ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ വന്യജീവി സംരക്ഷണകേന്ദ്രം
(ചിന്നാർ വന്യജീവി സങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന മറയൂരിനടുത്താണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം (Chinnar Wildlife Sanctuary) സ്ഥിതിചെയ്യുന്നത്. കേരളത്തിലെ സംരക്ഷിതപ്രദേശങ്ങളിലെ 18 വന്യജീവി സങ്കേതങ്ങളിൽ ഒന്നാണിത്.[1]

Chinnar Wildlife Sanctuary

ചിന്നാർ വന്യജീവി സംരക്ഷ്ണ കേന്ദ്രം
Wildlife Sanctuary
Skyline of Chinnar Wildlife Sanctuary
Chinnar Wildlife Sanctuary is located in Kerala
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Location in Kerala, India
Chinnar Wildlife Sanctuary is located in India
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary (India)
Coordinates: 10°18′00″N 77°10′30″E / 10.3°N 77.175°E / 10.3; 77.175
Country India
StateKerala
District  Idukki
EstablishedAugust 1984
വിസ്തീർണ്ണം
 • ആകെ90.44 ച.കി.മീ.(34.92 ച മൈ)
ഉയരം
2,372 മീ(7,782 അടി)
Languages
 • OfficialMalayalam, Tamil
സമയമേഖലUTC+5:30 (IST)
Nearest cityMarayoor
IUCN categoryIV
Governing bodyDepartment of Forests and Wildlife
Precipitation500 മില്ലിമീറ്റർ (20 ഇഞ്ച്)
Avg. summer temperature38 °C (100 °F)
Avg. winter temperature12 °C (54 °F)
വെബ്സൈറ്റ്www.chinnar.org

ഭൂമിശാസ്ത്രം

തിരുത്തുക

ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് 10º15'-10º21' N അക്ഷാംശത്തിനും 77º5'-77º16'E രേഖാംശത്തിനും ഇടയിലാണ്[2] മൂന്നാർ - ഉദുമൽപേട്ട് റോഡ് SH17 വന്യജീവി സങ്കേതത്തിലൂടെ 16 കിലോമീറ്റർ കടന്നുപോകുകയും അതിനെ ഏതാണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്യുന്നു. ഇവിടെ ലഭിക്കുന്ന ശരാശരി വാർഷിക മഴ 500 മില്ലിമീറ്റർ മാത്രമാണ്.തെക്കൻ പശ്ചിമഘട്ടത്തിലെ മഴനിഴൽ മേഖലയിലാണ് ഈ വന്യജീവിസങ്കേതം.[3]ചിന്നാർ നദിയുടെ കിഴക്കേ അറ്റത്ത് 400 മീറ്റർ (1,300 അടി) മുതൽ കുമരിക്കൽ മല കൊടുമുടിയിൽ 2,522 മീറ്റർ (8,274 അടി) വരെയാണ് ഉയരം. നന്ദല മല 2,372 മീറ്റർ (7,782 അടി), കോട്ടക്കൊമ്പുമല (2,144 മീറ്റർ (7,034 അടി)), വെള്ളൈക്കൽ മല (1,863 മീറ്റർ (6,112 അടി),വിരിയൂട്ട് മല 1,8453 മീറ്റർ (6,045 അടി) എന്നിവയാണ് വന്യജീവി സങ്കേതത്തിലെ മറ്റ് പ്രധാന കൊടുമുടികൾ.

ചിന്നാർ, പാമ്പാർ നദികൾ വന്യജീവി സങ്കേതത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.കുമരിക്കൽ മലയ്ക്ക് സമീപം ഉത്ഭവിക്കുന്ന ചിന്നാർനദി വന്യജീവി സങ്കേതത്തിന്റെ വടക്കുപടിഞ്ഞാറൻ അരികിലൂടെ 18 കിലോമീറ്റർ ദൂരത്തിൽ അന്തർസംസ്ഥാന അതിർത്തി പിന്തുടരുകയും തമിഴ്നാട്ടിലെ അമരാവതി നദിയായി മാറുകയും ചെയ്യുന്നു. പാമ്പാർ നദി ആനമുടി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു.നിരവധി ഷോലകളിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളും ഈ നദിയിൽ ചേർന്നൊഴുകി ഇരവികുളം ദേശീയ ഉദ്യാനത്തിലെ ടർണേഴ്‌സ് വാലിയിലൂടെ സഞ്ചരിച്ച് കാന്തല്ലൂർ, മറയൂർ ഗ്രാമങ്ങൾക്കിടയിലുള്ള തളിയാർ താഴ്‌വരയിലൂടെ കിഴക്കോട്ട് ഒഴുകി കൂട്ടാറിൽ വച്ച് ചിന്നാർ നദിയിൽ ചേരുന്നു. വന്യജീവി സങ്കേതത്തിനുള്ളിലെ പാമ്പാർ നദിയിലെ തൂവാനം വെള്ളച്ചാട്ടം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കേരളത്തിലെ 44 നദികളിൽ കിഴക്കോട്ട് ഒഴുകുന്നത് പാമ്പാറിനുപുറമെ കബനി, ഭവാനി എന്നീ നദികൾ മാത്രമാണ്.

ഗോത്ര സമൂഹം

തിരുത്തുക

ചിന്നാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള പ്രദേശം മുതുവ,ഹിൽ പുലയ എന്നീ രണ്ട് ആദിവാസി സമൂഹങ്ങളുടെ ആവാസ കേന്ദ്രമാണ്. 11 ആദിവാസി കോളനികളിലായിട്ടാണ് ഇവർ സങ്കേതത്തിനുള്ളിൽ താമസിക്കുന്നത്.മുതുവാന്മാർ [4] 7 കോളനികളിലും ഹിൽ പുലയർ[5] 4 കോളനികളിലുമായി താമസിക്കുന്നു.രണ്ട് സമുദായങ്ങൾക്കും സാമൂഹികവും സാംസ്കാരികവും നരവംശശാസ്ത്രപരവുമായ വൈവിദ്ധ്യങ്ങളുണ്ട്.[6]

ജന്തുജാലം

തിരുത്തുക

വിവിധയിനം ജന്തുജാലങ്ങളാൽ ചിന്നാർ വന്യജീവി സങ്കേതം സമ്പന്നമാണ്. ആന,ഇന്ത്യൻ പുള്ളിപ്പുലി,പുള്ളിമാൻ, ഗൗർ, ബംഗാൾ കടുവ, സാമ്പാർ മാൻ കുരങ്ങുവർഗ്ഗത്തിൽ ഉൾപ്പെട്ട കോമൺ ലംഗൂർ,(common langur), ബോണറ്റ് മക്കാക്ക്(bonnet macaque),ഗ്രേ ലംഗൂർ(ഹനുമാൻ കുരങ്ങ്,gray langur,വരയാട്, തുരുമ്പിച്ച പുള്ളികളുള്ള പൂച്ച(rusty-spotted cat), ചാമ്പൽ മലയണ്ണാൻ(Grizzled giant squirrel)എന്നിവയുൾപ്പെടെ 28 സസ്തനികൾ ഇവിടെയുണ്ട്.ചാമ്പൽ മലയണ്ണാന്റെ തനത് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏകവനപ്രദേശമാണ് ചിന്നാർ. മഞ്ഞ തൊണ്ടയുള്ള ബുൾബുൾ ഉൾപ്പെടെ 225 ഇനം പക്ഷികളും 29 ഇനം പാമ്പുകളും, ഇന്ത്യൻ നക്ഷത്ര ആമ, കേരളത്തിലെ ഏറ്റവും വലിയ മഗ്ഗർ മുതലകൾ എന്നിവയുൾപ്പെടെ 52 ഇനം ഉരഗങ്ങൾ ചിന്നാർ വന്യജീവി സങ്കേതത്തിലുണ്ട്. ചിന്നാർ, പാമ്പാർ നദികളിൽ കാണപ്പെടുന്ന 14 മത്സ്യ ഇനങ്ങളിൽ ഗരാ മുള്ളിയ,(Garra mullya), river-carp baril, റിവർ-കാർപ്പ് ബാരിൽ,(river-carp baril ഭീമൻ ഡാനിയോ,(giant danio) വംശനാശഭീഷണി നേരിടുന്ന ഡെക്കാൻ മഹ്സീർ (Deccan mahseer) എന്നിവ ഉൾപ്പെടുന്നു.15 ഇനം ഉഭയജീവികൾ;156 ഇനം ചിത്രശലഭങ്ങൾ,എന്നിവ കൂടാതെ 2016-ൽ 101 ഇനം ചിലന്തികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. [7]

സസ്യജാലങ്ങൾ

തിരുത്തുക

ചിന്നാർ വന്യജീവി സങ്കേതത്തിൽ 963 ഇനം പൂച്ചെടികളുണ്ട്.[8] സങ്കേതത്തിൽ ധാരാളം പുൽമേടുകളും തെക്കുപടിഞ്ഞാറൻ മേഖലയിൽ പർവതനിരകളും ഉയരത്തിലുള്ള ഷോലയും നനവുള്ള ഇലപൊഴിയും വനങ്ങളും മധ്യഭാഗത്ത് വരണ്ട ഇലപൊഴിയും കാടുകളും താഴ്‌വരയുടെ കിഴക്കൻ അറ്റങ്ങളിൽ വരണ്ട ഇലപൊഴിയും കാടുകളുമാണുള്ളത്. അക്കേഷ്യ അറബിക്ക, അക്കേഷ്യ ല്യൂക്കോഫോളിയ, അക്കേഷ്യ കൺസിന്ന, പ്രോസ്‌പോറിസ് ജൂലിഫ്ലോറ, ഒപന്റിയ സ്‌ട്രിക്റ്റ എന്നിവയാണ് മുള്ളുള്ള സ്‌ക്രബ് വനങ്ങളിലെ വരണ്ട കാലാവസ്ഥയിൽ വളരുന്ന പ്രധാന സസ്യങ്ങൾ. [9] ചന്ദനമരങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്.


 
ചിന്നാർ വന്യജീവി സങ്കേതത്തിലേക്കുള്ള ട്രക്കിംഗിന് പുറപ്പെടുന്ന സ്ഥലം.
 
ചിന്നാർ  വന്യജീവി സങ്കേതത്തിലെ വാച്ച്‌ടവർ.

==ചിത്രശാല==

 
ചിന്നാർ വന്യജീവിസങ്കേതത്തിലെ ആൺമയിൽ

ഇതും കാണുക

തിരുത്തുക
  1. https://web.archive.org/web/20081204054850/http://www.keralaforest.gov.in/html/wildlife/sanct.htm#:~:text=THE%20SANCTUARIES%20AND%20NATIONAL%20PARKS%20IN%20KERALA
  2. https://web.archive.org/web/20070929002804/http://www.cedprojects.com/FF_Chinnar.htm#:~:text=.-,Chinnar%20wildlife%20sanctuary,-Chinnar%20wild%20life
  3. https://web.archive.org/web/20090906183645/http://www.ecoinfoindia.org/lldb_chinnar_ws.php#:~:text=Ramsar%20Sites-,Chinnar%20Wildlife%20Sanctuary,-Chinnar%20Wildlife%20Sanctuary
  4. https://en.wikipedia.org/wiki/Muthuvan
  5. https://en.wikipedia.org/wiki/Muthuvan
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-27. Retrieved 2022-09-01.
  7. A preliminary checklist of spiders (Araneae: Arachnida) in Chinnar Wildlife Sanctuary, Western Ghats, India C.K. Adarsh 1 & P.O . Nameer 2. 1,2 Centre for Wildlife Sciences, College of Forestry, Kerala Agricultural University, Thrissur, Kerala 680656, India 1 adarshckcof09@gmail.com, 2 nameer.po@kau.in (corresponding author)
  8. https://web.archive.org/web/20180307142152/http://www.forest.kerala.gov.in/images/managementplan/chinnar/6.annexures.pdf
  9. https://web.archive.org/web/20090213124227/http://chinnar.org/index.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക