അദിതി രവി

കേരളത്തിലെ സിനിമാ നടി

ഒരു ഇന്ത്യൻ മോഡലും, മലയാള സിനിമയിലെ അഭിനേതാവുമാണ് അദിതി രവി. 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

അദിതി രവി
ജനനം
തൃശൂർ, കേരളം , ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംയൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
തൊഴിൽമോഡൽ, അഭിനേതാവ്
സജീവ കാലം2014 - മുതൽ
മാതാപിതാക്ക(ൾ)രവി, ഗീത

ആദ്യകാല ജീവിതംതിരുത്തുക

കേരളത്തിലെ തൃശ്ശൂരിൽ ജനിച്ചു. രവി, ഗീത എന്നിവരാന് മാതാപിതാക്കൾ. രാകേഷ്, രാഖി എന്നീ രണ്ടു സഹോദരങ്ങളുണ്ട്. തൃശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ കൊച്ചിയിലാണ് അദിതി താമസിക്കുന്നത്[1].

കരിയർതിരുത്തുക

കോളേജ് പഠന കാലത്ത് അവർ മോഡലിംഗ് ജീവിതം തുടങ്ങി. ദി ടൈംസ് ഓഫ് ഇൻഡ്യ എന്ന പേരിൽ ഒരു വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് വിവിധ ബ്രാൻഡുകൾക്കായി നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2014-ലാണ് സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാളം ചിത്രത്തിൽ ഒരു സഹനടിയായി അഭിനയരംഗത്ത് അരങ്ങേറിയത്. അതേ വർഷം തന്നെ തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചു[2]. 2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിൽ അഭിനയിച്ചു. ഓഡിഷനിൽ കൂടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്[3].

സിനിമകൾതിരുത്തുക

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2014 ആംഗ്രി ബേബീസ് ഇൻ ലവ് മരിയ
ബിവേർ ഓഫ് ഡോഗ്സ് ടീന
2015 കോഹിനൂർ (2015 സിനിമ) ഫ്രെഡ്ഡിയുടെ കാമുകൻ
ഇന്ദുഎന്ന മായം അരുണൻറെ സുഹൃത്ത് തമിഴ് മൂവി
2017 അലമാര സ്വാതി
അഡവെൻ ച്ചർ ഓഫ് ഓമനക്കുട്ടൻ ഹണി 4
ഉദാഹരണം സുജാത ആതിര കൃഷ്ണൻ ഐഎഎസ് കാമരൂപത്തിൽ
ലവകുഷ മിന്നി
ചെമ്പരത്തിപൂവ് ദിയ
2018 ആദി അഞ്ജന
കുട്ടനാടൻ മാർപ്പാപ്പ ജെസ്സി
നാം നേഹ ജോൺ
2019 അജിത്ത് ഫ്രം അരുപ്കോട്ടായ്   പോസ്റ്റ് പ്രൊഡക്ഷൻ (തമിഴ് ചിത്രം)
ടിക്ക് ടോക്ക്   പ്രീ-പ്രൊഡക്ഷൻ

വാണിജ്യ പരസ്യങ്ങൾതിരുത്തുക

  • രാംരാജ്
  • ഒപ്പോ ക്യാമറ ഫോണുകൾ
  • ക്രിസ്ത്യൻ മാട്രിമോണി
  • വർണ്ണ ഹോം ഡിസൈൻ
  • പോത്തീസ്
  • കെകെ ഇന്റർനാഷണൽ
  • ഡീ ഫാബ്

അവലംബംതിരുത്തുക

  1. അശ്വതി അശോക് (4 May 2017). "മഴവില്ലഴകായ് അദിതി". Mangalam. ശേഖരിച്ചത് 12 August 2017.
  2. Anjana George (19 April 2014). "A pleasant beginning". Deccan Chronicle. ശേഖരിച്ചത് 12 August 2017.
  3. "Aditi Ravi thrilled to be part of Aadi". The New Indian Express. Express News Service. 3 August 2017. ശേഖരിച്ചത് 12 August 2017.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അദിതി_രവി&oldid=3498071" എന്ന താളിൽനിന്ന് ശേഖരിച്ചത്