ആണ്ടാമുക്കം
കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]
ആണ്ടാമുക്കം Aandamukkam | |
---|---|
Neighbourhood | |
ആണ്ടാമുക്കം | |
Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 691001 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭാ മണ്ഡലം | കൊല്ലം |
അധികാരികൾ | കൊല്ലം കോർപ്പറേഷൻ |
ശരാശരി താപനില (വേനൽകാലം) | 34 °C (93 °F) |
ശരാശരി താപനില (ശൈത്യകാലം) | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
പ്രാധാന്യം
തിരുത്തുകകൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്
- കേരളാ പി.എസ്.സി. ജില്ലാ ഓഫീസ്, മേഖലാ ഓഫീസ്
- കോർപ്പറേഷൻ കെട്ടിടം
- ഹോട്ടൽ നാനി.
അവലംബം
തിരുത്തുക- ↑ "Restore Chinnakkada bus stand". The New Indian Express. Archived from the original on 2014-08-22. Retrieved 2014-08-21.
- ↑ "Shortage of drivers may hit services". The New Indian Express. Archived from the original on 2014-08-22. Retrieved 2014-08-21.
- ↑ "MEDIA IN KERALA" (PDF). Archived from the original (PDF) on 2014-12-22. Retrieved 2014-10-09.
- ↑ "Kerala PSC". Archived from the original on 2014-10-15. Retrieved 2014-10-09.
- ↑ "Kerala PSC Help Desk". Archived from the original on 2014-10-15. Retrieved 2014-10-09.
- ↑ "Trademarks" (PDF). Retrieved 2014-10-09.