ആനമുടിച്ചോല ദേശിയോദ്യാനം

ഇടുക്കി ജില്ലയിലുള്ള ഒരു സംരക്ഷിത വനപ്രദേശം

ഇന്ത്യയിലെ ഒരു ദേശീയോദ്യാനമാണ് ആനമുടിച്ചോല. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം.

ഫേൺ മരം(Tree fern)
ആനമുടി ദേശീയോദ്യാനം

ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണ് ഈ സംരക്ഷിത കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 7.5 ചതുരശ്ര കീലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന ഈ സ്ഥലം മന്നവൻ ചോല, ഇടിവര ചോല, പുല്ലരടി ചോല എന്നിവ അടങ്ങുന്നതാ‍ണ്. 2003 നവംബർ 21 നാണ് ഇത് ദേശീയോദ്യാനമാക്കാനുള്ള ആദ്യ നിർദ്ദേശം വന്നത്.[1]

കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.[2]

ഭൂമിശാസ്ത്രം

തിരുത്തുക

മന്നവൻ ഷോല, പുല്ലരടി ഷോല, ഇടിവര ഷോല എന്നീ മൂന്ന് ഷോലവനങ്ങൾ ഉൾപ്പെടുത്തി ഈ പുതിയ പാർക്കിന്റെ കരട് വിജ്ഞാപനം 2003 നവംബർ 21-ന് പുറത്തിറങ്ങി.കൊട്ടാക്കമ്പൂർ,കാന്തല്ലൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഈ ഷോലവനങ്ങൾ വട്ടവട ,കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളുടെ ഭാഗമാണ്.ഈ ദേശീയോദ്യാനം ചിന്നാർ വന്യജീവി സങ്കേതം, പാമ്പാടുംചോല നാഷണൽ പാർക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നുണ്ട്.

ലോകത്തിൽത്തന്നെ അപൂർവ്വമായ ട്രീ ഫേൺ (Tree fern,Cyathea crinite)[3], എന്ന സസ്യവും ഇവിടെ വളരുന്നുണ്ട്.ഈ സസ്യത്തിന്റെ സാന്നിദ്ധ്യമാണ് സംസ്ഥാനത്തെ വളരെ ചെറിയൊരു പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കുവാനിടയായത്.[4]

പശ്ചിമഘട്ടം, ആനമല സബ് ക്ലസ്റ്റർ, ഇരവികുളം ദേശീയ ഉദ്യാനം എന്നിവ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുക്കുന്നതിന് യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പരിഗണനയിലാണ്. [5]

ഇതുംകൂടി കാണുക

തിരുത്തുക
  • മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക