ആലക്കോട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല
ആലക്കോട് ഗ്രാമപഞ്ചായത്ത് | |
12°14′45″N 75°27′46″E / 12.245803°N 75.462749°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിക്കൂർ നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ജോസ് വട്ടമല |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 70.77ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 34,878 |
ജനസാന്ദ്രത | 493/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670571 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അരംഗം ക്ഷേത്രം,ഫൊരേന ചർച്,വൈതൽ മല, രയരൊം മഖാം, |
കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ആലക്കോട് ഗ്രാമപഞ്ചായത്ത് . ആലക്കോട്, തിമിരി, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ചെറുപുഴ പഞ്ചായത്തും കിഴക്കുഭാഗത്ത് ഉദയഗിരി പഞ്ചായത്തും തെക്കുഭാഗത്ത് നടുവിൽ, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമം-കൂറ്റൂർ, പെരിങ്ങോം വയക്കര എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ൽ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1979-ൽ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവിൽ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്.[1].
വാർഡുകൾ
തിരുത്തുക- ചിറ്റടി
- തേർത്തല്ലി
- രയരോം
- മൂന്നാംകുന്ന്
- പരപ്പ
- കുട്ടാപ്പറമ്പ്
- ആലക്കോട്
- ഒറ്റത്തൈ
- കാപ്പിമല
- നെല്ലിക്കുന്ന്
- കാവുംകുടി
- കൊല്ലമ്പി
- നരിയംപാറ
- കൊട്ടയാട്
- നെല്ലിപ്പാറ
- അരങ്ങം
- നെടുവോട്
- മേരിഗിരി
- തിമിരി
- ചെറുപാറ
- കൂടപ്രം
ജനസേവന കേന്ദ്രങ്ങൾ
തിരുത്തുക- അക്ഷയ പൊതു ജന സേവന കേന്ദ്രം-കെ.എൻ.1005
- ഫോൺ: 0460 2256453, 9846242255