതൊരു വട്ടം ചുറ്റിത്തിരിയുന്നു.[7] സൂര്യനെ ഇതുമായി താരതമ്യപ്പെടുത്തിയാൽ അതിന് സ്വന്തം അച്ചുതണ്ടിനു ചുറ്റും ഒരുവട്ടം കറങ്ങാൻ ഏതാണ്ട് 25 ദിവസങ്ങൾ വേണം. അതിനാൽ ഇതിന്റെ ആകൃതി ഗോളാഭമാണ്; ഇതിന്റെ മധ്യരേഖയിലെ വ്യാസം ധ്രുവങ്ങളിലൂടെയുള്ള വ്യാസത്തേക്കാൾ 20% കൂടുതലാണ്.[5]
വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് എക്സ്പ്ലോറർ ഉപയോഗിച്ച് 1999 ൽ നടത്തിയ പഠനങ്ങൾ പ്രകാരം ഇതിന്റെ പ്രകാശതീവ്രത നേരിയതോതിൽ മാറിക്കൊണ്ടിരിയ്ക്കുന്നുണ്ട്. രണ്ടു മണിക്കൂറിനു താഴെ മാത്രം ആവൃത്തിയിൽ ഏതാണ്ട് ആയിരത്തിലൊന്നിൽ അല്പം കൂടുതൽ മാത്രമാണ് കാന്തിമാനത്തിൽ വ്യത്യാസം കാണുന്നത്.[4] അതിനാൽ 2005 ൽ ഇതിനെ ഒരു ഡെൽറ്റ സ്കുടി ചരനക്ഷത്രമായി അംഗീകരിച്ചു. 0.8 മുതൽ 1.5 മണിക്കൂറുകൾ കാലദൈർഘ്യമുള്ള ഒരു കൂട്ടം സൈൻ തരംഗങ്ങളുടെ സഞ്ചയമായി ഇതിന്റെ ലൈറ്റ് കർവിനെ കണക്കാക്കാം.[20]
ഗോളാഭത്വവും ഉപരിതലതാപനിലയും
തിരുത്തുക1960 കളിൽ നാരാബ്രി വാനനിരീക്ഷണാലയത്തിലെ ആർ. ഹാൻബറി ബ്രൗണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് ഇതിന്റെ കോണീയവ്യാസം (ഭൂമിയിൽ നിന്നും നോക്കുമ്പോൾ അതിന്റെ വ്യാസം ഉളവാക്കുന്ന കോണളവ്) ആദ്യമായി അളന്നത്. അവർക്ക് 3 മില്ലി ആർക് സെക്കൻഡുകൾ എന്ന അളവാണ് ലഭിച്ചത്.[21] ഓൾട്ടയറിന്റെ ആകൃതി ഗോളാഭം ആയിരിയ്ക്കും എന്ന് അവർ അനുമാനിച്ചിരുന്നുവെങ്കിലും ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് നേരിട്ട് കാണാൻ അവർക്ക് സാധിച്ചില്ല. പിന്നീട് 1999 ൽ പാലോമെർ ടെസ്റ്റ് ബെഡ് ഇൻഫെറോമീറ്റർ ഉപയോഗിച്ച് നടത്തിയ ഇൻഫ്രാറെഡ് ഇൻഫെറോമെട്രിക് പഠനങ്ങളിൽ നിന്നുമാണ് ഇതിന്റെ ആകൃതി ഗോളാഭം തന്നെയാണെന്ന് നേരിട്ട് നിരീക്ഷിയ്ക്കാൻ സാധിച്ചത്.[15]
തിയറികൾ പ്രകാരം ആൾട്ടയർ നക്ഷത്രത്തിന്റെ ഉയർന്ന വർത്തുളപ്രവേഗം നിമിത്തം അതിന്റെ മധ്യരേഖാപ്രദേശങ്ങളിലെ ഉപരിതലഗുരുത്വാകർഷണം ധ്രുവപ്രദേശങ്ങളിലുള്ളതിനേക്കാൾ കുറവായിരിയ്ക്കണം. ഇതു മൂലം ഈ പ്രദേശങ്ങളിലെ താപനിലയും തൽഫലമായി പ്രകാശതീവ്രതയും ധ്രുവപ്രദേശങ്ങളിലുള്ളതിനേക്കാൾ കുറവായിരിയ്ക്കും. ഗ്രാവിറ്റി ഡാർകെണിങ് അഥവാ ഫോൺ ട്സൈപെൽ എഫ്ഫക്റ്റ് (von Zeipel effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം 2001 ൽ നടന്ന പഠനങ്ങളിൽ സ്ഥിരീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[7][22]
സൂര്യനല്ലാതെ മറ്റൊരു മെയിൻ സീക്വെൻസ് നക്ഷത്രത്തിന്റെ ഉപരിതലത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നത് ഓൾട്ടയറിന്റേതാണ്.[23] 2006-07 ൽ ചര അറേ ഇൻഫറോമീറ്റർ ഉപയോഗിച്ച് ഇൻഫ്രാറെഡ് സ്പെക്ട്രത്തിലാണ് ഇതിന്റെ ഉപരിതലത്തിന്റെ ചിത്രം പകർത്തിയത്.[23] ഭൂമിയിൽ നിന്നുള്ള നേർരേഖയ്ക്ക് ഏതാണ്ട് 60° യോളം ചെരിഞ്ഞിട്ടാണ് ഇതിന്റെ സ്വയംഭ്രമണത്തിന്റെ അച്ചുതണ്ട്.[24]
പദോല്പത്തി, പുരാവൃത്തങ്ങൾ, സംസ്കാരം
തിരുത്തുകഈജിപ്ഷ്യൻ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അൽ അക്ചാസി അൽ മുവാകിറ്റ്'ന്റെ ഒരു പട്ടികയിൽ അൽ നെസർ അൽ റ്റെയർ എന്ന വാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. "പറക്കുന്ന കഴുകന്റെ സംഘം" എന്നാണിതിന്റെ അർത്ഥം.[25] ആൽഫ, ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററിസത്തിന് അറബികൾ ഈ പേര് കൊടുത്തു.[26] മധ്യകാല ഇംഗ്ലണ്ടിലും പടിഞ്ഞാറൻ യൂറോപ്പിലും ഓൾട്ടയറും വേഗയും പക്ഷികളായാണ് കണക്കാക്കപ്പെട്ടിരുന്നത്.[27]
വിക്ടോറിയയിലെ കൂരി ജനത ആൾട്ടയർ നക്ഷത്രത്തെ ബുൻജിൽ എന്ന വെഡ്ജ്-ടെയിൽഡ് കഴുകൻ ആയിട്ടാണ് പരിഗണിച്ചിരുന്നത്. ബീറ്റ/ ഗാമ അക്വിലെ നക്ഷത്രങ്ങൾ ഈ കഴുകന്റെ ഇണകളായ കറുത്ത ഹംസങ്ങളും.
ചൈനീസ് മിത്തോളജിയിൽ ആൽഫ, ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആസ്റ്ററിസത്തിന് Hé Gǔ (河鼓; lit. "river drum" / "നദി ചെണ്ട").[28] എന്നാണ് പേര്. അതിനാൽ ആൾട്ടയറിന്റെ പേര് Hé Gǔ èr (河鼓二; lit. "river drum two" / "നദി ചെണ്ട രണ്ട്", അതായത് "നദിയിലെ ചെണ്ടയിലെ രണ്ടാമത്തെ നക്ഷത്രം") എന്നാണ്.[29] എന്നാൽ ഇതിന്റെ കൂടുതൽ ജനകീയമായ പേര് Qiān Niú Xīng (牵牛星) അല്ലെങ്കിൽ Niú Láng Xīng (牛郎星) എന്നാണ്. "ഇടയനക്ഷത്രം" എന്നാണ് ഇതിന്റെ അർഥം.[30][31] ദി കൗഹെർഡ് ആൻഡ് ദി വീവർ ഗേൾ എന്ന പ്രസിദ്ധ ചൈനീസ് പുരാവൃത്തത്തെ ആധാരമാക്കിയാണ് ഈ പേർ വന്നത്. ഇതിൽ ന്യൂലങ് എന്ന കഥാപാത്രത്തിന്റെ പ്രതിരൂപമാണ് ആൾട്ടയർ എന്ന നക്ഷത്രം. ന്യൂലങും തന്റെ അയാളുടെ രണ്ടു കുട്ടികളും ( ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ) അയാളുടെ ഭാര്യയായ "ഴിനു"വിൽ ( വേഗ നക്ഷത്രം) നിന്നും ആകാശഗംഗയാകുന്ന നദിയാൽ വേർപെട്ട് കഴിയുകയാണ്. വർഷത്തിലൊരിയ്ക്കൽ മാഗ്‌പൈ പക്ഷികൾ ആകാശഗംഗയ്ക്ക് കുറുകെ ഒരു പാലം തീർത്ത് രണ്ടുപേർക്കും സന്ധിയ്ക്കാൻ വഴിയൊരുക്കുന്നു.[31][32]
മൈക്രോനേഷ്യക്കാർ ഇതിനെ "വലിയ/പഴകിയ കടച്ചക്ക" എന്നർത്ഥം വരുന്ന "മായ്-ലാപാ" എന്ന പേരിൽ വിളിച്ചു. മാവോരി ജനത ഇതിനെ "പൗട്ടു-ടെ-റങ്ങി / Poutu-te-rangi" എന്നു വിളിച്ചു. "സ്വർഗ്ഗത്തിന്റെ നെടുംതൂൺ" എന്നാണ് ഇതിന്റെ അർഥം.[33]
പാശ്ചാത്യ ജ്യോതിഷത്തിൽ ഇത് വരാൻ പോകുന്ന ആപത്തിന്റെ, പ്രത്യേകിച്ചും ഇഴജന്തുക്കളിൽ നിന്നും സംഭവിയ്ക്കാവുന്ന ആപത്തിന്റെ, പ്രതിരൂപമാണ്. [28]
കുറിപ്പുകൾ
തിരുത്തുക
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 van Leeuwen, F. (November 2007), "Validation of the new Hipparcos reduction", Astronomy and Astrophysics, 474 (2): 653–664, arXiv:0708.1752, Bibcode:2007A&A...474..653V, doi:10.1051/0004-6361:20078357
- ↑ 2.0 2.1 2.2 2.3 2.4 Ducati, J. R. (2002). "VizieR Online Data Catalog: Catalogue of Stellar Photometry in Johnson's 11-color system". CDS/ADC Collection of Electronic Catalogues. 2237: 0. Bibcode:2002yCat.2237....0D.
- ↑ 3.0 3.1 3.2 3.3 NAME ALTAIR -- Variable Star of delta Sct type, database entry, SIMBAD. Accessed on line November 25, 2008.
- ↑ 4.0 4.1 4.2 Buzasi, D. L.; Bruntt, H.; Bedding, T. R.; Retter, A.; Kjeldsen, H.; Preston, H. L.; Mandeville, W. J.; Suarez, J. C.; Catanzarite, J.; Conrow, T.; Laher, R. (2005). "Altair: The Brightest δ Scuti Star". The Astrophysical Journal. 619 (2): 1072–1076. arXiv:astro-ph/0405127. Bibcode:2005ApJ...619.1072B. doi:10.1086/426704. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "buzasi" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 5.0 5.1 5.2 5.3 5.4 5.5 Monnier, J. D.; Zhao, M; Pedretti, E; Thureau, N; Ireland, M; Muirhead, P; Berger, J. P.; Millan-Gabet, R; Van Belle, G (2007). "Imaging the surface of Altair". Science. 317 (5836): 342–345. arXiv:0706.0867. Bibcode:2007Sci...317..342M. doi:10.1126/science.1143205. PMID 17540860. See second column of Table 1 for stellar parameters.
{{cite journal}}
: CS1 maint: postscript (link) - ↑ Malagnini, M. L.; Morossi, C. (November 1990), "Accurate absolute luminosities, effective temperatures, radii, masses and surface gravities for a selected sample of field stars", Astronomy and Astrophysics Supplement Series, 85 (3): 1015–1019, Bibcode:1990A&AS...85.1015M
- ↑ 7.0 7.1 7.2 7.3 7.4 Resolving the Effects of Rotation in Altair with Long-Baseline Interferometry, D. M. Peterson et al., The Astrophysical Journal 636, #2 (January 2006), pp. 1087–1097, doi:10.1086/497981, Bibcode: 2006ApJ...636.1087P; see Table 2 for stellar parameters.
- ↑ HR 7557, database entry, The Bright Star Catalogue, 5th Revised Ed. (Preliminary Version), D. Hoffleit and W. H. Warren, Jr., CDS ID V/50. Accessed on line November 25, 2008.
- ↑ Entry 19508+0852, The Washington Double Star Catalog, United States Naval Observatory. Accessed on line November 25, 2008.
- ↑ "Our Local Galactic Neighborhood". NASA. Archived from the original on 2013-11-21. Retrieved 2018-06-30.
- ↑ Altair, entry, The Internet Encyclopedia of Science, David Darling. Accessed on line November 25, 2008.
- ↑ Summer Triangle, entry, The Internet Encyclopedia of Science, David Darling. Accessed on line November 26, 2008.
- ↑ Hoboken, Fred Schaaf (2008). The brightest stars : discovering the universe through the sky's most brilliant stars. New Jersey: John Wiley & Sons, Inc. pp. 194. ISBN 978-0-471-70410-2. OCLC 440257051.
- ↑ Hardorp, J.; Strittmatter, P. A. (September 8–11, 1969). "Rotation and Evolution of be Stars". Proceedings of IAU Colloq. 4. Ohio State University, Columbus, Ohio: Gordon and Breach Science Publishers. p. 48. Bibcode:1970stro.coll...48H.
{{cite conference}}
: Unknown parameter|booktitle=
ignored (|book-title=
suggested) (help) - ↑ 15.0 15.1 Belle, Gerard T. van; Ciardi, David R.; Thompson, Robert R.; Akeson, Rachel L.; Lada, Elizabeth A. (2001). "Altair's Oblateness and Rotation Velocity from Long-Baseline Interferometry". The Astrophysical Journal (in ഇംഗ്ലീഷ്). 559 (2): 1155–1164. Bibcode:2001ApJ...559.1155V. doi:10.1086/322340. ISSN 0004-637X.
- ↑ "IAU Working Group on Star Names (WGSN)". Retrieved 01 July 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Bulletin of the IAU Working Group on Star Names, No. 1" (PDF). Retrieved 01 July 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IAU Catalog of Star Names". Retrieved 01 July 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ p. 190, Schaaf 2008.
- ↑ Altair: The Brightest δ Scuti Star, D. L. Buzasi et al., The Astrophysical Journal 619, #2 (February 2005), pp. 1072–1076, doi:10.1086/426704, Bibcode: 2005ApJ...619.1072B.
- ↑ The stellar interferometer at Narrabri Observatory-II. The angular diameters of 15 stars, R. Hanbury Brown, J. Davis, L. R. Allen, and J. M. Rome, Monthly Notices of the Royal Astronomical Society 137 (1967), pp. 393–417, Bibcode: 1967MNRAS.137..393H.
- ↑ Asymmetric Surface Brightness Distribution of Altair Observed with the Navy Prototype Optical Interferometer, Naoko Ohishi, Tyler E. Nordgren, and Donald J. Hutter, The Astrophysical Journal 612, #1 (September 1, 2004), pp. 463–471, doi:10.1086/422422, Bibcode: 2004ApJ...612..463O.
- ↑ 23.0 23.1 Gazing up at the Man in the Star?, Press Release 07-062, National Science Foundation, May 31, 2007. Accessed on line November 25, 2008.
- ↑ Robrade, J.; Schmitt, J. H. M. M. (April 2009), "Altair - the "hottest" magnetically active star in X-rays", Astronomy and Astrophysics, 497 (2): 511–520, arXiv:0903.0966, Bibcode:2009A&A...497..511R, doi:10.1051/0004-6361/200811348.
- ↑ Knobel, E. B. (June 1895). "Al Achsasi Al Mouakket, on a catalogue of stars in the Calendarium of Mohammad Al Achsasi Al Mouakket". Monthly Notices of the Royal Astronomical Society. 55 (8): 429–438. Bibcode:1895MNRAS..55..429K. doi:10.1093/mnras/55.8.429.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ pp. 17–18, A Dictionary of Modern Star Names, Paul Kunitzsch and Tim Smart, Cambridge, Massachusetts: Sky Publishing, 2006, ISBN 978-1-931559-44-7.
- ↑ Gingerich, O. (1987). "Zoomorphic Astrolabes and the Introduction of Arabic Star Names into Europe". Annals of the New York Academy of Sciences. 500: 89–104. Bibcode:1987NYASA.500...89G. doi:10.1111/j.1749-6632.1987.tb37197.x.
- ↑ 28.0 28.1 p. 59–60, Star-names and Their Meanings, Richard Hinckley Allen, New York: G. E. Stechert, 1899.
- ↑ (in Chinese) 香港太空館 - 研究資源 - 亮星中英對照表 Archived 2008-10-25 at the Wayback Machine., Hong Kong Space Museum. Accessed on line November 26, 2008.
- ↑ pp. 97–98, 161, The Chinese Reader's Manual, William Frederick Mayers, Shanghai: American Presbyterian Mission Press, 1874.
- ↑ 31.0 31.1 p. 72, China, Japan, Korea Culture and Customs: Culture and Customs, Ju Brown and John Brown, 2006, ISBN 978-1-4196-4893-9.
- ↑ pp. 105–107, Magic Lotus Lantern and Other Tales from the Han Chinese, Haiwang Yuan and Michael Ann Williams, Libraries Unlimited, 2006, ISBN 978-1-59158-294-6.
- ↑ p. 175, The Lexicon of Proto Oceanic: The Culture and Environment of Ancestral Oceanic Society: The Physical Environment, Volume 2, Malcolm Ross, Andrew Pawley and Meredith Osmond, Canberra, The Australian National University E Press, 2007.
പുറംകണ്ണികൾ
തിരുത്തുക- Star with Midriff Bulge Eyed by Astronomers, JPL press release, July 25, 2001.
- Imaging the Surface of Altair, University of Michigan news release detailing the CHARA array direct imaging of the stellar surface in 2007.
- PIA04204: Altair, NASA. Image of Altair from the Palomar Testbed Interferometer.
- Altair at SolStation.
- Secrets of Sun-like star probed, BBC News, June 1, 2007.
- Astronomers Capture First Images of the Surface Features of Altair Archived 2009-06-29 at the Wayback Machine., astromart.com.
- Image of Altair from Aladin.
- Altair on Constellation Guide