മാദ്ധ്യമം
ആശയവിനിമയത്തിനുള്ള ഉപാധിയാണ് മാദ്ധ്യമങ്ങൾ. വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ് മാദ്ധ്യമങ്ങൾ വഴി. ബഹുജനമാദ്ധ്യമങ്ങളെയും വാർത്താമാദ്ധ്യമങ്ങളെയും കുറിക്കാനാണ് ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ടെലിഫോൺ, കത്ത് തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്.Newspapers, magazines, television, advertisement are some examples.
വികാസം
തിരുത്തുകഭാഷണം, ചേഷ്ട, തുടങ്ങിയ മാർഗ്ഗങ്ങളിൽനിന്ന് ഭിന്നമായി കൃത്രിമമാർഗ്ഗങ്ങളിലൂടെയുള്ള മനുഷ്യന്റെ ആശയവിനിമയം തുടങ്ങുന്നത് ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ലിഖിതങ്ങളിലുംനിന്നാണ് അറിയാൻ കഴിയുക.
ആശയവിനിമയത്തിന്റെ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് പേർഷ്യൻ സാമ്രാജ്യമാണ് . പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസ് (ക്രി.മു. 550) മീഡ് വംശജരുടെ വാസസ്ഥലമായിരുന്ന മീഡിയ(മേദ്യ) അധീനമാക്കിയ സന്ദർഭത്തിലാണ് ആദ്യത്തെ സന്ദേശവിനിമയമെന്നോ തപാലിടപാടെന്നോ വിളിക്കാവുന്ന ഉപാധിയെ വികസിപ്പിക്കുന്നത് . ബൈബിളിലെ പഴയ നിയമത്തിൽ (എസ്തേർ VIII) ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്; മീഡിയയിലെ രാജാവായിരുന്ന അഹസ്വേരൂസ് തന്റെ തീരുമാനങ്ങളെ അറിയിക്കുന്നതിന് ഉപയോഗിച്ച ഈ രീതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു :
ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
പിന്നീട് റോമാ സാമ്രാജ്യത്തിലും റോമിനെ കേന്ദ്രീകൃതഭരണത്തിൻകീഴിൽ കൊണ്ടുവരുന്നതിന് ഈ രീതി നടപ്പിലുണ്ടായിരുന്നു. നിരവധി പ്രവിശ്യകളായി പരന്നുകിടക്കുന്ന റോമയിൽ വിവിധ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യകത്തിടപാടുകളും നടക്കാറുണ്ട്. മദ്ധ്യകാലത്ത് ഖലീഫാഭരണത്തിലും മംഗോൾ സാമ്രാജ്യത്തിലും വികസിച്ച തപാൽ സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നു.
വർഗ്ഗീകരണം
തിരുത്തുകസ്വകാര്യമാദ്ധ്യമങ്ങൾ, ബഹുജനമാദ്ധ്യമങ്ങൾ എന്ന് മാദ്ധ്യമങ്ങളെ പ്രാഥമികമായി വർഗ്ഗീകരിക്കാം. ടെലിഫോൺ, കത്തിടപാടുകൾ, കമ്പിത്തപാൽ തുടങ്ങിയവ സ്വകാര്യമാദ്ധ്യമങ്ങളും പത്രമാസികകൾ, ഗ്രന്ഥങ്ങൾ, ടെലിവിഷൻ, റേഡിയോ, ഇന്റർനെറ്റ്, സിനിമ, പരസ്യപ്പലകകൾ, പ്രസംഗങ്ങൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ ബഹുജനമാദ്ധ്യമങ്ങളുമാണ്. ബഹുജനമാദ്ധ്യമങ്ങളെ വാർത്താമാദ്ധ്യമങ്ങളെന്നും അല്ലാത്തവയെന്നും വീണ്ടും വിഭജിക്കാം. എങ്കിലും മിക്ക വാർത്താമാദ്ധ്യമങ്ങളും ജനങ്ങൾക്ക് വിനോദവും വിജ്ഞാനവും കൂടി നൽകാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്.
പരമ്പരാഗത മാദ്ധ്യമങ്ങൾ, നവീന മാദ്ധ്യമങ്ങൾ എന്ന് മറ്റൊരു വിഭജനവും സ്വീകരിക്കാറുണ്ട്. പത്രമാദ്ധ്യമങ്ങൾ, ഇലൿട്രോണിൿ മാദ്ധ്യമങ്ങൾ എന്നും ദൃശ്യമാദ്ധ്യമങ്ങൾ, ശ്രാവ്യമാദ്ധ്യമങ്ങൾ എന്നും ഒക്കെ മാദ്ധ്യമങ്ങളെ ആവശ്യാനുസാരം പല രീതിയിൽ വർഗ്ഗീകരിക്കാവുന്നതാണ്.
നിരവധി മാദ്ധ്യമങ്ങളുടെ സാധ്യതകൾ സമന്വയിച്ചിരിക്കുന്നു ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിൽ.