അർജുൻ നന്ദകുമാർ
അർജുൻ നന്ദകുമാർ (ജനനം 22 ഓഗസ്റ്റ് 1986) മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്. 2012ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. [1]
അർജുൻ നന്ദകുമാർ | |
---|---|
ജനനം | മാവേലിക്കര, കേരളം, ഇന്ത്യ | 22 ഓഗസ്റ്റ് 1986
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഡെന്റൽ ഡിഗ്രി (BDS Dentistry) |
കലാലയം | Government Medical College, Thiruvananthapuram |
തൊഴിൽ | |
സജീവ കാലം | 2012 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ദിവ്യ പിള്ള (m.2021) |
മാതാപിതാക്ക(ൾ) |
|
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകേരളത്തിലെ ചെന്നിത്തലയിലാണ് അർജുൻ നന്ദകുമാർ ജനിച്ചത്. മാന്നാറിലെ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ബിഡിഎസ് ദന്തചികിത്സ പഠനം നടത്തി. ചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂൺ 21 ന് ദിവ്യ പിള്ളയെ വിവാഹം കഴിച്ചു.
അഭിനയ ജീവിതം
തിരുത്തുകമോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ (2012) എന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറിലൂടെയാണ് അർജുൻ നന്ദകുമാർ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. കിരൺ എന്ന സഹകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. അർജുന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകൾ ഗ്രാൻഡ്മാസ്റ്റർ (2012), റേഡിയോ ജോക്കി (2013), 8:20 (2014), മെഡുല്ല ഒബ്ലോംഗട്ട (2014), ദ ഡോൾഫിൻസ് (2014), ജമ്ന പ്യാരി (2015), സു. സു.. . സുധി വാത്മീകം (2015) എന്നിവയാണ്. ഒപ്പം (2016), ഒരേ മുഖം, മറുപടി, മാസ്റ്റർപീസ് (2017), അഞ്ചാം പാതിര (2020) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ.
അഭിനയത്തിന് പുറമെ ഒരു ക്രിക്കറ്റ് താരവുമാണ് അർജുൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഒരു പ്രമുഖ കളിക്കാരനാണ് അദ്ദേഹം. [2] കേരള ടീമിന്റെ പ്രധാന കളിക്കാരനായിരുന്ന അദ്ദേഹം മികച്ച കളിക്കാരനുള്ള അവാർഡുകളും നേടിയിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക
തിരുത്തുകവർഷം | സിനിമ | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2012 | കാസനോവ്വ | കിരൺ | അരങ്ങേറ്റം |
ഗ്രാൻഡ്മാസ്റ്റർ | മാർക്ക് റോഷൻ | ||
2013 | റേഡിയോ ജോക്കി | ഇടവെട്ട് ബാലു | |
ആറു സുന്ദരിമാരുടെ കഥ | ജയ് | ||
കോൾ മീ @ | അർജുൻ | ||
2014 | മെഡുല്ല ഒബ്ലോംഗട്ട | സീതാരാമൻ | |
8:20 | |||
സംസാരം ആരോഗ്യത്തിനു ഹാനികരം | സതീഷ് | ||
ഗെയിമർ | അർജുൻ | ||
ദി ഡോൾഫിൻസ്[3] | |||
2015 | മിസ്റ്റർ ഫ്രോഡ് | ||
32ആം അധ്യായം 23ആം വാക്യം | കിരൺ | ||
ജമ്ന പ്യാരി | ഗൗതം | ||
സു.. സു.. . സുധി വാത്മീകം | മോഹൻ | ||
2016 | ജെയിംസ് & ആലീസ് | യോഗ തോമസ് | |
ഒപ്പം | രവി | ||
ഒരേ മുഖം | അരവിന്ദൻ | ||
മറുപടി | വിജയ് | ||
2017 | ചങ്ക്സ് | അർജുൻ | |
മാസ്റ്റർപീസ് | ഗോകുൽ ദാസ് | ||
2018 | മന്ദാരം | റോഷൻ | |
2019 | കോടതി സമക്ഷം ബാലൻ വക്കീൽ | പ്രമോദ് | |
2020 | അഞ്ചാം പതിരാ | എസിപി പ്രകാശ് സീതാറാം | |
ഷൈലോക്ക് | റാം | ||
2021 | മരക്കാർ: അറബിക്കടലിന്റെ സിംഹം | നമ്പ്യാതിരി | |
2022 | കൺഫെഷൻസ് ഓഫ് എ കുക്കൂ | വിനയ് |
അവലംബം
തിരുത്തുക- ↑ "Arjun Nandakumar". filmibeat.com. Retrieved 2016-07-12.
- ↑ India.com Sports Desk (31 January 2016). "Kerala Strikers win by 6 wickets | Celebrity Cricket League (CCL) 2016 Match 8 Live Score Updates Kerala Strikers vs Karnataka Bulldozers". India.com. Retrieved 12 July 2016.
- ↑ Arjun Nandakumar thanks Anoop Menon