ആനയ്ക്കൽ ശ്രീ ധന്വന്തരിമൂർത്തിക്ഷേത്രം

(ആനയ്ക്കൽ ശ്രീ ധന്വന്തര മൂർത്തി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു പ്രധാനപെട്ട ധന്വന്തരിമൂർത്തിക്ഷേത്രം ആണ് ആനയ്ക്കൽ ശ്രീ ധന്വന്തരിമൂർത്തി ക്ഷേത്രം. ഈ അമ്പലം തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ മനയ്ക്കലപ്പടി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.[1] മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ആധാരദൈവവുമായ ധന്വന്തരിമൂർത്തി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ ധന്വന്തരി പ്രസിദ്ധമായ നാലമ്പലങ്ങളിലെ ദേവന്മാരുടെ വൈദ്യനാണെന്ന് വിശ്വസിച്ചുവരുന്നു. ഇരിഞ്ഞാലക്കുട കൂടൽമാണിക്യസ്വാമിയ്ക്ക് ഒരിയ്ക്കൽ അനുഭവപ്പെട്ട വയറുവേദന ഭേദമാക്കിയത് ആനയ്ക്കൽ തേവരാണെന്നൊരു കഥയും പ്രചാരത്തിലുണ്ട്. ധനുമാസത്തിലെ പത്താം ദിവസം നടക്കുന്ന പത്താമുദയം മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഉത്സവം നടത്തപ്പെടുന്നു. കൂടാതെ തുലാമാസത്തിലെ ധന്വന്തരി ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, കർക്കടകമാസത്തിലെ ഔഷധസേവാദിനം എന്നിവയും ഇവിടെ വിശേഷദിവസങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

അവലംബങ്ങൾ

തിരുത്തുക