കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 79 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം INDSIL  കമ്പനി കോയമ്പത്തൂർ സ്വകാര്യ മേഖലയിൽ നിർമിച്ച (Captive) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി.[1] ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ  സേനാപതി ഗ്രാമപഞ്ചായത്തിലെ കുത്തുങ്കലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[2][3] 2001 ജൂൺ 1നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംകുത്തുങ്കൽ, ഇടുക്കി ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°56′7.5408″N 77°6′24.1488″E / 9.935428000°N 77.106708000°E / 9.935428000; 77.106708000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2001 ജൂൺ 1
ഉടമസ്ഥതINDSIL  കമ്പനി കോയമ്പത്തൂർ. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)( Run of River )
Installed capacity21 MW (3 x 7 Megawatt -Horizontal Francis -type)
Website
Kerala State Electricity Board, INDSIL  കമ്പനി കോയമ്പത്തൂർ
പ്രതിവർഷം 79 ദശലക്ഷം യൂണിറ്റ്




സ്റ്റെയിൻലെസ്സ് സ്റ്റീൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോ  കാർബൺ  സിലിക്ക  മാങ്ഗനീസ് നിർമ്മിക്കുന്ന INDSIL  കമ്പനിയുടെ പാലക്കാടുള്ള ഫാക്ടറിയിലേക്കുള്ള വൈദ്യുതിയുടെ ആവശ്യാർഥം INDSIL  കമ്പനി ആണ് ഇത് നിർമിച്ചിട്ടുള്ളത് . ഇവിടെ നിർമ്മിക്കുന്ന വൈദ്യുതി KSEB യുടെ ലൈനിലൂടെ പാലക്കാട്ടേക്ക് എത്തിക്കുന്നു

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) കുത്തുങ്കൽ പവർ ഹൗസ്

1) കുത്തുങ്കൽ തടയണ

വൈദ്യുതി ഉത്പാദനം

തിരുത്തുക

കുത്തുങ്കൽ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ പന്നിയാർ പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു  വെള്ളം 3 മീറ്റർ വ്യാസവും  871 മീറ്റർ നീളമുള്ള തുരങ്കം വഴി പവർ ഹൗസിനു മുകൾ ഭാഗത്തു  എത്തിച്ചു 2 .4  മീറ്റർ വ്യാസവും  371 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ് വഴി  വെള്ളം എത്തിച്ചു 7 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Horizontal Francis type) ഉപയോഗിച്ച് 21 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 79 MU ആണ്. 2001 ജൂൺ 1 നു പദ്ധതി കമ്മീഷൻ ചെയ്തു. വൈദ്യുതി ഉത്പാദന ശേഷം   പുറത്തേക്കു ഒഴുക്കുന്ന വെള്ളം പന്നിയാർ പുഴയിലൂടെ പൊന്മുടി അണക്കെട്ടിൽ എത്തുന്നു






യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 7 MW 01.06.2001
യൂണിറ്റ് 2 7 MW
യൂണിറ്റ് 3 7 MW

കൂടുതൽ കാണുക

തിരുത്തുക


  1. "Kuthungal Small Hydro Electric Project -". www.kseb.in.
  2. "Kuthungal Small Hydro Electric Project-". cdm.unfccc.int.
  3. "Kuthungal Small Hydro Electric Project -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]